ഫോമയിലെ ജനശ്രദ്ധ നേടിയ മലയാളി മന്നൻ മത്സരം

sponsored advertisements

sponsored advertisements

sponsored advertisements

7 September 2022

ഫോമയിലെ ജനശ്രദ്ധ നേടിയ മലയാളി മന്നൻ മത്സരം

കാൻകൂൺ – 2022 സെപ്റ്റംബർ3 ാംതീയതി കാൻകൂണിൽ വെച്ചു അമേരിക്കൻ മലയാളികളുടെ മനസ്സു നിറച്ചുകൊണ്ട് നിറഞ്ഞാടിയ ഫോമാ കൺവെൻഷനിലെ ശ്രദ്ധയാകർഷിച്ച
പരിപാടികളിലൊന്നായിരുന്നു”മലയാളിമന്നൻ”.അറ്റ്ലാന്റായിലെ ‘അമ്മ’(മെട്രോ മലയാളി അസ്സോസിയേഷൻ) പ്രസിഡന്റും നാഷണൽ കമ്മറ്റി മെംബറുമായിരുന്ന ജയിംസ് കല്ലറക്കാനിയിൽ ചെയർമാൻ ആയി സംഘടിപ്പിച്ച ഈ പരിപാടി വളരെയധികം ജനശ്രദ്ധ ആകർഷിച്ചു. മൂന്ന് റൗണ്ടുകളിലായി അരങ്ങേറിയ ഈ പരിപാടിയിൽ ഡാനിഷ് തോമസ് (സാൻഫ്രാൻസിസ്കൊ) ഒന്നാം സ്ഥാനവും ,അനു സ്കറിയാ (ഫിലോഡൽഫിയാ)രണ്ടാം സ്ഥാനവും ,റോബിൻ തോമസ്(അറ്റ്ലാന്റാ)മൂന്നാംസ്ഥാനവുംകരസ്ഥമാക്കുകയുണ്ടായി .
ഓരോ റൗണ്ടിനും ഇടയിലായി അരങ്ങേറിയ റിയാന ഡാനിഷ് എന്ന കൊച്ചു നർത്തകിയുടെ അതിമനോഹരമായ ന്രത്തവും ജയിംസ് കല്ലറക്കാനിയിലിന്റെ കർണ്ണാനന്ദകരമായ
ഗാനവും മന്നൻ മത്സരത്തിന് മാറ്റുകൂട്ടി .

മലയാള സിനിമയിലെ ജനപ്രീയ നടനായ സുരാജ് വെഞ്ഞാറമ്മൂട്, ഗായകൻ അബിത് അൻവർ, ടി.വി.ഷോ ഡയറക്ടർ പ്രതാപ് നായർ എന്നിവരാണ് ഈ പരിപാടിയിലെ വിജയികളെ തിരഞ്ഞെടുത്തത്.ജഡ്ജസ്കോഓർഡിനേറ്ററായി
ഹരി നമ്പൂതിരിയാണ് രംഗത്തുണ്ടായിരുന്നത്.

കാജൽ സക്കറിയ, ജിതേഷ് ചുങ്കത്ത് , എന്നിവർ ടെക്നിക്കൽ കോഓർഡിനേറ്റേഴ്സായും സുധാ ബാലകൃഷ്ണൻ എംസി യായും പരിപാടിയിലുടനീളം കാണപ്പെട്ടു.
ഈ പരിപാടിയിലേക്ക് ലഭിച്ച പതിമൂന്ന് അപേക്ഷകരിൽ നിന്നും എട്ടു പേരെ ഒഡീഷൻ നടത്തി തിരഞ്ഞെടുക്കുകയും അവരിൽ നിന്നും മൂന്നുപേർ വിജയികളാവുകയും ചെയ്തു
ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് ഉൾപ്പടെയുള്ള എക്സിക്യൂട്ടീവ് thanks അംഗങ്ങൾ ചേർന്ന് വിജയികൾക്കുള്ള ക്യാഷ് അവാർഡ് നൽകുകയുമാണുണ്ടായത്.
ശ്രീ ജയിംസ് കല്ലറക്കാനിയിൽ ചെയർമാനായി സംഘടിപ്പിച്ച ഈ പരിപാടി അത്യന്തം വിജയകരമായി നടത്താൻ സാധിച്ചു എന്നുള്ളത് ശ്രദ്ധേയമാണ്.

അമ്മു സക്കറിയ (PRO)