ഫോമാ ഇടക്കാല പൊതുയോഗം ഏപ്രിൽ മുപ്പതിന് ;സുപ്രധാന ഭരണഘടന ഭേദഗതികൾ , കംപ്ലയൻസ് കമ്മറ്റി തെരെഞ്ഞെടുപ്പ് ,മയൂഖം മത്സര വിജയികളുടെ കിരീടധാരണം എന്നിവ മുഖ്യ അജണ്ടകൾ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

28 April 2022

ഫോമാ ഇടക്കാല പൊതുയോഗം ഏപ്രിൽ മുപ്പതിന് ;സുപ്രധാന ഭരണഘടന ഭേദഗതികൾ , കംപ്ലയൻസ് കമ്മറ്റി തെരെഞ്ഞെടുപ്പ് ,മയൂഖം മത്സര വിജയികളുടെ കിരീടധാരണം എന്നിവ മുഖ്യ അജണ്ടകൾ

സലിം അയിഷ (ഫോമാ പി.ആർ.ഓ )

അണികൾക്കും, അംഗസംഘടനകൾക്കും, ആവേശവും, ഊർജ്ജവും നൽകി ഫോമയുടെ ഇടക്കാല പൊതുയോഗം ഏപ്രിൽ മുപ്പതിന് ഫ്ലോറിഡയിലെ റ്റാമ്പായിൽ നടക്കും. വിപുലമായ ഒരുക്കങ്ങളാണ് സമ്മേളന നടത്തിപ്പിനായി ഫ്ലോറിഡയിലെ അംഗസംഘടനകളും, ഭാരവാഹികളും നടത്തിയിട്ടുള്ളത്. വിമാനത്താവളത്തിൽ നിന്നുള്ള യാത്രാ സൗകര്യങ്ങളും, പാർപ്പിട സ്ഥലങ്ങളും, ഉൾപ്പടെയുള്ള കാര്യങ്ങൾ വിവിധ സമിതികളുടെ മേൽനോട്ടത്തിൽ ഏർപ്പാടാക്കിയിട്ടുണ്ട്.

അംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടുന്നതിനും, സൗഹൃദം പുതുക്കുന്നതിനായി മീറ്റ് ആൻഡ് ഗ്രീറ്റ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചുട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് ഭക്ഷണ വിരുന്നും ഉണ്ടാകും.

ഫോമയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഇടക്കാല പൊതുയോഗമാണ് നടക്കുന്നത്. വിവിധ കമ്മറ്റികൾ വിവിധ തലങ്ങളിൽ ഗൗരവമായ ചർച്ചകൾ നടത്തി മുന്നോട്ട് വെച്ച ഭരണഘടനാ ഭേദഗതികൾ

സാം ഉമ്മൻ ചെയർമാ നായ ഭരണ ഘടന സമിതി പരിശോധിച്ചാണ് നിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ഫോമാ പ്രസിഡന്റ് അനി യൻ ജോർജ്, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, പ്രിൻസ് നെച്ചിക്കാട്ട്, രാജ്കു റു പ്പ്, മാത്യു ചെ രു വി ൽ, സുരേന്ദ്രൻ നായർ, ജെ മാത്യുസ്, സജി എബ്ര ഹാം , ജോൺ സി വർഗീ സ്, ജോർജ്മാത്യു , എന്നിവരായിരുന്നു ഭരണ സമിതിയിലെ അംഗങ്ങൾ. ദേശീയ കമ്മറ്റിയിൽ അവതരിപ്പിച്ച നിർദ്ദേശങ്ങൾ ദേശീയ സമിതി കൂടി പരിശോധിച്ച് മുന്നോട്ട് വെച്ച ഭേദഗതികളും പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലത്തിന്റെ ആവശ്യമുൾക്കൊണ്ടുള്ള ഫോമയുടെ എക്കാലത്തെയും വലിയ ഭരണ ഘടന ഭേദഗതിയെന്ന നിലയിൽ ഈ പൊതുയോഗത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഭേദഗതികൾ അംഗീകരിച്ചാൽ അത് ഫോമയെ ശക്തിപ്പെടുത്താനും, കെട്ടുറപ്പുള്ള ഭരണ സമിതിക്ക് നേത്യത്വം നൽകാനും കഴിയും. വനിതകൾക്കു കൂടുതൽ പ്രാമുഖ്യവും അംഗീകാരവും ഇതിലുൾപ്പെടുന്നു.വനി താ പ്ര തി നി ധി കളു ടെ എണ്ണം മൂന്നിൽ നിന്ന് ആറ്ആയി ഉയർത്തുന്നതാണ് ഭരണഘടനാ ഭേ ദഗതി നിർദ്ദേശം. ഫോമയുടെ പേരും, അടയാളവും, മുൻ‌കൂർ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയുകയാണ് മറ്റൊരു ഭേദഗതി. ഫോമയുടെ ലോഗോയും, പേരും ഔദ്യോഗിക ട്രേഡ്‌മാർക്ക് ആയി രജിസ്‌ട്രേഷൻ ചെയ്ത സാഹചര്യത്തിൽ മറ്റുള്ളവർക്ക് ദുരുപയോഗം ചെയ്യാൻ സാധ്യമല്ല. ഒരേകുടുബത്തിൽ നിന്ന് രണ്ടിൽ കൂടുതൽ അംഗങ്ങൾ പ്രതിനിധികളാകുന്നത് തടയുക, പൊതു സ്വഭാവമുള്ള ഒന്നിൽ കൂടുതൽ സംഘടനകളിൽ ഒരേ സമയം ഭാരവാഹികളാകുന്നത് തടയുക എന്നിവയും ഭേദഗതി നിർദ്ദേശങ്ങളിൽ ഉൾപെടുന്നു..

ഫോമയുടെ വനിതാ വിഭാഗം ഫ്ലവർസ് ടിവിയുമായി ചേർന്ന് പന്ത്രണ്ടു മേഖലകളിലായി നടത്തിയ മയൂഖം വേഷ വിധാന മത്സരത്തിന്റെ അവസാന വട്ട മത്സരത്തിൽ വിജയികളായവർക്കുള്ള കിരീടധാരണ ചടങ്ങുകളാണ് സമ്മേളനത്തിന്റെ മുഖ്യയിനങ്ങളിൽ ഒന്ന്. മത്സരവിജയികളും, മറ്റു കലാകാരികളും പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും, ചടങ്ങിന് മാറ്റുകൂട്ടും.

പൊതുയോഗത്തിന് മുന്നോടിയായി ഫോമാ ദേശീയ കമ്മറ്റി സെ ഫ്നറിലെ സീ റോ മലബാര്‍ കാ ത്തലിക്ക് പള്ളിയുടെ പൊതുയോഗ ഹാളിൽ നടക്കും.

കംപ്ലയൻസ് കമ്മറ്റിയിലേക്കുള്ള 5 അം ഗങ്ങളെ തെരെഞ്ഞെടുക്കുകയാ ണ് പ്രധാനമായ അജണ്ടകളിൽ ഒന്ന്. കംപ്ലയൻസ് കമ്മിറ്റിയുടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന്റെ നടപടി ക്രമങ്ങൾ ഏകോപിക്കുന്നതിന് ന്യൂജഴ്‌സിയിൽ നിന്നുള്ള ജിബി തോമസ് ചെയർപേഴ്സൺ ആയും, ഷിക്കാഗോയഷിക്കാഗോയിൽ നിന്നുള്ള സ്റ്റാൻലി കളരിക്കാമുറി, ഫ്ളോറിഡയിൽ നിന്നുള്ള ടോമി മ്യാൽക്കരപ്പുറത്ത് എന്നിവർ മെംമ്പറന്മാരുമായുള്ള തിരഞ്ഞെടുപ്പ് കമ്മീഷനെ നവംബർ ആദ്യവാരം കൂടിയ ഫോമാ എക്സിക്യട്ടീവ് ഐക്യകണ്ഠേന തെരഞ്ഞെടുത്തിട്ടുണ്ട്. ഒന്നിൽ കൂടുതൽ നാമനിർദ്ദേശമുണ്ടായാൽ തെരെഞ്ഞെടുപ്പ് നടപടികൾ ഏകോപിക്കുകയാണ് കമ്മീഷന്റെ ചുമതല.

പൊതുയോഗം വിജയപ്രദമാക്കാൻ എല്ലാവരോടും ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ,എന്നിവർ അഭ്യർത്ഥിച്ചു.