ഫോമയുടെ ഏഴാമത് കേരള കൺവെൻഷൻ നാളെ തിരുവനന്തപുരത്ത്; മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം ചെയ്യും

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

12 May 2022

ഫോമയുടെ ഏഴാമത് കേരള കൺവെൻഷൻ നാളെ തിരുവനന്തപുരത്ത്; മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം ചെയ്യും

അനിൽ പെണ്ണുക്കര

മേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ ഏഴാമത് കേരളാ കൺവൻഷൻ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ മസ്‌ക്കറ്റ് ഹോട്ടലിൽ രാവിലെ പത്തുമണിക്ക് ഉത്‌ഘാടനം ചെയ്യും .ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് അധ്യക്ഷത വഹിക്കും. മുൻ മിസ്സോറോം ഗവർണ്ണർ കുമ്മനം രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തും .എം എൽ എ മാരായ പി സി വിഷ്ണുനാഥ് ,മോൻസ് ജോസഫ് ,മുൻ എം എൽ എ രാജു എബ്രഹാം ,തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ ,സുപ്രീം കോടതി അഭിഭാഷക ജെസി കുര്യൻ തുടങ്ങിയവർ ആശംസകൾ അറിയിക്കും . ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്,കേരളാ കൺവൻഷൻ ചെയർമാൻ ഡോ.ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ ,ട്രഷറർ തോമസ് ടി ഉമ്മൻ,വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് ,ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും .
രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക-കലാ-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ഡോ. ജേക്കബ് തോമസ് (കേരളാ കൺവൻഷൻ ചെയർമാൻ)കോവിഡ് കാലഘട്ടത്തിൽ കേരളത്തിന് ലോകത്തിനു തന്നെ മാതൃകയായി സന്നദ്ധ സേവനം ഫോമ നൽകിയിരുന്നു.നിരവധി വെന്‍റിലേറ്ററുകൾ ജീവൻ രക്ഷാ ഉപകരണങ്ങൾ എന്നിവ എല്ലാ ജില്ലകളിലും ഫോമ എത്തിച്ചുനൽകി.

ആതുര സേവന രംഗത്ത് മികച്ച മാതൃക സൃഷ്ടിച്ച സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായ ഫോമ വിവിധ ഗ്രാമങ്ങളിൽ മെയ് ആറ് മുതൽ 12 വരെ കേരളാ കൺവൻഷനു മുന്നോടിയായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു .കൂടാതെ കേരളത്തിലെ വ്യവസായ രംഗത്തിനു ഉണർവേകി ബിസിനസ് സബ്മിറ്റും എറണാകുളത്ത് സംഘടിപ്പിച്ചിരുന്നു .

കൺവൻഷന്റെ ഏറ്റവും വലിയ പ്രത്യേകത കേരളത്തിലെ നിർധനരായ നാൽപ്പതോളം നേഴ്സിങ് വിദ്യാർത്ഥികൾക്ക് ഫോമാ വിമൻസ് ഫോറം നൽകുന്ന സ്കോളർ ഷിപ്പ് ആണ് . “സഞ്ചയിക” സ്‌കോളർഷിപ്പ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്യും .ഫോമാ വിമൻസ് ഫോറം ട്രഷറർ ജാസ്മിൻ പരോൾ പങ്കെടുക്കും .സമാപന സമ്മേളനം ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉത്‌ഘാടനം ചെയ്യും .ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് അധ്യക്ഷത വഹിക്കും .

മെയ് പതിനാലിന് വൈകിട്ട് കൊല്ലം ഓർക്കിഡ് ബീച്ച് റിസോർട്ടിൽ ഫോമാ കേരളാ കൺവൻഷൻ കൾച്ചറൽ ഈവനിംഗ് മന്ത്രി ജെ ചിഞ്ചുറാണി ഉത്‌ഘാടനം ചെയ്യും .എൻ.കെ പ്രേമചന്ദ്രൻ എം.പി,
പി.സി.വിഷ്ണുനാഥ് എം.എൽ.എ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ ആശംസകൾ അറിയിക്കും .തുടർന്ന് സംഗീത വിരുന്നു നടക്കും ഫോമാ കേരളാ കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കൺവൻഷൻ ചെയർമാൻ ഡോ.ജേക്കബ് തോമസ് അറിയിച്ചു .

കേരളാ കൺവൻഷൻ ചെയർമാൻ ഡോ.ജേക്കബ് തോമസ് വൈസ് ചെയർമാന്മാരായ ബെഞ്ചമിൻ ജോർജ് ,ബിനൂപ് ശ്രീധർ ,ജോർജ് കുട്ടി ,കൺവൻഷൻ ജനറൽ കൺവീനർ വർഗീസ് മാമൻ ,കോർഡിനേറ്റർ ലാലു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കേരളാ കൺവൻഷനു നേതൃത്വം നൽകുന്നത് .