ചിക്കാഗോ:ഫൊക്കാനാ മിഡ്വെസ്റ്റ് റീജിയണ്‍ വൈസ് പ്രസിഡണ്ടായി ഫ്രാന്‍സിസ് കിഴക്കേക്കുറ്റിനെ തെരഞ്ഞെടുത്തു. ഫൊക്കാനാ നാഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ജോര്‍ജ് പണിക്കരുടെ അദ്ധ്യക്ഷതയില്‍ കെസിഎസ് സെന്‍ററില്‍ ചേര്‍ന്ന ഫൊക്കാനാ പ്രവര്‍ത്തകരുടെ യോഗത്തില്‍ വെച്ചാണ് ഐകകണ്ഠ്യേന ഫ്രാന്‍സിസ് കിഴക്കേക്കുറ്റിനെ തെരഞ്ഞെടുത്തത്.
വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫ്രാന്‍സിസ് കിഴക്കേക്കുറ്റിന്‍റെ പ്രവര്‍ത്തനപരിചയവും പാരമ്പര്യവും ഫൊക്കാനയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിച്ച നാഷണല്‍ പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ മലയാളികള്‍ക്കും വരാന്‍ പോകുന്ന പുതിയ തലമുറയ്ക്കും വേണ്ടി ബാബു സ്റ്റീഫന്‍റെ നേതൃത്വത്തിലുള്ള നാഷണല്‍ കമ്മിറ്റി കൊണ്ടുവരുന്ന എല്ലാ പരിപാടികളും വര്‍ദ്ധിച്ച പ്രാധാന്യത്തോടു കൂടി നടത്തുമെന്ന് റീജണല്‍ വൈസ് പ്രസിഡണ്ട് പറഞ്ഞു.
പുതിയ റീജണല്‍ വൈസ് പ്രസിഡണ്ടിനെ അനുമോദിച്ചുകൊണ്ട് ഫൊക്കാനാ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍, ജന. സെക്രട്ടറി ഡോ. കലാ ഷാഹി, അസോസിയേറ്റ് ട്രഷറര്‍ ജോര്‍ജ് പണിക്കര്‍, വനിതാഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ്, മുന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു കുളങ്ങര, നാഷണല്‍ കമ്മിറ്റി മെംബര്‍ വിജി നായര്‍, പ്രസ്ക്ലബ് ഓഫ് ഇന്ത്യ നാഷണല്‍ അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ ബിജൂ കിഴക്കേക്കുറ്റ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബിജി എടാട്ട്, സിബു കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ലീലാ ജോസഫ്, സതീശന്‍ നായര്‍, അനില്‍കുമാര്‍ പിള്ള, ടോമി അമ്പേനാട്ട്, സന്തോഷ് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രവീണ്‍ തോമസ് സമ്മേളനപരിപാടികള്‍ നിയന്ത്രിച്ചു. ഡോ. ബ്രിജിറ്റ് ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി.