ഫോമ കേരള കൺവൻഷൻ ;ലോക സമാധാനത്തിനായി കൊല്ലം ബീച്ചിൽ വൺ ഇന്ത്യ കൈറ്റ് ടീം പട്ടം പറത്തൽ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 May 2022

ഫോമ കേരള കൺവൻഷൻ ;ലോക സമാധാനത്തിനായി കൊല്ലം ബീച്ചിൽ വൺ ഇന്ത്യ കൈറ്റ് ടീം പട്ടം പറത്തൽ

അനിൽ പെണ്ണുക്കര

കൊല്ലം: ഫോമയുടെ ഏഴാമത് കേരളാ കൺവൻഷനോടനുബ ന്ധിച്ച് കൊല്ലം ബീച്ചിൽ ഇന്ന് വൺ ഇന്ത്യ കൈറ്റ് ടീം “ഗ്ലോബൽ പീസ് 365 ” പട്ടം പറത്തൽ നടത്തും. ലോക സമാധാനത്തിന് ഫോമയുടെ സന്ദേശമായിട്ടാണ് “ഗ്ലോബൽ പീസ് 365 ” പട്ടം പറത്തൽ തുടക്കം കുറിക്കുന്നതെന്നു ഫോമാ കേരളാ കൺവൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ് അറിയിച്ചു.ഗ്ലോബൽ പീസ് 365 ലോക പട്ടം പറത്തൽ മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ 80 അടി വീതിയുള്ള കഥകളി പട്ടവും ദുബായ് ഇന്റെർ നാഷണൽ ഫെസ്റ്റിൽ പെർഫോമൻസ് അവാർഡ് നേടിയ നാൽപ്പത് അടി വ്യാസമുള്ള സർക്കിൾ പട്ടവും ഉൾപ്പെടെയുള്ള നിരവധി പട്ടങ്ങൾ വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കലും പതിനഞ്ചോളം ഇന്റെർ നാഷണൽ കൈറ്റ് ഫ്ലയേഴ്സും ചേർന്ന് ഒരുക്കുന്നു.


പട്ടം പറത്തൽ ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ഒരു കൗതുകം കൂടിയാണ്. അതുകൊണ്ടാണ് ലോക സമാധനത്തിന് വേണ്ടി വിവിധ രാജ്യങ്ങൾ പട്ടം പറത്തൽ ഒരു പ്രതീകമായി അവതരിപ്പിക്കുന്നത്. പട്ടം പറത്തലിന് ഉള്ള ആവേശവും കൗതുകവും ഒട്ടും കുറയാതെയാണ് വൺ ഇന്ത്യ കൈറ്റ് ടീം കൊല്ലത്ത് ഫോമയ്ക്ക് വേണ്ടി പട്ടം പറത്തൽ നടത്തുന്നതെന്ന് ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കലും ,ഗ്ലോബൽ പീസ് 365 കോർഡിനേറ്റർ സുനു ഏബ്രഹാം എന്നിവർ അറിയിച്ചു.

പേപ്പർ പട്ടങ്ങളുടെ സങ്കല്പങ്ങളെ മാറ്റിമറിച്ച് കിലോ കണക്കിന് ഭാരം വരുന്ന പട്ടങ്ങളും കഥകളിപ്പട്ടവും കൊല്ലം ബീച്ചിന്റെ വാനിൽ നൃത്തമാടി ഇന്ന് വൈകിട്ട് 4 മണിക്ക് വിസ്മയം തീർക്കുമ്പോൾ ലോകത്ത് ഇനിയും യുദ്ധവും, സ്പർദ്ദയും ഉണ്ടാകാതിരിക്കട്ടെ എന്ന വലിയ സന്ദേശമാണ് കാണികളിലേക്ക് എത്തുക. കൂടാതെ ടൂറിസം മേഖലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുവാൻ ഇത്തരം പരിപാടി കൊണ്ട് സാധിക്കും.