ഫോമാ ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷനിൽ ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു

sponsored advertisements

sponsored advertisements

sponsored advertisements


12 August 2022

ഫോമാ ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷനിൽ ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു

വ്യത്യസ്തതയാർന്ന കലാപരിപാടികളും മത്സരങ്ങളും കോർത്തിണക്കി മെക്‌സിക്കോയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര നഗരമായ കാന്‍കൂനിലെ ലോകോത്തര നിലവാരമുള്ള മൂണ്‍ പാലസ് റിസോര്‍ട്ടില്‍ സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ നടക്കുന്ന ഫോമയുടെ ഏഴാമത് ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷൻ എന്ന മലയാളി മാമാങ്കത്തില്‍ ചീട്ടുകളി പ്രേമികൾക്കായി 56 – 28 ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു. സെപ്റ്റംബർ 2 -3 (വെള്ളി, ശനി) ദിവസങ്ങളിലാണ് മത്സരം അരങ്ങേറുന്നത്. ബുദ്ധിയും, ശ്രദ്ധയും ഭാഗ്യവും അരങ്ങുവാഴുന്ന വാശിയേറിയ ഈ മത്സരം ചീട്ടുകളി പ്രേമികൾക്കും, കാണികൾക്കും ഒരേപോലെ ആവേശം പകരും എന്നതിൽ സംശയമില്ല.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന ആവേശോജ്വലമായ ഈ ചീട്ടുകളി മത്സരത്തിൽ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ ട്രോഫിയും ക്യാഷ് പ്രൈസുമാണ്. ഒട്ടനവധി ചീട്ടുകളി മത്സരങ്ങൾ സംഘടിപ്പിച്ചു വിജയചരിത്രം രചിച്ചിട്ടുള്ള പരിചയ സമ്പന്നരായ ജോൺസൺ കാടാംകുളം, സഖറിയാ പെരിയപുറം, ജോൺസൺ മാത്യു എന്നിവരാണ് കോർഡിനേറ്റേഴ്‌സ്. ഇവരുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ തകൃതിയായി പുരോഗമിക്കുന്നു.

ഈ ആവേശകരമായ ചീട്ടുകളി മത്സരത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ള ടീമുകൾ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക:

ജോൺസൺ കാടാംകുളം:- 443 558 6422

സക്കറിയാ പെരിയപുറം:- 302 690 9227

ജോൺസൺ മാത്യു:- 215 740 9486

രജിസ്ട്രേഷനുവേണ്ടി ഈ ലിങ്ക് സന്ദർശിക്കുക:

വാർത്ത: രാജു ശങ്കരത്തിൽ, ഫിലാഡൽഫിയ