ഫൊക്കാനയുടെ മുഖപത്രം ഫൊക്കാന ടുഡേ കേരള കണ്‍വെന്‍ഷനിൽ റിലീസ് ചെയ്യും

sponsored advertisements

sponsored advertisements

sponsored advertisements

6 March 2023

ഫൊക്കാനയുടെ മുഖപത്രം ഫൊക്കാന ടുഡേ കേരള കണ്‍വെന്‍ഷനിൽ റിലീസ് ചെയ്യും

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : ഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്തു നടത്തുന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനോട് അനുബന്ധിച്ച് പുറത്തിറക്കുവാൻ ഫൊക്കാന കമ്മിറ്റി തീരുമാനിക്കുകയുണ്ടായി . ഫൊക്കാനയുടെ പ്രവർത്തങ്ങൾ ചാരിറ്റി പ്രവർത്തങ്ങൾ തുടങ്ങിവ ഉൾപ്പെടുത്തി അണിയിച്ചൊരുക്കുന്ന ഫൊക്കാന ടുഡേ പ്രദര്‍ശന ഗംഭീരമായ ഒരു ന്യൂസ് പേപ്പര്‍ ആയി ഫൊക്കാന കഴിഞ്ഞ വർഷങ്ങളിൽ പബ്ലിഷ് ചെയ്‌ത്‌ വരുന്നതാണ് .

അമേരിക്കക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവെൻഷൻ കേരളത്തിന്റെ തിലകക്കുറിയായി നിൽക്കുന്ന തിരുവനന്തപുരം ഹയാത്ത്‌ ഇന്റർനാഷണൽ ഹോട്ടൽ സമുച്ചയത്തിൽ മാർച്ച് 31 , ഏപ്രിൽ 1 ആം തിയതി കളിൽ ആണ് അരങ്ങേറുന്നത്‌. ഇതിൽ കേരള മുഖ്യമന്ത്രിയും ,ഗവർണ്ണർ ,മന്ത്രിമാർ ,എം .പി മാർ ,എം .എൽ .എ മാർ സാഹിത്യ നായകന്മാർ തുടങ്ങി നിരവധി വിശിഷ്‌ട വ്യക്തികൾ പങ്കെടുക്കുന്നു .അതുകൊണ്ടുതന്നെ ഇത്‌ എത്രയും വിജയകരമാക്കുന്നുതിനുള്ള ഒരുക്കങ്ങള്‍ ത്വരഗതിയില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , ഡോ. കല ഷഹി ,ട്രഷർ ബിജു ജോൺ എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് , കൺവെൻഷൻ ചെയർമാൻ വിപിൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

ഫൊക്കാന ടുഡേയുടെ എഡിറ്റോറിയൽ ബോർഡിൽ ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ ,സെക്രട്ടറി ഡോ . കല സഹി , ട്രഷർ ബിജു ജോൺ , ശ്രീകുമാർ ഉണ്ണിത്താൻ, ജോർജി വർഗീസ്,മാമ്മൻ സി ജേക്കബ് ,പ്രവീൺ തോമസ് , അപ്പുക്കുട്ടൻ പിള്ളൈ , ലാജി തോമസ് , എന്നിവർ പ്രവർത്തിച്ചു വരുന്നു.

ഫൊക്കാന ടുഡേ എത്രയും മനോഹരവും ആകര്‍ഷകവും സാഹിത്യ- സാംസ്‌ക്കാരിക മൂല്യങ്ങളുമുള്ള ഒരു പത്രമായി പ്രസിദ്ധീകരിക്കുന്നതിനുവേണ്ട സത്വരനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മൂവായിരത്തിലധികം കോപ്പികള്‍ അച്ചടിക്കുന്ന ഈ ഫൊക്കാന ടുഡേ അമേരിക്കയുടെ എല്ലാ ഭാഗത്തും നാട്ടിലും വിതരണം ചെയ്യും. ആയതിലേക്ക്‌ നിങ്ങളുടെ സാഹിത്യസൃഷ്ടികള്‍, ഫൊക്കാന സംബദ്ധമായ രചനകള്‍, പരസ്യങ്ങൾ എന്നിവ ക്ഷണിക്കുന്നു. മാർച്ച് 15 -നകം ലഭിക്കത്തക്ക വിധത്തില്‍ unnithan04@gmail.com എന്ന ഇമെയിലിൽ അയക്കാം.