തിരുവനന്തപുരം: ഫോമയുടെ ഏഴാമത് കേരളാ കൺവൻഷൻ സംഘാടന മികവു കൊണ്ടും, പരിപാടികളുടെ വൈവിദ്ധ്യത കൊണ്ടും ചരിത്ര സംഭവമാകുമെന്ന് ഫോമാ കേരളാ കൺവൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ് അറിയിച്ചു. രണ്ട് വർഷത്തെ കോവിഡ് പാൻഡമിക് കാലത്തിന് ശേഷം ഫോമ കേരളത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ കൺവൻഷനാണ് നാളെ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്.
കോവിഡ് കാലത്തും അതിനു മുൻപും ഫോമ കേരളത്തിന്റെ ആതുര സേവന രംഗത്തും , കോവി ഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ഫോമ നൽകിയ സഹായങ്ങളും പിന്തുണയും കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മൂന്നു കോടിയിലധികം രൂപയുടെ സഹായം മെഡിക്കൽ ഉപകരണങ്ങൾക്കും മറ്റുമായി കേരളാ ഗവൺമെന്റിന് നൽകുകയും, തുടർന്ന് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ച ശേഷമാണ് കേരളാ കൺവൻഷന് ഫോമ തയ്യാറാകുന്നത്.കൂടാതെ കേരളത്തിലെ വ്യാവസായിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഫോമാ ബിസിനസ് സബ്മിറ്റും ഏറെ ശ്രദ്ധപിച്ചുപറ്റിയിരുന്നു .രാജ്യത്തെ തന്നെ മികച്ച വ്യവസായി ആയ എം എ യൂസഫലിയെ പോലെയുള്ളവരെ ചടങ്ങിന്റെ ഭാഗമാക്കി മാറ്റിയതിൽ ഫോമയ്‌ക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടം തന്നെ .
കേരള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യപ്പെടുന്ന ചടങ്ങിലും, തുടർന്നും മന്ത്രി മാരായ കെ.എൻ ബാലഗോപാൽ, വി.ശിവൻ കുട്ടി, ജെ ചിഞ്ചു റാണി, എൻ.കെ. പ്രേമചന്ദ്രൻ എം.പി. എം.എൽ എ മാരായ പി.സി. ൽ മാരായ പി.സി. വിഷ്ണുനാഥ്, മോൻസ് ജോസഫ്, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രശസ്തരും പങ്കെടുക്കുമ്പോൾ ഫോമയുടെ തൊപ്പിയിൽ അതൊരു പൊൻ തൂവലാകും എന്നതിൽ സംശയമില്ലന്ന് ജേക്കബ് തോമസ് പറഞ്ഞു.
മെയ് പതിനാലിന് കൊല്ലം ഓർക്കിഡ് ബീച്ച് റിസോട്ടിൽ നടക്കുന്ന സാംസ്ക്കാരിക സായാഹ്നവും, തുടർന്നുള്ള കലാപരിപാടികളിലും കേരളത്തിലെ മികച്ച കലാകാരന്മാർ പങ്കെടുക്കും. കഴിഞ്ഞ മൂന്ന് മാസക്കാലമായി നിരവധി തവണ നാട്ടിലെത്തി ഫോമ കേരളാ കൺവൻഷന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയായിരുന്നു ഡോ.ജേക്കബ് തോമസ്.
ഫോമയുടെ 2022-2024 കാലയളവിലെ പ്രസിഡന്റ് സ്ഥാനാർത്ഥി കൂടിയായ ഡോ. ജേക്കബ് തോമസ് ഇലക്ഷൻ പ്രചാരണ പ്രവർത്തന തിരക്കിനിടയിൽ ഫോമ കേരളാ കൺവൻഷൻ വിജയിപ്പിക്കുവാനുള്ള പ്രവർത്തങ്ങളിലാണ്.മെയ് 13 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലും , മെയ് 14 ന് കൊല്ലം ഓർക്കിഡ് ബീച്ച് റിസോർട്ടിലും നടക്കുന്ന ഫോമാ കേരളാ കൺവൻഷനിലേക്ക് ഫോമ പ്രവർത്തകരേയും, അഭ്യൂദയ കാംക്ഷികളേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി കൺവൻഷൻ ചെയർമാർ ഡോ. ജേക്കബ് തോമസ് അറിയിച്ചു.
ഫോമാ കേരളാ കൺവൻഷനു മുന്നോടിയായി നടന്ന ഫോമാ ബിസിനസ് സബ്മിറ്റ് ,ഫോമാ മെഡിക്കൽ ക്യാമ്പ്
ചിത്രങ്ങളിലൂടെ