ഡോ. ബാബു സ്റ്റീഫൻ ഫൊക്കാന പ്രസിഡന്റ്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

8 July 2022

ഡോ. ബാബു സ്റ്റീഫൻ ഫൊക്കാന പ്രസിഡന്റ്

അനിൽ പെണ്ണുക്കര
ഡോ. ബാബു സ്റ്റീഫൻ ഫൊക്കാന പ്രസിഡന്റ്
അനിൽ പെണ്ണുക്കര
ഒർലാണ്ടോ :ഫൊക്കാനയുടെ 2022 -2024 ലെ പ്രസിഡന്റായി ഡോ. ബാബു സ്റ്റീഫൻ (വാഷിങ്ങ്ടൺ ഡി സി )തെരഞ്ഞെടുക്കപ്പെട്ടു .ഒർലാണ്ടോ ഫൊക്കാന കൺവൻഷൻ നഗറിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥി ലീല മാരേട്ടിനെ പരാജയപ്പെടുത്തിയാണ് ഡോ.ബാബു സ്റ്റീഫൻ ഫൊക്കാന പ്രസിഡണ്ടായി വിജയിച്ചത് .ഡോ.മാമ്മൻ സി ജേക്കബ് ,സജി പോത്തൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തിയത് .തനിക്ക് വോട്ടു നൽകി വിജയിപ്പിച്ച എല്ലാ ഫൊക്കാന അംഗങ്ങൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു .
ഡോ. ബാബു സ്‌റ്റീഫൻ (പ്രസിഡന്റ്), ഡോ. കല ഷഹി (ജനറൽ സെക്രട്ടറി), ബിജു ജോൺ കൊട്ടാരക്കര ( ട്രഷറർ)
ഷാജി വർഗീസ് (എക്സി. വൈസ് പ്രസിഡന്റ്) ചാക്കോ കുര്യൻ (വൈസ് പ്രസിഡന്റ്), ജോയി ചാക്കപ്പൻ (അസ്സോസിയേറ്റ് സെക്രട്ടറി), ഡോ. മാത്യു വർഗീസ് ( അസ്സോസിയേറ്റ് ട്രഷറർ), സോണി അമ്പൂക്കൻ ( അഡീ. അസ്സോസിയേറ്റ് സെക്രട്ടറി), ജോർജ് പണിക്കർ ( അഡീ. അസ്സോസിയേറ്റ് ട്രഷറർ), ഡോ. ബ്രിജിറ്റ് ജോർജ് (വിമൻസ് ഫോറം ചെയർ )എന്നിവർ അടങ്ങുന്ന കമ്മിറ്റി ആയിരിക്കും ഇനി ഫൊക്കാനയെ നയിക്കുക .ട്രസ്റ്റി ബോർഡ് അംഗങ്ങൾ ആയി ജോജി തോമസ്(കാനഡ ),സണ്ണി മറ്റമന(ഫ്ലോറിഡ ) എന്നിവർ വിജയിച്ചു.

ഫൊക്കാനയിൽ മാറ്റത്തിന്റെ കാറ്റ് വീശിക്കൊണ്ടാണ് ഡോ.ബാബു സ്റ്റീഫന്റെ വരവ് .വലിയ മാറ്റങ്ങളും ഗുണങ്ങളുമാണ് ഫൊക്കാനയ്ക്കായി ഡോ.ബാബു സ്റ്റീഫന്റെ മനസിലുള്ളത് .ഏറെ കാലമായി എല്ലാ മലയാളി സംഘടനകളും പറയുന്ന ഒരു കാര്യമാണ് മലയാളികളുടെ അമേരിക്കൻ രാഷ്ട്രീയ പ്രവേശം .എന്നാൽ ഇത്തവണ ഡോ.ബാബു സ്റ്റീഫൻ ശ്രദ്ധ വയ്ക്കുന്നത് അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് പുതു മലയാളി തലമുറയെ സജ്ജമാക്കുവാനുള്ള ശ്രമങ്ങൾ ആണ് .അമേരിക്കന്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുകൊണ്ട് അമേരിക്കന്‍ രാഷ്ട്രീയാവസ്ഥകളിലേക്ക് നടന്നടുക്കുവാന്‍ ഇന്ത്യന്‍ സമൂഹത്തെ പ്രാപ്തരാക്കുവാന്‍ ഒരു മലയാളിക്ക് കഴിയുമെന്ന് തെളിയിക്കുവാന്‍, മലയാളി സമൂഹത്തിന്‍റെ സംഘടനാ പ്രവര്‍ത്തനത്തിന്‍റെ അമരത്തേക്ക് കടന്നുവരാന്‍ 2022-2024 കാലയളവിലെ ഫൊക്കാന പ്രസിഡന്‍റായി വിജയിച്ചതോടു കൂടി അദ്ദേഹത്തിന് സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട് . ഫൊക്കാനാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ എന്നിവരെ നേരിട്ടു കാണും. നാല്‍പ്പത് വര്‍ഷമായി കേരളത്തിലും അമേരിക്കയിലുമായി പ്രവര്‍ത്തിച്ചു വരുന്ന, നാല്‍പ്പത് വര്‍ഷം കൊണ്ട് മാതൃരാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ സഹായമെത്തിച്ച, സാമ്പത്തിക വരുമാനമെത്തിച്ച ഒരു പ്രവാസി സമൂഹത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയേയും, അമേരിക്കന്‍ മണ്ണിലെ മലയാളി പ്രഭാവത്തെ അമേരിക്കന്‍ പ്രസിഡന്‍റിനേയും ധരിപ്പിക്കുവാന്‍ സാധിക്കണം. അതിന് ഫൊക്കാനയുടെ സംഘടനാശക്തി എല്ലാ തലത്തിലും വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .ഫൊക്കാനയ്ക്ക് ഒരു ആസ്ഥാനം അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച ഒന്നാണ് .
മുൻപ് അധികാരത്തിൽ വന്ന പലരും പറഞ്ഞിട്ടുള്ള ഒന്നാണ് ഫൊക്കാനയ്ക്ക് സ്ഥിരം ആസ്ഥാനം .തന്റെ ഭരണ കാലത്ത് അത് നടപ്പിലാക്കുമെന്ന് അദ്ദേഹം അടിവരയിടുന്നു ,ഫൊക്കാനയിൽ സ്ഥിരമായി കണ്ടുവരുന്ന കസേരകളി സമ്പ്രദായം പൂർണ്ണമായും മാറ്റി പുതുമുഖങ്ങൾ ഉൾപ്പെടെയുള്ളവരെ ഫൊക്കാനയുടെ ഭാഗമാക്കും .തിരുവനന്തപുരം ജില്ലയിലെ നിര്‍ദ്ധനരായ 25 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നൽകും . 2022-2023 കാലയളവില്‍ തന്നെ പണി പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നിര്‍വ്വഹിക്കും. കേരളത്തിന്‍റെ പ്രളയകാലത്ത് ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം നല്‍കിയത്.
ഇന്ത്യയിലെ മുപ്പതിലധികം എയര്‍ പോര്‍ട്ടില്‍ ഒ. സി. ഐ കാര്‍ഡ് കൗണ്ടര്‍ ഉണ്ടെങ്കിലും തിരുവനന്തപുരം, കൊച്ചി എയര്‍ പോര്‍ട്ടുകളില്‍ ഈ സൗകര്യം ഇല്ല. അതിനുള്ള ശ്രമം നടത്തും. പ്രവാസികളുടെ സ്വത്ത് സംരക്ഷണത്തിനായി പ്രവാസി ട്രൈബൂണല്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കും. അമേരിക്കയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്കായി എംപ്ലോയ്മെന്‍റ് ഗൈഡന്‍സ് സെന്‍റെര്‍ , ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കന്‍ പഠനത്തിനായുള്ള ഗൈഡന്‍സ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും.
കേരളത്തിനും, അമേരിക്കന്‍ മലയാളികള്‍ക്കും, ഇന്ത്യന്‍ സമൂഹത്തിനും കരുതലായി മുന്നോട്ട് പോകുമ്പോള്‍, രാഷ്ട്രീയ തലങ്ങളിലും ശ്രദ്ധ കൊടുക്കുമ്പോള്‍ ഫൊക്കാനയും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്ന് ഡോ. ബാബു സ്റ്റീഫന്‍ വിശ്വസിക്കുന്നു.

ഡോ.ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ നിലവിൽ വരുന്ന പുതിയ കമ്മിറ്റിക്ക് കേരളാ എക്സ് പ്രസ്സിന്റെ അനുമോദനങ്ങളും ആശംസകളും,

DR KALA SHAHI

BIJU KOTTARAKKARA

SHAJI VARGHESE
CHACKO KURIAN
JOY CHAKKAPPAN
DR MATHEW VARGHESE
SONY AMBOOKEN
GEORGE PANIKER

Dr. BRIDGIT GEORGE

സണ്ണി മറ്റമന

=================