ഫൊക്കാന പ്രവർത്തനോൽഘാടനം ഡിസംബർ മുന്ന് ശനിയാഴ്ച റോയൽ ആൽബർട്ട്സ് പാലസ്സിൽ വെച്ച്

sponsored advertisements

sponsored advertisements

sponsored advertisements

27 November 2022

ഫൊക്കാന പ്രവർത്തനോൽഘാടനം ഡിസംബർ മുന്ന് ശനിയാഴ്ച റോയൽ ആൽബർട്ട്സ് പാലസ്സിൽ വെച്ച്

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്‌ : നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രവർത്തനോൽഘാടനം 2022 ഡിസംബർ മുന്ന് ശനിയാഴ്ച അഞ്ചു മണിക്ക് ന്യൂ ജേഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ വെച്ച് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിക്കും. ബഹുമാന്യനായ സഹകരണവകുപ്പ് മന്ത്രി ശ്രീ. വി എൻ. വാസവൻ മുഖ്യ പ്രഭാഷണം നടത്തും. റോക്‌ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ , ഫൊക്കാനയുടെ കേരളാ കൺവെൻഷന് നേതൃത്വം നൽകുന്ന കേരളീയം സെക്രട്ടറിയും ചാരിറ്റി പ്രവർത്തകനുമായ എൻ. ആർ . ഹരികുമാർ , പ്രമുഖ മാധ്യമ പ്രവർത്തകനും , സമുഖ്യ പ്രവർത്തകനുമായ ലാലു ജോസഫ് തുടങ്ങി അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നും നിരവധി പ്രമുഖർ ഇതിൽ പങ്കെടുക്കും.

ചരിത്രത്തിലാദ്യമായി 90 ദിവസത്തെപ്രവർത്തന നേട്ടം പുറത്തുവിട്ടുകൊണ്ടാണ് ഫൊക്കാനയുടെ പുതിയ ഭരണ സമിതി അധികാരം ഏറ്റു വാങ്ങിയത്. ഫൊക്കാനയുടെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് പുതിയ ഭരണസമിതിയുടെ ലക്ഷ്യം. ഈ രണ്ട് വർഷംകൊണ്ട് വൻതോതിലുള്ള പ്രവർത്തനങ്ങളും നേട്ടങ്ങളും കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പുതിയ കമ്മിറ്റി , അതിനനുസരിച്ചുള്ള പ്രവർത്തങ്ങളുമായിട്ടാണ് ഈ കമ്മിറ്റി മുന്നോട്ടു പോകുന്നത് . ഡോ . ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി തികഞ്ഞ ദിശാബോധത്തോട് കൂടിയുള്ള പ്രവർത്തനവുമായാണ് മുന്നോട്ട് പോകുന്നത് .എന്ന് സെക്രട്ടറി ഡോ . കല ഷഹി അറിയിച്ചു.

ഫൊക്കാനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനോടൊപ്പം അതിന്റെ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെയൊക്കെ ആയിരിക്കണം , കേരളാ കൺവെൻഷൻ , ചാരിറ്റി പ്രവർത്തങ്ങൾ , അംഗ സംഘടനകളുടെ പ്രവർത്തനങ്ങൾ, പുതിയ സംഘടനകളെ എങ്ങനെ ഫൊക്കാനയുടെ ഭാഗമാക്കാം തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ച ചെയ്യപ്പെടും.

ഒരു സിറ്റ് ഡൗൺ ഡിന്നറോഡ് കൂടിയാണ് പ്രവർത്തന ഉൽഘാടനം ചിട്ടപ്പെടുത്തിയിട്ടുള്ളത്, അതോടൊപ്പം ഫൊക്കാനയുടെ സ്വന്തം ശബരി നാഥ് ആൻഡ് ടീം നടത്തുന്ന മ്യൂസിക്കൽ നെറ്റും,മറ്റ് വളരെ അധികം നല്ല കലാപരിപടികളും ഉൾപ്പെടുത്തി ഒരു എന്റർടൈൻമെന്റ് സെക്ഷൻ ആയി ആണ് നടത്തുന്നത്.

ഫൊക്കാനയുടെ പ്രവർത്തനോൽഘാടനത്തിലേക്ക് താങ്കളെയും കുടുംബത്തെയും സ്നേഹപൂർവ്വം സ്വാഗതം ചെയുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിഡ്‌ജറ് ജോർജ് എന്നിവർ അറിയിച്ചു.