ഫോമ അക്ഷര കേരളം ത്രൈമാസിക മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം പ്രകാശനം ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements

14 May 2022

ഫോമ അക്ഷര കേരളം ത്രൈമാസിക മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം പ്രകാശനം ചെയ്തു

അനിൽ പെണ്ണുക്കര
ഫോമയുടെ സാഹിത്യ സാംസ്കാരിക പ്രസിദ്ധീകരണമായ അക്ഷര കേരളം ത്രൈമാസിക ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അക്ഷര കേരളം മാനേജിംഗ് എഡിറ്റർ സൈജൻ കണിയോടിക്കലിന് നൽകി നിർവ്വഹിച്ചു. ഫോമാ കേരളാ കൺവൻഷനോടനുബന്ധിച്ച് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് പ്രകാശന കർമ്മം നടന്നത്.ഫോമാ കൺവൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ് ,ഫോമ നാഷണൽ കൺവൻഷൻ ചെയർമാൻ പോൾ ജോൺ, അക്ഷര കേരളം മാനേജിംഗ് എഡിറ്റർ സൈജൻ കണിയോടിക്കൽ , ജാസ്മിൻ പരോൾ, രാജു ഏബ്രഹാം, ട്രഷറർ തോമസ് ടി. ഉമ്മൻ, വിൻസന്റ് ബോസ് , പോൾ പറമ്പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു ഫോമ കേരളാ കൺവൻഷന്റെ പശ്ചാത്തലത്തിൽ അക്ഷരകേരളം ത്രൈമാസികയുടെ ആദ്യത്തെ അച്ചടിച്ച പതിപ്പു കൂടിയാണ് പ്രകാശനം ചെയ്തത്. സാമൂഹ്യ സാംസ്കാരിക, സാഹിത്യ മേഖലകളിൽ ഫോമയുടെ ഇടപെടലുകൾ വ്യാപിപ്പിക്കുകയും അമേരിക്കൻ മലയാളികളിലെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് അക്ഷര കേരളം ത്രൈമാസിക തുടങ്ങിയതെന്ന് മാനേജിംഗ് എഡിറ്റർ സൈജൻ കണിയോടിക്കൽ പറഞ്ഞു.അമേരിക്കയിലെയും കേരളത്തിലേയും എഴുത്തുകാരുടെ രചനകളും, സമകാലിക രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സാഹചര്യങ്ങൾ ചർച്ച ചെയ്യുന്ന ലേഖനങ്ങളും ഉൾപ്പെടുത്തിയാണ് അക്ഷര കേരളം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കഥാകൃത്തും നടനുമായ തമ്പി ആന്റണി ചീഫ് എഡിറ്ററായ അക്ഷര കേരളത്തിന്റെ ലിറ്റററി എഡിറ്റർമാരായി എഴുത്തുകാരായ പ്രിയ ഉണ്ണികൃഷ്ണൻ , സോയ നായർ, ഡോ. സുകുമാർ കാനഡ, ന്യൂസ് എഡിറ്റർമാരായി റോയി മുളകുന്നം, സൈമൺ വളാച്ചേരിൽ , കണ്ടന്റ് എഡിറ്റർമാരായി സണ്ണി കല്ലൂപ്പാറ, ബൈജു പകലോമറ്റം, ബാബു ദേവസ്വ, അഡ്വൈസറി ബോർഡ് മെമ്പർമാരായി അനിയൻ ജോർജ്, ടി. ഉണ്ണികൃഷ്ണൻ, തോമസ്.ടി. ഉമ്മൻ, പ്രദീപ് നായർ, ജോസ് മണക്കാട്ട്, ബിജു തോണിക്കടവിൽ എന്നിവർ പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന അക്ഷര കേരളം ഫോമയുടെ മുഖ മാസിക കൂടിയാണ്.