ഫൊക്കാന പ്രസിഡൻറ് ഡോ.ബാബു സ്റ്റീഫനും, സെക്രട്ടറി ഡോ.കല ഷഹിക്കും റ്റാമ്പായിൽ ഉജ്ജ്വല സ്വീകരണം

sponsored advertisements

sponsored advertisements

sponsored advertisements

1 February 2023

ഫൊക്കാന പ്രസിഡൻറ് ഡോ.ബാബു സ്റ്റീഫനും, സെക്രട്ടറി ഡോ.കല ഷഹിക്കും റ്റാമ്പായിൽ ഉജ്ജ്വല സ്വീകരണം

സ്റ്റീഫൻ ലൂക്കോസ് മറ്റത്തിപ്പറമ്പിൽ
മലയാളി അസോസിയേഷൻ ഓഫ് റ്റാമ്പായുടെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനായി റ്റാമ്പായിൽ എത്തിച്ചേർന്ന ഫൊക്കാന പ്രസിഡൻറ് ഡോ.ബാബു സ്റ്റീഫനും, സെക്രട്ടറി ഡോക്ടർ കല ഷഹിക്കും പ്രവർത്തകർ സ്വീകരണം നൽകുകയുണ്ടായി.ഫൊക്കാനയുടെ ചുക്കാൻ ഏറ്റെടുത്ത ശേഷം ആദ്യമായി റ്റാമ്പായിൽ എത്തിച്ചേർന്ന, ആതുര സേവകനും ദേശസ്നേഹിയും വിദ്യാഭ്യാസ പണ്ഡിതനും വ്യവസായ പ്രമുഖനുമായ ഡോ.ബാബു സ്റ്റീഫനെയും സെക്രട്ടറി കല ഷഹിയെയും ആവേശത്തോടും സന്തോഷത്തോടുകൂടിയാണ് പ്രവർത്തകർ ആദരിച്ച് വരവേറ്റത്. “കുട്ടികളുടെ ചെറുപ്രായത്തിൽ മാതാപിതാക്കന്മാർ കൂടുതൽ സമയം അവരോടൊത്ത് ചെലവഴിക്കുവാൻ ശ്രമിക്കണം. അവർക്ക് സ്നേഹം നൽകിയാൽ പ്രായമാകുമ്പോൾ ഇരട്ടി സ്നേഹം അവർ തിരികെ നൽകും. നമ്മുടെ യുവജനങ്ങൾ ശുഭാപ്തി വിശ്വാസത്തോടുകൂടി അമേരിക്കൻ ജീവിതത്തിൻറെ മുഖ്യധാരയിലേക്ക് ,രാഷ്ട്രീയത്തിലേക്ക് കടന്നു വരുവാനും ഭരണകൂടത്തിൽ വന്നുചേരുവാനും നാം സാഹചര്യം ഒരുക്കിക്കൊടുക്കണം അതിനായി പ്രോത്സാഹിപ്പിക്കണം.” എന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയുണ്ടായി. ഫൊക്കാനയുടെ പ്രവർത്തനങ്ങളും പരിപാടികളും സെക്രട്ടറി യോഗത്തിൽ വിവരിക്കുകയുണ്ടായി. ധാരാളം പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു .റ്റാമ്പാ എയർപോർട്ടിൽ സണ്ണി മറ്റമന ഫൊക്കാന നേതാക്കളെ സ്വീകരിച്ചു