ഫൊക്കാന കൺവെൻഷൻ സ്മരണിക: പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

23 March 2022

ഫൊക്കാന കൺവെൻഷൻ സ്മരണിക: പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ന്യൂജേഴ്‌സി: 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ ഫൊക്കാന ഗ്ലോബൽ ഡിസ്‌നി കൺവെൻഷനോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണിക(സുവനീർ)യുടെ കമ്മിറ്റി ഭാരവാഹികളെ നിയമിച്ചു. ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര ചീഫ് എഡിറ്റർ ആയുള്ള സുവനീറിന്റെ എസ്‌സിക്യൂട്ടീവ് എഡിറ്റർ ആയി നിയമിക്കപ്പെട്ട പ്രമുഖ പത്രപ്രവർത്തകൻ ഫ്രാൻസിസ് തടത്തിൽ ആയിരിക്കും എഡിറ്റോറിയൽ വിഭാഗത്തിനു നേതൃത്വം നൽകുക.

പ്രമുഖ എഴുത്തുകാരനും നിരവധി പുസ്തകങ്ങളുടെയും സ്മരണികകളുടെയും എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുള്ള ബെന്നി കുര്യൻ (ന്യൂജേഴ്‌സി), ഫൊക്കാനയുടെ പി.ആർ.വിഭാഗത്തിൽ ദീഘകാലം പ്രവർത്തിച്ചു വരുന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീകുമാർ ഉണ്ണിത്താൻ (ന്യൂയോർക്ക്) ആണ് കണ്ടെന്റ് എഡിറ്റർമാർ. ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ് (കാനഡ), നാഷണൽ കമ്മിറ്റി മെമ്പർമാരായ ഗീത ജോർജ് (കാലിഫോർണിയ), അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്) , ടെക്സസ് ആർ. വി.പി. ഡോ.രഞ്ജിത്ത് പിള്ള എന്നിവരാണ് എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ.
കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട് (ന്യൂയോർക്ക്), സന്തോഷ് ഏബ്രഹാം (ഫിലാഡൽഫിയ), ലാജി വർഗീസ് (ന്യൂയോർക്ക്), ബ്രഹാം പോത്തൻ ( സാജൻ -ന്യൂജേഴ്‌സി), സൂസൺ ചാക്കോ (ചിക്കാഗോ), റെജി കുര്യൻ (ടെക്സസ്), സുരേഷ് നായർ (ഫ്ലോറിഡ), വർഗീസ് ജേക്കബ് (ഫ്ലോറിഡ) എന്നിവരാണ് അഡ്വർട്ടൈസ്മെന്റ് കോർഡിനേറ്റർമാർ.ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷറർ കൂടിയായ സുവനീറിന്റെ ചീഫ് എഡിറ്റർ ബിജു ഒരു മാധ്യമ പ്രവർത്തകൻ കൂടിയാണ്. കേരള ടൈംസ് ന്യൂസ് വെബ് പോർട്ടലിന്റെ ഡെപ്യൂട്ടി എഡിറ്റർ എന്ന നിലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഫൊക്കാന പ്രസിദ്ധീകരിക്കുന്ന ഫൊക്കാന ടുഡേ എന്ന ത്രൈമാസികയുടെ ചീഫ് എഡിറ്റർ കൂടിയാണ്.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) യുടെ ന്യൂയോർക്ക് ചാപ്റ്റർ ജോയിന്റ് ട്രഷർ കൂടിയാണ്. കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ (കീൻ) ഇപ്പോഴത്തെ ന്യൂസ് ലെറ്റർ ആൻഡ് പബ്ലിക്കേഷൻസ് കോർഡിനേറ്റർ, കീൻ ലോങ്ങ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ. സി) ചാപ്റ്ററിന്റെ ന്യൂയോർക്ക് റീജിയൻ വൈസ് പ്രസിഡന്റ്, ഇന്ത്യൻ അമേരിക്കൽ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ആൻഡ് ന്യൂയോർക്ക് റീജിയൻ പബ്ലിക് റിലേഷൻ കോർഡിനേറ്റർ എന്നീ ചുമതലകളും ഇപ്പോൾ നിർവഹിക്കുന്നുണ്ട്.

സുവനീറിൻറെ എഡിറ്റോറിയൽ വിഭാഗത്തിനു എസ്‌സിക്യൂട്ടീവ് എഡിറ്റർ എന്ന നിലയിൽ നേതൃത്വം നൽകുന്ന പ്രമുഖ പത്രപ്രവർത്തകൻ ഫ്രാൻസിസ് തടത്തിൽ കഴിഞ്ഞ 28 വർഷമായി സജീവ പത്രപ്രവർത്തനം നടത്തി വരുന്ന ഒരു മാധ്യമ പ്രവർത്തകനാണ്. കേരള ടൈംസ് ന്യൂസ് വെബ്സൈറ്റിന്റെ ചീഫ് എഡിറ്റർ കൂടിയായ അദ്ദേഹം നാട്ടിലും അമേരിക്കയിലും മികച്ച പത്രപ്രവർത്തകനുള്ള ഒട്ടനവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ദീപികയിൽ തൃശൂർ റിപ്പോർട്ടർ ആയി പത്രപ്രവത്തനം ആരംഭിച്ച അദ്ദേഹം ദീപികയുടെ കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ബ്യുറോ ചീഫ് ആയിരുന്നു. തിരുവനന്തപുരത്ത് നിയമ സഭ റിപ്പോർട്ടിങ്ങും നടത്തിയിട്ടുണ്ട്. ദീപികയിൽ 10 വർഷത്തെ പത്രപ്രവത്തനത്തിനിടെ ഒട്ടേറെ അന്വേക്ഷണാത്മക റിപ്പോർട്ടിങ്ങുകൾ നടത്തി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുടർന്ന് മംഗളം ദിനപത്രത്തിന്റെ മലബാറിലെ 7 ജില്ലകളുടെ ചുമതലയുള്ള എഡിറ്റോറിയൽ ഹെഡ് (ന്യൂസ് എഡിറ്റർ) ആയും പ്രവർത്തിച്ചു. 2006 ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം തുടർന്ന് ഫ്രീലാൻസ് പത്രപ്രവത്തനം നടത്തി.
കഴിഞ്ഞ കുറെ വർഷങ്ങളായി ഫൊക്കാനയുടെ വാർത്തകൾ ജനഹൃദയങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത് ഫ്രാൻസിസിന്റെ തൂലികയിൽ നിന്നാണ്. വാർത്തകൾ കൃത്യതയോടെയും അടുക്കും ചിട്ടയോടെയും അനാവരണം ചെയ്യന്നതിലുള്ള അദ്ദേഹത്തിന്റെ വൈഭവം ശ്രദ്ധേയമാണ്. റോബർട്ട് വുഡ് ജോൺസൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മന്റ് അഡ്മിനിസ്ട്രേറ്റർ ആയി പ്രവർത്തിക്കുന്നു. ഫൊക്കാനയുടെ ഫിലഡൽഫിയാ കൺവെൻഷൻ സുവനീർ “മണിമുഴക്കം”എഡിറ്റർ കൂടിയായിരുന്നു ഫ്രാൻസിസ്. മാധ്യമ രംഗത്തെ അനുവഭങ്ങളെക്കുറിച്ച് “നാലാം തൂണിനപ്പുറം” എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

കണ്ടെന്റ് എഡിറ്റർ ആയി നിയമിക്കപ്പെട്ട ബെന്നി കുര്യൻ അമേരിക്കൻ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന എഴുത്തുകാരനും എഡിറ്ററുമാണ്. നവമാധ്യമങ്ങളിലൂടെ നിരവധി ചെറുകഥകളും കവിതകളും പ്രസദ്ധീകരിച്ചിട്ടുള്ള ബെന്നി സമകാലിക സംഭവങ്ങളെ കോർത്തിണക്കി രചിച്ച നിരവധി കഥകൾ ഏറെ ചിന്താ ദീപ്തമായ വായനാ അനുഭവങ്ങൾ പകർന്നിട്ടുണ്ട്. നിലവിൽ 2018 ഫൊക്കാന സാഹിത്യ അവാർഡ് കമ്മിറ്റി ചെയർമാൻ കൂടിയാണ് അദ്ദേഹം. ഫൊക്കാനയുടെ ഫിലഡൽഫിയാ കൺവെൻഷൻ സുവനീർ “മണിമുഴക്കം”എഡിറ്റർ കൂടിയായിരുന്ന ബെന്നിയുടെ കരങ്ങളിലൂടെയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടന്ന കൺവെൻഷനുകളോടനുബന്ധിച്ച് പുറത്തിറങ്ങിയിട്ടുള്ള സ്മരണികകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ബെന്നി എഡിറ്റ് ചെയ്ത നോർത്ത് അമേരിക്കൻ മലയാളി എഴുത്തുകാരുടെ തെരഞ്ഞെടുത്ത മികച്ച ചെറുകഥകളുടെ ആന്തോളജിയായായ ബഹൃത്തായ ഒരു ഗ്രന്ഥം “അമേരിക്കൻ കഥകൂട്ടം” അടുത്തയിടെ പുറത്തിറക്കിയിരുന്നു . ഫൊക്കാനയുടെ വിവിധ കാലഘട്ടങ്ങളിലായി ഇറങ്ങിയ സുവനീറുകളിൽ വന്ന പ്രഗത്ഭരായ എഴുത്തുകാരുടെ കൃതികളെ ഏകോപിപ്പിച്ചുകൊണ്ട് ബെന്നി എഡിറ്റ് ചെയ്ത ‘കൈരളി സപര്യ’ എന്ന ഗ്രന്ഥം കഴിഞ്ഞ ഫിലഡെൽഫിയ കൺവെൻഷനിൽ പുറത്തിറക്കിയിരുന്നു.

ഫൊക്കാനയുടെ പി.ആർ. വിഭാഗത്തിൽ ദീഘകാലം പ്രവർത്തിച്ചു വരുന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് കണ്ടന്റ് എഡിറ്റർമാരിലൊരാളായി നിയമിതനായ ശ്രീകുമാർ ഉണ്ണിത്താൻ. ഫ്രീലാൻസ് ജേർണലിസ്റ്റ് കൂടിയായ അദ്ദേഹം കാലിക പ്രസക്തിയുള്ള നിരവധി ലേഖനങ്ങളും വാർത്തകളും വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് കൂടിയായ അദ്ദേഹം ഫൊക്കാനയിലും വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനിൽ പ്രസിഡണ്ട് സ്ഥാനം ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഫൊക്കാനയുടെ വാർത്തകൾ മാധ്യമങ്ങളിലൂടെ ഏറെ കൃത്യതയോടെ ജനഹൃദയങ്ങളിലെത്തിക്കാൻ ശ്രീകുമാർ ഉണ്ണിത്താനു കഴിഞ്ഞിട്ടുണ്ട്.

സുവനീർ പബ്ലിസിറ്റി ആൻഡ് അഡ്വർട്ടൈസ്മെന്റ് കോഓർഡിനേറ്റർമാരിലൊരാളായി നിയമിക്കപ്പെട്ട സന്തോഷ് ഏബ്രഹാം (ഫിലാഡൽഫിയ) മികച്ച സംഘടനാ പ്രവർത്തകനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ്. വിവിധ ചാനലുകളിൽ അവതാരകനായും അഭിമുഖങ്ങൾ നടത്തിയും പ്രശോഭിച്ചിട്ടുള്ള സന്തോഷ് ഓൺലൈൻ മാധ്യമങ്ങളിലൂടെ ലേഖനങ്ങളും വാർത്തകളും എഴുതാറുണ്ട്. മാപ്പിന്റെ പ്രമുഖ നേതാക്കന്മാരിലൊരാളാണ് സന്തോഷ്.

സുവനീർ പബ്ലിസിറ്റി ആൻഡ് അഡ്വർട്ടൈസ്മെന്റ് കോഓർഡിനേറ്റർമാരിലൊരാളായ ലീല മാരേട്ട് ഫൊക്കാനയുടെ പ്രമുഖ വനിതാ നേതാക്കന്മാരിലൊരാളാണ്. ഫൊക്കാന ട്രഷറർ, വിമൻസ് ഫോറം ചെയർപേഴ്സൺ, തുടങ്ങി നിവധി പദവികൾ വഹിച്ചിട്ടുള്ള ലീല ഫൊക്കാനയുടെ ഒർലാണ്ടോ കൺവെൻഷന്റെ നാഷണൽ കോർഡിനേറ്റർ കൂടിയായാണ്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഓ.സി) -യു.എസ്.എ കേരള ചാപ്റ്ററിന്റെ പ്രസിഡണ്ട് കൂടിയാണ് ലീല.
അഡ്വർട്ടൈസ്മെന്റ് കോഓർഡിനേറ്റർ ആയ എബ്രഹാം പോത്തൻ ( സാജൻ -ന്യൂജേഴ്‌സി) മുൻപ് പല തവണ ഫൊക്കാന സ്മരണികകളുടെ ചീഫ് എഡിറ്റർ, പരസ്യ വിഭാഗം ചീഫ് കോർഡിനേറ്റർ ചുമതലകൾ നിർവഹിച്ചിട്ടുള്ള വ്യക്തിയാണ്. കഴിഞ്ഞ ഫിലാഡൽഫിയ കൺവൻഷനോടനുബന്ധിച്ചു പുറത്തിറക്കിയ മണിമുഴക്കം എന്ന സ്മരണികയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തികളിൽ ഒരാളാണ് സാജൻ. ഇതിനു പുറമെ പരസ്യ വിഭാഗത്തിലും സാജൻ ഏറെ ഉത്തരവാദിത്വപരമായ നേതൃത്വം നൽകി വരുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല സംഘടനകളൊന്നായ് കേരള കൾച്ചറൽ ഫോറത്തിലെ അംഗമാണ് സാജൻ

അഡ്വർട്ടൈസ്മെന്റ് കോഓർഡിനേറ്റർ ആയ ലാജി തോമസ് ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (നൈമ) പ്രസിഡന്റും മികച്ച സംഘാടകനും, സാമൂഹിക പ്രവർത്തകനും, ഗായകനും കൂടിയാണ്. ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളീ ഫെഡറേഷന്റെ (പിഎംഎഫ്) നോർത്ത് അമേരിക്ക റീജിയണൽ സെക്രട്ടറിയാണ്. മാർത്തോമ്മാ സഭയുടെ യുവജനസഖ്യം എന്ന പ്രസ്ഥാനത്തിലൂടെ പ്രവർത്തിച്ചു വന്ന ലാജി തോമസ് സംഘടനയുടെ ശാഖ, സെന്റർ, റീജിയണൽ, ഭദ്രാസനം എന്നീ തലങ്ങളിൽ സെക്രട്ടറി, വൈസ്.പ്രസിഡന്റ്, ട്രഷറർ, ക്വയർ ലീഡർ, അസംബ്ലി അംഗം തുടങ്ങിയ പദവികൾ വഹിച്ചിരുന്നു
.
അഡ്വർട്ടൈസ്മെന്റ് കോർഡിനേറ്റർ ആയി നിയമിതനായ ഫ്‌ലോറിഡയിൽ നിന്നുള്ള സുരേഷ് നായർ മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT) ന്റെ സ്ഥാപക പ്രസിഡന്റും ട്രസ്റ്റി ബോർഡിൻറെ വൈസ് ചെയർമാനുമായിരുന്നു. ഫൊക്കാനയുടെ വിവിധ പദവികൾ മുൻപ് വഹിച്ചിട്ടുള്ള അദ്ദേഹം ടാമ്പയിലെ അറിയപ്പെടുന്ന സംഘടനാ നേതാവാണ്.

അഡ്വർട്ടൈസ്മെന്റ് കോഓർഡിനേറ്റർ റെജി കുര്യൻ ഫൊക്കാന സൗത്ത് വെസ്റ്റ് റീജിയന്റെ വൈസ് പ്രസിഡണ്ട് ആയിരുന്നു. ഇപ്പോൾ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (MAGH) ചാരിറ്റി പ്രോഗ്രാം കോർഡിനേറ്ററും ഹൂസ്റ്റൺ ഇമ്മാനുവേൽ ചർച്ചിന്റെ വൈസ് പ്രസിഡന്റും ആണ്.

സുവനീർ അഡ്വർട്ടൈസ്മെന്റ് കോഓർഡിനേറ്റർ ആയി നിയമിക്കപ്പെട്ട വർഗീസ് ജേക്കബ് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ് പ്രസിഡന്റ് സൗത്ത് ഫ്‌ളോറിഡ മാർതോമ ചർച്ച ട്രസ്റ്റി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം ചെയ്യുന്ന സംഘടനാ പ്രവത്തകനാണ്. ഭോപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും സുവോളജിയിൽ എം. എസ്.സിയും ചരിത്രത്തിൽ എം.എയും കരസ്ഥമാക്കിയിട്ടുണ്ട്‌.

സുവനീർ അഡ്വർട്ടൈസ്മെന്റ് കോഓർഡിനേറ്റർ ആയി നിയമിക്കപ്പെട്ട ഡോ. സൂസൺ ചാക്കോ ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ പ്രവർത്തകയാണ്. നേഴ്സ് പ്രാക്റ്റീഷനർ ആയി ജോലി ചെയ്യുന്ന ഡോ. സൂസൺ ചിക്കാഗോ മലയാളി അസോസിയേഷൻ (CMA) ബോർഡ് മെമ്പർ, ഫൊക്കാന വിമൻസ് ഫോറം മിഡ്‌വെസ്റ് റീജിയൻ സെക്രട്ടറി, ഫൊക്കാന വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്ന നിലയിൽ പ്രവർത്തിച്ചു വരികയാണ് ഇപ്പോൾ.
ദ്രുതവേഗത്തിൽ പൂർത്തീകരിക്കേണ്ട സ്മരണികയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി സുവനീർ എഡിറ്റോറിയൽ വിഭാഗം അറിയിച്ചു.സുവനീറിലേക്കുള്ള കൃതികൾ അയച്ചു തരാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം അവ തയ്യാറാകേണ്ടതാണ്. സുവനീറിൽ പരസ്യങ്ങൾ നൽകാൻ താൽപ്പര്യമുള്ളവർ അതാതു റീജിയണൽ വൈസ് പ്രസിഡണ്ടുമാരുമായോ പരസ്യവിഭാഗം കോർഡിനറ്റർമാരുമായോ ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണെന്ന് എഡിറ്റോറിയൽ, പരസ്യ വിഭാഗം എന്നിവയ്ക്ക് നേതൃത്വം നൽകുന്നവർ അറിയിച്ചു.