ഫോമാ വെസ്റ്റേൺ റീജിയൻ കുടുംബ സംഗമം , അന്താരാഷ്ട്ര കൺവൻഷൻ പ്രവർത്തനോദ്ഘാടനം ഒരുക്കങ്ങൾ പൂർത്തിയായി

sponsored advertisements

sponsored advertisements

sponsored advertisements

10 June 2022

ഫോമാ വെസ്റ്റേൺ റീജിയൻ കുടുംബ സംഗമം , അന്താരാഷ്ട്ര കൺവൻഷൻ പ്രവർത്തനോദ്ഘാടനം ഒരുക്കങ്ങൾ പൂർത്തിയായി

ഫീനിക്സ് , അരിസോണ : ഫോമാ വെസ്റ്റേൺ റീജിയൻ കുടുംബ സമ്മേളനവും അന്താരാഷ്ട്ര കൺവൻഷന്റെ പ്രവർത്തനോ ഉദ്ഘാടനവും ജൂൺ 11 നു ഉച്ചകഴിഞ്ഞു 5 മണിക്കു സെൻറ് മേരീസ് ക്നാനായ കമ്മ്യൂണിറ്റി ഹാൾ സാൻഹോസെ ,കാലിഫോർണിയയിലെ വച്ച് നടത്തപ്പെടും. പ്രസ്തുത സമ്മേളനം പ്രമുഖ നടി അർച്ചന സുശീലൻ ഉദ്ഘാടനം ചെയ്യും .തുടർന്നു ഫോമാ അന്താരാഷ്ട്ര കൺവെൻഷൻ രെജിസ്ട്രേഷൻ പ്രവർത്തനോദ്ഘാടനവും മയൂഖം പ്രോഗ്രാമിന്റെ ജേതാക്കൾക്ക് കിരീടധാരണം നൽകും .

ഫോമാ വെസ്റ്റേൺ റീജിയൻറെ പുതിയ വെബ് സൈറ്റ് പ്രകാശനം ചെയ്യുന്നതോടൊപ്പം റീജിയണൽ മുൻനിര നേതാക്കളെ ഹൃദയപൂർവം ആദരിക്കും തുടർന്നു സാന്ത്വന സംഗീത ത്തിന്റെ 83 ആം എപ്പിസോഡ് അരങ്ങേറുകയും ചെയ്യും

ഫോമാ വെസ്റ്റേൺ റീജിയണിലെ പ്രമുഖ നേതാക്കളായ ജോസ് വടകര , ജോസഫ് ഔസോ ,പ്രിൻസ് നെച്ചിക്കാട്ട് ,ജാസ്മിൻ പരോൾ ,വിൻസെന്റ് ബോസ്, റെനി പൗലോസ്,പോൾ ജോൺ (റോഷൻ) ,സജൻ മൂലപ്ലാക്കൽ എന്നിവർ നേതൃത്വം നൽകും .