ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ ഭാരവാഹികളായി സിജു ഫിലിപ്പ് സെക്രട്ടറി, സച്ചിൻദേവ് ജനാർദ്ദൻ, കൊച്ചുമോൻ പാറേക്കാട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ 21 വർഷക്കാലമായി Atlanta യിലെ മലയാളി പ്രവാസ സമൂഹത്തിൽ സജീവ സാന്നിധ്യമായ സിജു ഫിലിപ്പ്, Atlanta യിൽ മാത്രമല്ല, അമേരിക്കൻ മലയാളി സമൂഹത്തിൽ മുഴുവൻ അറിയപ്പെടുന്ന ഒരു വ്യക്തിത്വം ആണ്. മികച്ച കലാകാരനായ ഇദ്ദേഹം നല്ലൊരു സംഘാടകനും അതിലേറെ മികച്ചൊരു പ്രാസംഗികനും കൂടിയാണ്. Atlanta Metro Malayalee Association (AMMA) യുടെ കരുത്തുറ്റ സാരഥികളിൽ ഒരാളായ സിജു ഫിലിപ്പ്, FOMAA യുടെ South East Region Secretary ആയി തെരഞ്ഞെടുക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു.
ഗാമ എന്ന സംഘടനയിലൂടെ സമൂഗസേവനത്തിൽ മലയാളികള്ക്കെ സുപരിചതനായ സച്ചിൻ ദേവ് ജനാർദ്ദൻ, ട്രെസ്സുറെർ ആയി ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ അമരത്തിലേക്കു വരുന്നത് ഒരു മുതൽ കൂട്ടാകും. മാസ്റ്റർ ഇൻ കമ്പ്യൂട്ടർ സയൻസ് എടുത്ത ശേഷം അറ്റ്ലാന്റയിൽ IT ഫീൽഡിൽ ജോലി ചെയുന്ന സച്ചിൻ, കലകളെ ഇഷ്ടപ്പെടുകയും,പ്രോത്സാഹിപ്പിക്കുകയും ചെയുന്ന വ്യത്യ്‌തുവത്തിന്റെ ഉടമയാണ്.
മലയാളീ അസോസിയേഷൻ ഓഫ് സൗത്ത് കരോലിനയുടെ സ്ഥാപകരിൽ ഒരാളും പ്രെസ്‌ഥാനത്തിന്റെ വളർച്ചക്ക് വേണ്ടി പ്രവർത്തിച്ചും വരുന്ന കൊച്ചുമോൻ പാറേക്കാട്ടിൽ തിരുവല്ല മാർ തോമ കോളജിൽ നിന്നും ബിരുദവും, മഹാരാഷ്ട്ര ശിവാജി യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കിയാട്രിക് സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സും പൂർത്തിയാക്കി 1998 ഇൽ അമേരിക്കയിൽ എത്തി. സൗത്ത് കരോലിന ഡിപ്പാർട്മെന്റ് ഓഫ് മെന്റൽ ഹെൽത്തിൽ സൈക്കിയാട്രിക് കൗൺസിലർ ആയി ജോലി ചെയ്തിരുന്നു. ഇപ്പോൾ ബി എം ഡബ്ലിയു വിൽ പ്രൊഡക്ഷൻ ക്വാളിൽറ്റിയിൽ ജോലി ചെയുന്നു.