അനിൽ പെണ്ണുക്കര
ഫോമയുടെ കോവിഡ്കാല സഹായങ്ങൾ കേരളം എക്കാലവും സ്മരിക്കപ്പെടുമെന്ന് മോൻസ് ജോസഫ് എം.എൽ.എ . ഫോമയുടെ ഏഴാമത് കേരളാ കൺവൻഷനിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് കോടിയോളം രൂപ കഴിഞ്ഞ കോവിഡ് കാലത്ത് കേരളത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫോമ മാറ്റി വച്ചു എന്നത് ഏറെ അഭിനന്ദനീയമാണ്.
സഹായം അർഹിക്കുന്ന സമയത്ത് ലഭ്യമാക്കുക എന്നതിലാണ് അതിന്റെ നന്മ നിലനിൽക്കുന്നത്. കേരളത്തിന്റെ കഴിഞ്ഞ രണ്ട് വർഷങ്ങൾ ലോകത്തെമ്പാടും ഉള്ളതു പോലെ സങ്കടങ്ങൾ നിറഞ്ഞതായിരുന്നു. അതിന് വലിയ കൈത്താങ്ങ് ആകുവാൻ ഫോമയ്ക്ക് സാധിച്ചതിൽ സന്തോഷം. ആശുപത്രികൾക്ക് സഹായം, മെഡിക്കൽ ക്യാമ്പുകൾ, നേഴ്സിംഗ് സ്കോളർഷിപ്പ്, ഹെൽപ്പിംഗ് ഹാൻഡ്സ് വഴി സഹായം, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാം കൃത്യമായി നൽകുവാൻ ഫോമയ്ക്ക് സാധിച്ചതിൽ നമുക്കെല്ലാം അഭിമാനിക്കാം. അതുകൊണ്ട് ഫോമയ്ക്കൊപ്പം വർഷങ്ങളായി ഒപ്പം കൂടാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫോമാ ഇന്നത് നാഷണൽ കൺവെൻഷനിലേക്കുള്ള ഇൻവിറ്റേഷൻ മുൻ ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ മോൻസ് ജോസഫിന് കൈമാറി .