ഫൊക്കാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് മത്സരം; ഡോ.ബാബു സ്റ്റീഫനോ ? ലീല മാരേട്ടോ ?

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

6 July 2022

ഫൊക്കാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് മത്സരം; ഡോ.ബാബു സ്റ്റീഫനോ ? ലീല മാരേട്ടോ ?

ഒർലാണ്ടോ : അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അടുത്ത പ്രസിഡന്റ് (2022-2024) ആരായിരിക്കും എന്ന ആകാംക്ഷയിലാണ് അമേരിക്കൻ മലയാളികളും ഫൊക്കാന പ്രവർത്തകരും. ജൂലൈ 7 മുതൽ 10 വരെ ഒർലാന്റോയിൽ കൺവൻഷനിൽ ഒത്തുചേരുമ്പോൾ എല്ലാവരുടേയും മനസിൽ ഒരേ ചിന്തയായിരിക്കും. ഡോ. ബാബു സ്‌റ്റീഫനോ? ലീലാ മാരേട്ടോ ? ആരാവും അടുത്തതായി ഫൊക്കാനയെ നയിക്കുക ?. കൃത്യമായ ഒരുത്തരം നൽകുവാൻ സാധിക്കില്ല,കാരണം സംഘടന ഫൊക്കാനയാണ്. അങ്ങോട്ടോ ഇങ്ങോട്ടോ ചാഞ്ചാടി മറിയാവുന്ന അവസ്ഥകളാണ്. ഡോ. ബാബു സ്‌റ്റീഫനും, ലീല മാരേട്ടും കഴിവുള്ള , പ്രതിഭാധനരായ സ്ഥാനാർത്ഥികൾ തന്നെ. ഡോ. ബാബു സ്‌റ്റീഫൻ മാധ്യമ പ്രവർത്തകൻ, ബിസിനസ് സംരംഭകൻ, അമേരിക്കൻ രാഷ്ട്രീയ ബന്ധങ്ങൾ ഉൾപ്പെടെ നിരവധി സൗഹൃദ വലയങ്ങൾ ഉള്ള വ്യക്തി , ജീവകാരുണ്യ പ്രവർത്തകൻ, നിരവധി സംഘടനകൾക്ക് സഹായ ഹസ്തമായി നിൽക്കുന്ന വ്യക്തിത്വം, ഫൊക്കാന കൺവൻഷന്റെ പ്രധാന സ്പോൺസർ എന്നീ നിലകളിലെല്ലാം സജീവമായി നിൽക്കുമ്പോൾ എതിർ സ്ഥാനാർത്ഥിയായ ലീലാ മാരേട്ട് ഫൊക്കാനയുടെ ശൈശവദശയിൽ തന്നെ സംഘടനാ രംഗത്ത് സജീവമായ വ്യക്തിത്വമാണ്. നാല്പത് വർഷക്കാലത്തെ നേതൃപരിചയം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാവ്, അദ്ധ്യാപിക, സൈന്റിസ്റ്റ്, അമേരിക്കൻ രാഷ്ട്രീയ മേഖലയിലും ബന്ധങ്ങൾ, ഫൊക്കാനയിൽ നിരവധി പദവികൾ വഹിച്ച വ്യക്തിത്വം അങ്ങനെ രണ്ടു പേരും ജനസമ്മതരായ സ്ഥാനാർത്ഥികളാണ്. കഴിഞ്ഞ രണ്ട് ടേമുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തെരത്തെടുപ്പ് അങ്കത്തിലേക്ക് മാറുമ്പോൾ ഫൊക്കാന പ്രവർത്തകരും ആവേശത്തിലാണ്.

ഫൊക്കാനയുടെ എല്ലാ കൺവൻഷനുകളുടേയും ആവേശം നിരവധി പരിപാടികൾക്കൊപ്പം തെരഞ്ഞെടുപ്പുകൾക്കുമുണ്ട്. ഇത്തവണ സെക്രട്ടറിയായി കല ഷഹിയും, ട്രഷറായി ബിജു കൊട്ടാരക്കരയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞടുപ്പിനെ അമേരിക്കൻ മലയാളികൾ ആവേശത്തോടെ നോക്കിക്കാണുമ്പോൾ ഒരു ചോദ്യമേ ഉള്ളു.
ഡോ. ബാബു സ്‌റ്റീഫനോ ?
ലീലാ മാരേട്ടോ?
ഇരുവർക്കും കേരളാ എക്സ് പ്രസ്സിന്റെ ആശംസകൾ

കേരളാ എക്സ് പ്രസിന്റെ വഴിത്താരയിൽ രണ്ടു പേരെക്കുറിച്ചും വായിക്കാം

ഫൊക്കാനയെ ആഗോളതലത്തിലെത്തിക്കുവാൻ ഡോ.ബാബു സ്റ്റീഫൻ (വഴിത്താരകൾ )

ഫൊക്കാന നേതൃത്വത്തിലേക്ക് വനിതാ സാന്നിദ്ധ്യമായി ലീല മാരേട്ട് (വഴിത്താരകൾ)