ജെയിംസ് ഇല്ലിക്കല്‍
(പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി)
2006ല്‍ ഹ്യൂസ്റ്റണില്‍ ആരംഭിച്ച ഫെഡറേഷന്‍ ഓഫ് മലയാളി അസ്സാസേിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന സംഘടന ഇന്ന് ലോക മലയാളികളുടെ ഇടയില്‍ പ്രവര്‍ത്തന മികവ് കൊണ്ട് പേരും പെരുമയും ആര്‍ജിച്ച സംഘടനയായി വളര്‍ന്നു കഴിഞ്ഞു.
ഒരോ പുതിയ ഭരണ സമിതി വരുമ്പോഴും, പുത്തന്‍ ആശയങ്ങളും അഭിപ്രായങ്ങളും സംഘടനയ്ക്കു പുതു ദിശ നല്‍കാനും, കൂടുതല്‍ സംഘടനകളെ ആകര്‍ഷിക്കാന്‍ കഴിയുന്നു എന്നുള്ളതാണ്, ഫോമാ എന്ന സംഘടനയുടെ വിജയ രഹസ്യം.
ഈ കോവിഡ് കാലഘട്ടത്തിലും, അമേരിക്കയിലും, നാട്ടിലുമായി ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും ഫോമയ്ക്കു ചെയ്യുവാനായി എന്നുള്ളതും ചാരിതാര്‍ത്ഥ്യം നല്‍കുന്നതാണ്.
1984ല്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്ക്, കുടിയേറിപ്പാര്‍ത്ത ജെയിംസ് ഇല്ലിക്കലാണ്, ‘ഫോമാ ഫാമിലി’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 2022 24 കാലഘട്ടത്തിലേക്കുള്ള ഫോമ ഭരണസമിതിയിലേക്ക് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത് ഇറങ്ങുന്നത്. 2006 മുതല്‍ തന്നെ ഫോമാ എന്ന ഈ സംഘടനയോട് ചേര്‍ന്നു പ്രവര്‍ത്തിച്ച ജെയിംസ് ഇല്ലിക്കല്‍, ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്ന ട്രാക്ക് റെക്കോര്‍ഡോടെയാണ് മത്സരരംഗത്ത് ഇറങ്ങുന്നത്. 2009 ല്‍ ജോണ്‍ ടൈറ്റസ് പ്രസിഡണ്ടായിരുന്ന സമയത്ത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ ചെയര്‍മാനായി കഴിവ് തെളിയിച്ചു കൊണ്ട് പ്രവര്‍ത്തന മികവുകാട്ടിയ ജെയിംസ് ഇല്ലിക്കല്‍, 2010ല്‍ ബേബി ഊരാളില്‍ പ്രസിഡന്‍റ് ആയിരിക്കെ, ഫോമായുടെ റീജണല്‍ വൈസ് പ്രസിഡന്‍റായി. മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡായുടെ പ്രസിഡന്‍റായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടു.
ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്‍റ്, എന്‍. കെ. ലൂക്കോസ് നടുപ്പറമ്പില്‍ വോളിബോള്‍ ടൂര്‍ണമെന്‍റ്, വടംവലി മത്സരം, ബോട്ട് റെയ്സ് എന്നീ കായിക പരിപാടികള്‍ നടത്തി കായിക രംഗത്തും തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിന് ഉടമയാണ് ജെയിംസ് ഇല്ലിക്കല്‍. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഉള്ള ഒരു ശക്തമായ ടീമിനെയാണ് ആണ് 2022 24 കാലഘട്ടത്തിലേക്ക് നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.
സംഘടനാ പ്രവര്‍ത്തനത്തിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു മുന്‍പരിചയമുള്ള ഉള്ള ഒരു ടീമിനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഫ്ളോറിഡയിലെ പ്രശസ്തമായ ഡിസ്നി വേള്‍ഡില്‍, അമേരിക്കന്‍ മലയാളി സമൂഹത്തില്‍ പലയിടത്തായി ചിതറിപ്പാര്‍ക്കുന്നവരെ ഉള്‍പ്പെടുത്തിക്കൊണ്ട്, ഒരു മെഗാ ലാന്‍ഡ് കണ്‍വെന്‍ഷന്‍ നടത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. നാട്ടിലേതു പോലെ തന്നെ അമേരിക്കയിലുമുള്ള, മലയാളി സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്കും കൂടി കൈത്താങ്ങ് ആകുക എന്നതാണ് ജെയിംസ് ഇല്ലിക്കലിന്‍റെ ഉദ്ദേശം.
അറ്റോണിയായ തന്‍റെ മകനുള്‍പ്പെടെയുള്ള അമേരിക്കന്‍ മലയാളി യുവതലമുറയെ, അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട്, മലയാളി പ്രാതിനിധ്യം അവിടെയും ഉണ്ടാക്കി എടുക്കേണ്ടതിന്‍റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കും.
ജോലിയില്‍ നിന്നും, ബിസിനസ്സില്‍ നിന്നും വിരമിച്ച അദ്ദേഹം, പൂര്‍ണ സമയം ഫോമാ എന്ന സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനാണ് ലക്ഷ്യം വെയ്ക്കുന്നത്.
2022ല്‍ ഫോമാ കണ്‍വെന്‍ഷനില്‍ വച്ച് നടത്തപ്പെടുന്ന ഇലക്ഷനില്‍, ഒത്തൊരുമയുടെയും കുടുംബബന്ധങ്ങളുടെയും ഒരു പ്രതിനിധിയായി മത്സര രംഗത്തേക്ക് വരിക എന്നുള്ളതാണ്, അദ്ദേഹത്തിന്‍റെ താല്പര്യം.
…………………………………..
സിജില്‍ പാലയ്ക്കലോടി
(വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി)
വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ, ഫോമായോടൊപ്പം തുടക്കം മുതല്‍ തന്നെ പ്രവര്‍ത്തിച്ച്, സാക്രമെന്‍റോ റീജിയണല്‍ അസ്സോസിയേഷന്‍ ഓഫ് മലയാളീസിന്‍റെ (സര്‍ഗം) സെക്രട്ടറി, പ്രസിഡന്‍റ്, ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച സിജില്‍ പാലയ്ക്കലോടിയാണ്. ഫോമാ 201820 കാലഘട്ടത്തില്‍ നാഷണല്‍ കമ്മറ്റി അംഗം, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നല്ല ഒരു വാഗ്മി കൂടിയാണ്.
കാലിഫോര്‍ണിയ സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റില്‍ ഓഫീസറായ സിജില്‍ കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ അസ്സാസേിയേഷന്‍ ട്രഷറര്‍ കൂടിയാണ്. സംഘടനാ പ്രവര്‍ത്തനത്തില്‍ മൂന്നു വ്യാഴവട്ടത്തിന്‍റെ അനുഭവജ്ഞാനമുള്ള അദ്ദേഹം, നോര്‍ത്ത് അമേരിക്കന്‍ മലയാളി കൂട്ടായ്മയായ ഫോമായെ ജെയിംസ് ഇല്ലിക്കലിനോട് ചേര്‍ന്ന് നയിക്കാന്‍ അറിവും പ്രാപ്തിയും ഉള്ള വ്യക്തിയാണ്.
………………………………………….
വിനോദ് കൊണ്ടൂര്‍
(ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി)
കേരളത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ പ്രവര്‍ത്തനത്തില്‍ എത്തിയ വിനോദ് കൊണ്ടൂര്‍ ഡേവിഡ്, 2008ലാണ് അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയത്. 2009 മുതല്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന വിനോദ് കൊണ്ടൂര്‍, അതില്‍ തന്നെ ബിരുദാനന്തര ബിരുദവും, ഡോക്ട്രേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. 2010ല്‍ ഫോമായിലെത്തിയത് മുതല്‍ സംഘടനയോട് പറ്റിചേര്‍ന്ന് പ്രവര്‍ത്തിച്ച യുവ പ്രതിനിധിയാണ് വിനോദ് കൊണ്ടൂര്‍.
2013 ഫോമാ യങ്ങ് പ്രഫഷണല്‍ സമ്മിറ്റ് ന്യൂജേഴ്സി കോ ഓര്‍ഡിനേറ്റര്‍, 201416 കാലഘട്ടത്തില്‍ ഫോമാ ദേശീയ സമിതി അംഗം, ഫോമാ ന്യൂസ് ടീം ചെയര്‍മാന്‍, യങ്ങ് പ്രഫഷണല്‍ സമ്മിറ്റ് ഡിട്രോയിറ്റ് ചെയര്‍മാന്‍, 201618 കാലഘട്ടത്തില്‍ ഫോമായുടെ നാഷണല്‍ ജോയിന്‍റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തന മികവ് കാട്ടിയതിന് ശേഷം, 201820ല്‍ ഫോമാ ചാരിറ്റി കമ്മറ്റിയിലും, ശേഷം 202022ല്‍ ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജണല്‍ കമ്മറ്റിയിലും പ്രവര്‍ത്തിച്ചു വരുന്നു. ഇങ്ങനെ ഫോമാ കുടുംബത്തിലെ, കുഞ്ഞനുജനായി പടി പടിയായി പ്രവര്‍ത്തിച്ചു വന്ന വിനോദ് കൊണ്ടൂര്‍, 202224 കാലഘട്ടത്തിലേക്ക് ഫോമാ കുടുംബത്തിലെ ജനറല്‍ സെക്രട്ടറിയായി മത്സരിക്കുകയാണ്.
ഫോമാ ന്യൂസ് ടീമിലൂടെ വിനോദ് കൊണ്ടൂരിന്, ഫോമായുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഓണ്‍ലൈന്‍, പ്രിന്‍റഡ്, സമൂഹ മാധ്യമങ്ങളില്‍ എഴുതി, ലോക മലയാളികളിലേക്ക് എത്തിക്കുവാന്‍ അവസരം ലഭിച്ചു.
2006ല്‍ ഫോമാ എന്ന സംഘടന രൂപപ്പെട്ടതു മുതല്‍ ഈ സംഘടനയ്ക്ക് വേണ്ടി ഒട്ടനവധി ത്യാഗങ്ങള്‍ സഹിച്ച പലരും ഇന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇവരെയെല്ലാം ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ഒരു കുടുംബ സംഗമമായി ഫോമാ മാറണം എന്നാണ് വിനോദ് കൊണ്ടൂരിന്‍റെ ആഗ്രഹം. ഈ കാഴ്ച്ചപ്പാടാണ് നാളത്തെ ഫോമായെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നത്.
………………………….
ബബ്ലൂ ചാക്കോ
(ജോയിന്‍റ് ട്രഷറാര്‍ സ്ഥാനാര്‍ത്ഥി)
1995ല്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റായി അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയ ബബ്ലു ചാക്കോ 2007 ല്‍ നാഷ്വില്‍ ടെന്നസിയില്‍ ചുവടുറപ്പിച്ചു. 2008ല്‍ കേരളാ അസ്സോസിയേഷന്‍
ഓഫ് നാഷ്വില്‍ (ഗഅച) രൂപീകരിക്കുവാന്‍ മുന്‍കൈയെടുത്തു. 1995 കാലഘട്ടം മുതല്‍ ഇന്നോളം അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിനായുള്ള സാമൂഹിക സാമുദായിക സംഘടനകളില്‍ ഭാഗഭാഗിത്വം വഹിക്കുവാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.
2015 ല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ദീര്‍ഘനാളത്തെ സാമൂഹിക പ്രവര്‍ത്തന പരിചയമുള്ള ഇദ്ദേഹം 2016 18 കാലഘട്ടത്തില്‍ ഫോമാ അഡ്വൈസറി കമ്മറ്റി ജോയിന്‍റ് സെക്രട്ടറി, 202022ല്‍ അഡ്വൈസറി കമ്മറ്റി സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൈ സ്കില്‍ഡ് ഇമിഗ്രേഷന്‍ വഴി അമേരിക്കയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഫോമാ ലൈഫ് പദ്ധതിയിലും ഇമിഗ്രേഷന്‍ വോയ്സ് എന്ന സംഘടനയിലും പ്രവര്‍ത്തിക്കുന്നു .
ഫോമാ റീജിയണല്‍ കാന്‍സര്‍ സെന്‍ററിലേക്കും, കേരളാ പ്രളയദുരിതാശ്വാസ നിധി, കോവിഡ് മഹാമാരിയില്‍ ഓക്സിജന്‍ കോണ്‍സട്രേറ്ററുകളും, പള്‍സ് ഓക്സിമീറ്ററുകളും വാങ്ങി നല്‍കുന്നതിനു വേണ്ടി നടത്തിയ ധനസമാഹരണത്തിലും സജീവമായി പ്രവര്‍ത്തിച്ചു. ദീര്‍ഘനാളത്തെ ഈ പ്രവര്‍ത്തിപരിചയപാടവം 2022 24 കാലയളവില്‍ ഫോമാ ജോയിന്‍റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ മാറ്റുന്നു.
………………………………………
ജോഫ്രിന്‍ ജോസ്
(ട്രഷറാര്‍ സ്ഥാനാര്‍ത്ഥി)
2002 മുതല്‍ ന്യൂയോര്‍ക്കില്‍ ബിസിനസ്സ് നടത്തി, ധനകാര്യത്തില്‍ ദീര്‍ഘ വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ള ജോഫ്രിന്‍ ജോസാണ് ഫോമാ ഫാമിലി ടീമില്‍ ട്രഷററായി മത്സരിക്കുന്നത്. 201416 കാലഘട്ടത്തില്‍, ഫോമായുടെ ജോയിന്‍റ് ട്രഷററായി, ഒപ്പം മാതൃ സംഘടനയായ യോങ്കേഴ്സ് മലയാളി അസ്സാസേിയേഷന്‍റെ സെക്രട്ടറി, പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ജോഫ്രിന്‍, ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മറ്റി റോക്ക്ലാന്‍റ് പ്രസിഡന്‍റ്, ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്റ്റേറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി, ഇന്ത്യാ കാത്തലിക് അസ്സാസേിയേഷന്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് തന്‍റെ സംഘടനാ പാടവം തെളിയിച്ചിട്ടുണ്ട്. മാത്തമാറ്റിക്സില്‍ ബിരുദവും, കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്ദര ബിരുദവും ജോഫ്രിന്‍ നേടിയിട്ടുണ്ട്. ഫോമായ്ക്ക് ജോഫ്രിന്‍ എന്നും മുതല്‍ കൂട്ടായിരിക്കും.
ബിജു ചാക്കോ
(ജോയിന്‍റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി)
കഴിഞ്ഞ 35 വര്‍ഷമായി ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍ഡിനെ പ്രതിനിധാനം ചെയ്തു കൊണ്ടാണ് ബിജു ചാക്കോ, ജോയിന്‍റ് സെക്രട്ടറി ആയിട്ട് മത്സരിക്കുന്നത്. എന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന അദ്ദേഹം നിലവില്‍ ഫോമാ മെട്രോ റീജിയന്‍ സെക്രട്ടറിയും, ഫോമാ ഹെല്‍പിംഗ് ഹാന്‍ഡ് പദ്ധതിയുടെ രൂപ കര്‍ത്താവും അമരക്കാരനായും പ്രവര്‍ത്തിക്കുന്ന ബിജു ചാക്കോ, സാമൂഹിക സാംസ്കാരിക ആത്മീയ മേഖലകളില്‍ തനതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ്.
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍ഡിന്‍റെ കമ്മിറ്റി അംഗം, ജോയിന്‍റ് സെക്രട്ടറി, മാര്‍ത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം മെമ്പര്‍, നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന അസംബ്ലി മെമ്പര്‍, ഇടവക സെക്രട്ടറി, ട്രസ്റ്റി, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് സെക്രട്ടറി, ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എക്കോ എന്ന സംഘടനയിലൂടെ കോട്ടയം ജില്ലയില്‍ 32 കുടുംബങ്ങള്‍ക്ക് വീട് വെച്ചു നല്‍കുവാനും, നേപ്പാളില്‍ ഉണ്ടായ ഭൂമികുലുക്കത്തില്‍ ആ ഗ്രാമത്തില്‍ ഒരു പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ സ്ഥാപിക്കുന്നതിനും ബിജുവിന്‍റെ നേതൃത്വത്തില്‍ സാധിച്ചു. ഫോമാ ഹെല്‍പ്പിംഗ് ഹാന്‍ഡ് പദ്ധതിയിലൂടെ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ സാധിച്ചു. ജോയിന്‍റ് സെക്രട്ടറിയായി അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഫോമയ്ക്ക് എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും.
തയാറാക്കിയത് :വിനോദ് കൊണ്ടൂർ