പി. അരുൺ മോഹനും കെ. മഞ്ജുവിനും ഫൊക്കാന ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരം

sponsored advertisements

sponsored advertisements

sponsored advertisements

21 February 2022

പി. അരുൺ മോഹനും കെ. മഞ്ജുവിനും ഫൊക്കാന ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരം

മേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന കേരള സർവ്വകലാശാലയുമായി ചേർന്ന് മലയാള ഭാഷയിലെ മികച്ച ഗവേഷണ പ്രബന്ധത്തിന് നൽകി. വരുന്ന ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം 2019 -ലേതിന് പി. അരുൺ മോഹന്റെ “കൊച്ചി രാജ്യത്തെ ലിഖിതങ്ങളുടെ ചരിത്രപരവും ഭാഷാപരവുമായ പഠനം ” എന്ന പ്രബന്ധവും ,2021 ലേതിന് കെ. മഞ്ജുവിന്റെ ” ഘടനാവാദാനന്തര ചിന്തകളുടെ പ്രയോഗം സമകാലീന മലയാള വിമർശനത്തിൽ ” എന്ന പ്രബന്ധവും അർഹമായി. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരളത്തിലെ എല്ലാ സർവ്വകലാശാലകളിൽ നിന്നും അയച്ചു കിട്ടിയ ഗവേഷണ പ്രബന്ധങ്ങളിൽ നിന്നാണ് പുരസ്കാരം കിട്ടിയ പ്രബന്ധങ്ങൾ തെരഞ്ഞെടുത്തത്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ പ്രോ. വൈസ് ചാൻസലർ ഡോ. കെ.എസ് രവികുമാർ , കേരള സർവ്വകലാശാല മുൻ പ്രൊഫസർ ഡോ. ദേശമംഗലം രാമകൃഷ്ണൻ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രൊഫസർ ഡോ.എ. ഷീലാകുമാരി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. 2022 ഫെബ്രുവരി 26 ന് ഫൊക്കാനാ കേരളാ കൺവൻഷൻ വേദിയിൽ ( കഴക്കൂട്ടം കിൻഫ്രാ പാർക്ക് – മാജിക്ക് പ്ലാനറ്റ് ) വെച്ച് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ പുരസ്കാര വിതരണം നടത്തും. 2017 ൽ പുരസ്കാരം ലഭിച്ച സ്വപ്ന ശ്രീനിവാസന്റെ പട്ടത്തു വിള കഥകളിളെ സംസ്കാര രാഷ്ട്രീയം എന്ന പ്രബന്ധം പുസ്തകരൂപത്തിൽ . പുറത്തിറക്കും.