ലോക സമാധാന സന്ദേശമുയർത്തി പട്ടങ്ങൾ വാനിലുയർന്നു; ഫോമ കേരളാ കൺവൻഷന് ഉജ്ജ്വല സമാപനം

sponsored advertisements

sponsored advertisements

sponsored advertisements

15 May 2022

ലോക സമാധാന സന്ദേശമുയർത്തി പട്ടങ്ങൾ വാനിലുയർന്നു; ഫോമ കേരളാ കൺവൻഷന് ഉജ്ജ്വല സമാപനം

അനിൽ പെണ്ണുക്കര

കൊല്ലം: 365 ദിവസവും ലോകത്ത് സമാധാനം എന്ന സന്ദേശം ലോകത്തിന് സമ്മാനിക്കുവാൻ മനുഷ്യന്റെ ഗൃഹാതുര സ്മരണകളിലേക്ക് കൊണ്ടുപോകുന്ന പട്ടം പറത്തലിലൂടെ സാധിക്കുമെന്ന് തെളിയിച്ചു കൊണ്ടും, ആഹ്വാനം ചെയ്തു കൊണ്ടും അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘനയായ ഫോമയുടെ ഏഴാമത് കേരളാ കൺവൻഷന് ഉജ്വല പരിസമാപ്തി.

ഇന്നലെ വൈകിട്ട് കേരളത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ കൊല്ലം ബീച്ചിലാണ് ഫോമയുടെ നേതൃത്വത്തിൽ ലോക സമാധാനത്തിനായി പട്ടം പറത്തൽ സംഘടിപ്പിച്ചത്. ഫോമ കേരളാ കൺവൻഷന്റെ സമാപനത്തിന്റെ ഭാഗമായി “ഗ്ലോബൽ പീസ് 365” എന്ന മഹത്തായ സന്ദേശവുമായി വൺ ഇന്ത്യ കൈറ്റ് ടീമിന്റെ സഹകരണത്തോടെയാണ് പട്ടങ്ങൾ പറത്തിയത്.
ലോക പട്ടം പറത്തൽ മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ 80 അടി വീതിയുള്ള കഥകളി പട്ടവും ദുബായ് ഇന്റെർ നാഷണൽ ഫെസ്റ്റിൽ പെർഫോമൻസ് അവാർഡ് നേടിയ നാൽപ്പത് അടി വ്യാസമുള്ള സർക്കിൾ പട്ടവും ഉൾപ്പെടെയുള്ള നിരവധി പട്ടങ്ങൾ വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കലും പതിനഞ്ചോളം ഇന്റെർ നാഷണൽ കൈറ്റ് ഫ്ലയേഴ്സും ചേർന്ന് വാനിലുയർത്തിയത് .

പട്ടം പറത്തലിന്റെ ഉദ്ഘാടനം ഫോമ പ്രസിഡന്റ് അനിയൻ ജോർജ് നിർവ്വഹിച്ചു.വൺ ഇന്ത്യ കൈറ്റ് ടീമിനെ ഇതേ പട്ടങ്ങളോടെ മെക്സിക്കോയിൽ ഫോമ ഇന്റെർ നാഷണൽ കൺവൻഷൻ നഗറിൽ എത്തിച്ച് ലോക സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഫോമ കേരളാ കൺവൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫോമ ജോ.ട്രഷറർ ബിജു തോണിക്കടവിൽ സ്വാഗതവും ഗ്ലോബൽ പീസ് 365 കോ-ഓർഡിനേറ്റർ സുനു ഏബ്രഹാം നന്ദിയും പറഞ്ഞു. പട്ടം പറത്തലിന് വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ, ഇന്റർ നാഷണൽ കോ- ഓർഡിനേറ്റർ ഷാഹിർ മണ്ണിങ്ങൽ, ഇവന്റ് കോ-ഓർഡിനേറ്റർ പി.കെ. രാജേന്ദ്രൻ ഫോമാ ഇന്റർ നാഷണൽ കൺവൻഷൻ ചെയർമാൻ പോൾ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. യുവജനക്ഷേമ ബോർഡ് കൊല്ലം ജില്ലാ കേന്ദ്രം യൂത്ത് ആക്ഷൻ ഫോഴ്സ് ടീം ക്യാപ്റ്റൻ സാജന്റെ നേതൃത്വത്തിലുള്ള പതിനൊന്ന് വാളണ്ടിയർമാരും പട്ടം പറത്തലിന് അണിനിരന്നു. കൂടാതെ പൊതുജനങ്ങൾക്കും പട്ടം പറത്തുവാൻ അവസരം നൽകി.കേരളാ കൺവൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ്കേരളാ കൺവൻഷൻ വൈസ് ചെയർമാൻമാരായ ബിനൂബ് ശ്രീധർ , ബെഞ്ചമിൻ ജോർജ് , കൺവീനർമാരായ സണ്ണി വള്ളിക്കളം, ജോർജ് കുട്ടി, കോ-ഓർഡിനേറ്റർ സുനു ഏബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.