ഫൊക്കാന വിമൻസ് ഫോറം മിഡ് വെസ്റ്റ് റീജിയൻ ഭാരവാഹികളായി; ഡോ.സൂസൻ ചാക്കോ റീജണൽ.കോർഡിനേറ്റർ, സുജ ജോൺ റീജണൽ സെക്രട്ടറി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


15 January 2023

ഫൊക്കാന വിമൻസ് ഫോറം മിഡ് വെസ്റ്റ് റീജിയൻ ഭാരവാഹികളായി; ഡോ.സൂസൻ ചാക്കോ റീജണൽ.കോർഡിനേറ്റർ, സുജ ജോൺ റീജണൽ സെക്രട്ടറി

ശ്രീകുമാർ ഉണ്ണിത്താൻ

വാഷിങ്ങ്ടൺ: ഫൊക്കാന വിമെൻസ് ഫോറം മിഡ് വെസ്റ്റ് റീജിയന്റെ ഭാരവാഹികളായി ഡോ . സൂസൻ ചാക്കോ റീജണൽ.കോർഡിനേറ്റർ, സുജ ജോൺ റീജണൽ സെക്രട്ടറി, സാറാ അനിൽ കൽച്ചറൽ കോർഡിനേറ്റർ , കമ്മിറ്റി മെമ്പേഴ്‌സ് ആയി ഡോ.ആനി എബ്രഹാം , ഡോ . ടിറ്റി സൈമൺ, വിജി നായർ ,ഡോ.സുനിന ചാക്കോ,ലീലാ ജോസഫ് , ശോഭാ നായർ , സൂസൻ ഇടമല ,ശാലിനി ശിവറാം, ആനീസ്‌ സണ്ണി , ജെസ്സി മാത്യു , അന്നമ്മ മാത്യൂസ് , സുനു തോമസ് , ആനി വർഗീസ് , ഡൈസിൻ ചാക്കോ , മോളി സക്കറിയ , റേച്ചൽ റോണി എന്നിവരെ തെരഞ്ഞടുത്തതായി വിമെൻസ് ഫോറം ചെയർ പേഴ്സൺ ഡോ . ബ്രിജിറ്റ്‌ ജോർജ് അറിയിച്ചു.

വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനാ അതിന്റെ ആരംഭ കാലം മുതൽ അനുവർത്തിച്ചുവന്ന സ്ത്രീപുരുഷ സമത്വം എല്ലാ മലയാളി സംഘടനകൾക്കും വലിയ മാതൃക ആണ് . ചിക്കാഗോ കൺവൻഷന്റെ നേതൃത്വം ഫൊക്കാനയുടെ ആരംഭ കാലം മുതൽ നെതൃത്വ രംഗത്തുണ്ടായിരുന്ന ശ്രീമതി മരിയാമ്മപിള്ളയ്ക്കായിരുന്നു . ഫൊക്കാനയുടെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിചെർത്ത ഒരു കൺവൻഷൻ ആയിരുന്നു അത് , ഫൊക്കാനയുടെ തുടക്കം മുതൽ വനിതകൾക്ക് നല്കിവരുന്ന പ്രാധാന്യം വളരെ വലുതാണ്.ഫോക്കനയിലൂടെ വളർന്ന് വന്ന പല വനിതകളും ഇന്ന് അമേരിക്കൻ രാഷ്ട്രീയത്തിലും മറ്റ് പദവികളിലും മറ്റും ശോഭിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും.

ലോകത്തുള്ള എല്ലാ സ്ത്രീകളും അടിസ്ഥാനപരമായി നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്. അവയെല്ലാം പരിഹരിക്കാൻ ഒരു സംഘടനയ്ക്കും ആവില്ല പക്ഷെ അതിനായി എന്തെങ്കിലും തുടങ്ങിവയ്ക്കാൻ സാധിക്കണം .എല്ലാ രംഗത്തും സ്ത്രീയുടെ സംഘടിതമായ മുന്നേറ്റം ഉണ്ടാകുന്നുവെങ്കിലും രാഷ്ട്രീയ സാമുദായിക രംഗങ്ങളിൽ ഒരു സ്ത്രീ മുന്നേറ്റവും കാണുന്നില്ല.അവിടെയാണ് ഫൊക്കാനയുടെ പ്രസക്തി. മലയാളീ വനിതകളെ രാഷ്ട്രീയ രംഗത്തേക്കും സമുഖ്യ രംഗത്തേക്കും കൈ പിടിച്ചു ഉയർത്തുക എന്നത് ഫൊക്കാനയുടെ ലക്‌ഷ്യം.

ഫൊക്കാനാ ചാരിറ്റി രംഗത്ത് കൂടുതൽ സജീവമാകണമെന്നാണ് വനിതാ ഫോറത്തിന്റെ പക്ഷം. പക്ഷെ അത് നാടിനെ മാത്രം ഉന്നംവെച്ചായിരിക്കരുത്. ഇവിടെ എത്രപേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്ടപ്പെടുന്നു. അവരെയാണ് ആദ്യം സഹായിക്കേണ്ടത്. ചാരിറ്റിയുടെ ഗുണം അവര്‍ക്കുകൂടി ലഭിക്കണം. അല്ലെങ്കില്‍ സംഘടനയും പ്രവര്‍ത്തനവുമൊക്കെ വെറുമൊരു ഒത്തുകൂടലായി ചുരുങ്ങും. ഒരു നേട്ടങ്ങളും ഉണ്ടാകാതെ പോകുംമെന്ന് വിമെൻസ് ഫോറം ചെയർ പേഴ്സൺ ഡോ , ബ്രിജിറ്റ്‌ ജോർജ് അഭിപ്രായപ്പെട്ടു.

വനിതകള്‍ക്ക് മലയാളി സമൂഹത്തിലും വീട്ടിലും അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെ എന്നത് ഒരുസത്യമാണ് . പല വീടുകളിലും വനിതകളാണ് കൂടുതല്‍ സമ്പാദിക്കുന്നതും. എന്നാലും അവര്‍ക്ക് അംഗീകാരമോ അവകാശമോ ഇല്ല എന്ന മട്ടിലാണ് പല വീടുകളിലും കാണുന്നത്. ഇത് മലയാളി സമൂഹത്തിന്റെ ഒരു പ്രത്യേകതയായി മാറുന്ന കാഴ്ചയാണ് കാണുന്നത് . പുരുഷന്‍ ഇന്ന രീതിയിലും സ്ത്രീ ഇന്ന രീതിയിലും പ്രവര്‍ത്തിക്കണമെന്ന ചിന്താഗതി പലരിലും ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനെതിരെ സമൂഹത്തിന്റെ ഒരു മാറ്റവും ഫൊക്കാന വിമന്‍സ് ഫോറം പ്രതിക്ഷിക്കുന്നു.

പുതിയതിയ തെരഞ്ഞടുത്ത മിഡ് വെസ്റ്റ് റീജിയന്റെ ഭാരവാഹികൾക്കു എല്ലാ വിധ ആശംസകളും നേരുന്നതായി പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കലാ ഷഹി , ട്രഷർ ബിജു ജോൺ ,വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ഡോ , ബ്രിജിറ്റ്‌ ജോർജ് എന്നിവർ അറിയിച്ചു.