ഫൊക്കാന ടുഡേ പ്രകാശനം ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements

3 March 2022

ഫൊക്കാന ടുഡേ പ്രകാശനം ചെയ്തു

തിരുവനന്തപുരം :അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മുഖപത്രം “ഫൊക്കാന ടുഡേ “കേരളം കൺവൻഷൻ പതിപ്പ് പ്രകാശനം ചെയ്തു.ഫൊക്കാന കേരളാ കൺവൻഷനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന് നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവഹിച്ചത് .ഫൊക്കാനയുടെ വിവിധ കാലങ്ങളിലെ ചരിത്രം ഫൊക്കാന ടുഡേയിലൂടെ ജനമനസുകളിൽ എത്തുന്നത് ഫൊക്കാനയെ എല്ലാ വിഭാഗം ജനങ്ങൾക്കും അടുത്തറിയുന്നതിനു സഹായകമാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു .ഫൊക്കാന ടുഡേയുടെ ആദ്യകാല എഡിറ്റർ ആയി സേവനം തുടങ്ങിയ തനിക്ക് ഫൊക്കാനയിൽ വളരാൻ ചവിട്ടുപടിയായി ഉണ്ടായിരുന്ന മാധ്യമം ആയിരുന്നു ഫൊക്കാന ടുഡേ എന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അഭിപ്രായപ്പെട്ടു . ഗുരുരത്‌നം ജ്ഞാന തപസ്വി ,ട്രസ്റ്റിബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് ,ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ ബിജു കൊട്ടാരക്കര തുടങ്ങിയവർ സംസാരിച്ചു .