അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമാ യുടെ സൗത്ത് ഈസ്റ്റ് റീജിയണിന്റെ ഭാരവാഹികളായി ഡൊമിനിക് ചാക്കോനാൽ വൈസ് പ്രസിഡന്റ്, ബിജു ജോസഫ്, ദീപക് അലക്സൻഡർ നാഷണൽ കമ്മിറ്റി മെംബേർസ്, അമ്പിളി സജിമോൻ വനിതാ പ്രതിനിധിയായും, ജീവൻ മാത്യു നാഷണൽ യുവജന പ്രതിനിധിയായും മാർച്ച് 4 ന് അറ്റ്ലാന്റായിൽ സത്യാപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏൽക്കുന്നതായിരിക്കും.
ഫോമയുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ 2023 , 24 കാലട്ടത്തിലേക്കുള്ള പുതിയ നേത്രുവനിരയുടെകര്മപരിപാടികളുടെ പ്രവർത്തോനോത്ഘാടനം മാർച്ച് 4 ന് ഔചാരികമായി നടത്തപെടുമെന്നു ചാക്കോനാൽ അറിയിച്ചു.
അതേദിനം ഫോമയുടെ നാഷണൽ എക്സിക്യൂട്ടീവ്സ് ന് സ്വീകരണവും, മുൻ സാരഥികൾ, പുതിയ സാരഥികള്‍ക്ക് അധികാര കൈമാറ്റവും നടത്തപെടുമെന്നതുമായിരിക്കും.
അറ്റ്ലാന്റായിൽ പുനിത അൽഫോൻസാമ്മ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടത്തപെടുന്ന ഉദ്ഘാടന ചടങ്ങിൽ ടെന്നസി, സൗത്ത് കരോലിന, ജോർജിയ, അലബാമ എന്നീ സംസ്ഥാനങ്ങളിൽനിന്നുമുള്ള മലയാളീ സംഘടനകളുടെ നേതാക്കളും, കല സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നതുമായിരിക്കും.




