ഫൊക്കാനാ കാനഡ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

16 February 2023

ഫൊക്കാനാ കാനഡ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു

ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാനാ കാനഡ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണൽ കോർഡിനേറ്റർ ആയി അഞ്ചു ജിതിൻ , റീജണൽ സെക്രട്ടറി ഹണി ജോസഫ്, കൾച്ചറൽ കോർഡിനേറ്റർ ജെസ്‌ലി ജോസ് , കമ്മിറ്റി മെംബേഴ്‌സ് ആയി ബിലു കുര്യൻ , ബീനാമോൾ അലക്സ് , രേഖ ജോജി , സവിത ടാഗോർ , ഷൈനി സണ്ണി , സ്മിത തോമസ് , അർച്ചന പ്രതാപ് , പ്രീതു പ്രസന്നൻ , ബീന സ്റ്റാൻലി ജോൺസ്‌ എന്നിവരെ തെരഞ്ഞടുത്തതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌­സണ്‍ ബ്രിജിറ്റ്‌ ജോർജ് അറിയിച്ചു.

അമേരിക്കയില്‍ മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍ തികച്ചും ബോധവതിയാകളാണ് . ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം. നമുക്ക് പരസ്പരം ഒന്നായി നില്‍ക്കാനായില്ലെങ്കില്‍ പിന്നെ എന്തിനാണ് നാം ഒരു സംഘടനയായി പ്രവർത്തിക്കുന്നത്..

ഫൊക്കാന വിമൻസ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ വിമൻസ് ഫോറം ശ്രമിച്ചുകൊണ്ടിരിക്കുന്നു. നാട്ടിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന നേഴ്‌സിങ്ങിനു പഠിക്കുന്ന കുട്ടികൾക്ക് ധനസഹായം ഉൾപ്പെടെ നിരവധി ജനോപകരപ്രതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു.

പുതിയതായി തെരഞ്ഞടുത്ത കാനഡ റിജിന്റെ ഭാരവാഹികൾക്കു എല്ലാ വിധ ആശംസകളും നേരുന്നതായി പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കലാ ഷഹി , ട്രഷർ ബിജു ജോൺ ,വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ഡോ. ബ്രിജിറ്റ്‌ ജോർജ് എന്നിവർ അറിയിച്ചു.