ഫൊക്കാന കൺവൻഷൻ ജോസ്.കെ.മാണി എം പി ഉത്‌ഘാടനം ചെയ്തു ;ഒർലാണ്ടോ ഉത്സവത്തിമിർപ്പിൽ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

8 July 2022

ഫൊക്കാന കൺവൻഷൻ ജോസ്.കെ.മാണി എം പി ഉത്‌ഘാടനം ചെയ്തു ;ഒർലാണ്ടോ ഉത്സവത്തിമിർപ്പിൽ

സ്വന്തം ലേഖകൻ
ഒർലാണ്ടോ :അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ പത്തൊമ്പതാമത് ഫൊക്കാന കൺവൻഷൻ ജോസ് കെ മാണി എം പി ഉത്‌ഘാടനം ചെയ്തു .ലോകത്തിന്റെ ഏതൊരു കോണിൽ ചെന്നാലും അവിടെ മലയാളി സാന്നിധ്യം ഉണ്ടാകും എന്നപോലെയാണ് ലോകത്തെ ഏതു വലിയ പ്രസ്ഥാനങ്ങളുടെ തലപ്പത്തും ഇൻഡ്യാക്കാരുടെ നേതൃത്വം ഉണ്ടാകും .അവിടെ മലയാളികളും ഉണ്ടാകും .പ്രശസ്തമായ പല കമ്പനികളുടെയും നേതൃത്വം മലയാളികൾക്കാണ് .അതിൽ നാമെല്ലാവരും അഭിമാനം കൊള്ളുന്നു . ലോക മലയാളി സംഘടനകൾക്ക് എന്നും മാതൃകയാക്കാവുന്ന സംഘടനയാണ് ഫൊക്കാനായെന്നും ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമെന്നും അദ്ദേഹം ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു . ജോൺ ബ്രിട്ടാസ് എം പി ,ഗോപിനാഥ് മുതുകാട് ,ഡോ.എം .അനിരുദ്ധൻ ,വർക്കല കഹാർ ,ജോർജ് കള്ളിവയലിൽ ,ഫാ.ഡേവിസ് ചിറമേൽ ,ദിനേശ് പണിക്കർ തുടങ്ങി നിരവധി പ്രഗത്ഭ വ്യക്തികളുടെ സാന്നിധ്യത്തിൽ കൺവൻഷൻ ഉത്‌ഘാടന ചടങ്ങുകൾ പുരോഗമിക്കുകയാണ് .ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സജിമോൻ ആന്റണി ,കൺവൻഷൻ ചെയർമാൻ ചാക്കോ കുര്യൻ ,എക്സിക്യു്ട്ടീവ് വൈസ്പ്രസിഡന്റ് ജെയ്‌ബു മാത്യു കുളങ്ങര മാമൻ സി ജേക്കബ് ,പോൾ കറുകപ്പിള്ളിൽ , ആനി പോൾ ,കല ഷഹി തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു .