ഫോമാ നാഷണൽ കണ്‍വന്‍ഷന്‍ കാൻ കൂണിൽ ; മത്സരം കടുപ്പിച്ച് ഡോ.ജേക്കബ് തോമസും, ജെയിംസ് ഇല്ലിക്കലും

sponsored advertisements

sponsored advertisements

sponsored advertisements

16 August 2022

ഫോമാ നാഷണൽ കണ്‍വന്‍ഷന്‍ കാൻ കൂണിൽ ; മത്സരം കടുപ്പിച്ച് ഡോ.ജേക്കബ് തോമസും, ജെയിംസ് ഇല്ലിക്കലും

അനിൽ പെണ്ണുക്കര
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ അന്താരാഷ്ട്ര കൺവൻഷൻ മെക്സിക്കോയിലെ കാൻ കൂണിൽ സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ നടക്കും .കൺവൻഷന്റെ ഒരുക്കങ്ങൾ തുടങ്ങിയതായി ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് കേരളാ എക്സ് പ്രസിനോട് പറഞ്ഞു .ഏറ്റവും മികച്ച കണ്‍വന്‍ഷനായി ഇതിനെ മാറ്റിയെടുക്കുവാനുള്ള തയാറെടുപ്പിലാണ് ഫോമാ നാഷണൽ കമ്മിറ്റിയും ,പ്രവർത്തകരും .അവധിക്കാലം കുടുംബസമേതം ഫോമാ കൺവൻഷനോടൊപ്പം ആസ്വദിക്കുവാനുള്ള അവസരമാണ് ഫോമാ അമേരിക്കൻ മലയാളികൾക്കായി കാൻ കൂണിൽ ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഫോമാ കൺവൻഷന്റെ മറ്റൊരു പ്രധാന ആകർഷണീയത 2022 -2024 ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പാണ് .ഇലക്ട്രോണിക് സംവിധാനത്തിലൂടെയുള്ള തെരഞ്ഞെടുപ്പാണ് ഫോമാ ഇത്തവണ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ ജോൺ ടൈറ്റസ് അറിയിച്ചു .സെപ്റ്റംബർ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീൻ സംവിധാനം ഏർപ്പെടുത്തുന്നതോടെ മത്സര ഫലം വളരെ വേഗത്തിൽ അറിയുവാനും ആകാംക്ഷകൾക്ക് വിരാമമിടുവാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു .
പ്രസിഡന്റ് സ്ഥാനത്തേക്ക് ഫോമയുടെ കരുത്തരായ രണ്ട് സ്ഥാനാർത്ഥികൾ ആണ് ഇത്തവണ മാറ്റുരയ്ക്കുന്നത് .ന്യൂയോർക്കിൽ നിന്ന് ഡോ.ജേക്കബ് തോമസും ,ഫ്ലോറിഡയിൽ നിന്നുള്ള ജെയിംസ് ഇല്ലിക്കലും .രണ്ടുപേരും ഫോമയ്ക്ക് പ്രിയപ്പെട്ടവർ ആയതുകൊണ്ട് ഈ തെരഞ്ഞെടുപ്പ് ഫോമാ വോട്ടർമാർക്ക് മാനസിക പിരിമുറുക്കമുണ്ടാക്കുമെന്ന് ഉറപ്പാണ് .രണ്ടു പേരും വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നവരും സാമൂഹിക സാംസ്കാരിക രംഗത്തു ശോഭിക്കുന്നവരുമാണ് .ഇരുവരും നയിക്കുന്ന ടീമിലും പുതുമുഖങ്ങൾക്കും ഫോമയിലൂടെ വളർന്നു വന്നവർക്കും ആനുപാതിക പ്രാതിനിധ്യം നൽകിയതും ശ്രദ്ധേയമാണ് .
കണ്‍വന്‍ഷന്‍ വേദിയായ മൂണ്‍ പാലസ് റിസോർട്ടിൽ ഫോമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ വര്‍ണാഭമാക്കുന്നതിന് താലപ്പൊലി,ചെണ്ടമേളം,മുത്തുക്കുടകള്‍ ,മറ്റ് വാദ്യഘോഷങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ കേരളതനിമ നിറഞ്ഞു തുളുമ്പുന്ന ഘോഷയാത്ര, തിരുവാതിര, മാവേലി, പുലികളി, തുടങ്ങി കേരളത്തിന്റെ പൈതൃകവും ഒരുമയും സാംസ്‌കാരിക തനിമയും സമന്വയിക്കുന്ന കലാപരിപാടികളും അരങ്ങേറും .
ഫോമാ അന്താരാഷ്ട്ര കൺവൻഷൻ വന്‍ വിജയമാക്കണമെന്ന് പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

അനിയൻ ജോർജ്,
ഫോമാ പ്രസിഡന്റ്
ജോൺ ടൈറ്റസ്,
ഇലക്ഷൻ ചെയർ
ഡോ.ജേക്കബ് തോമസ്,
പ്രസിഡന്റ് സ്ഥാനാർത്ഥി
ജെയിംസ് ഇല്ലിക്കൽ,
പ്രസിഡന്റ് സ്ഥാനാർത്ഥി