ഫോമാ ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്ജ് ; സാമൂഹ്യ പ്രവർത്തനത്തിന്റെ ഉദാത്ത മാതൃക

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


4 September 2022

ഫോമാ ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്ജ് ; സാമൂഹ്യ പ്രവർത്തനത്തിന്റെ ഉദാത്ത മാതൃക

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2022 -2024 കാലയളവിൽ ജോയിന്റ് ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട ജെയിംസ് ജോർജ്ജ് സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് .നൂതനമായ ആശയങ്ങളിലൂടെ താൻ പ്രവർത്തിച്ച സംഘടനകളിലെല്ലാം ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കുകയും ,സംഘടനാ പ്രവർത്തനങ്ങളിൽ സാമൂഹ്യ നന്മ ഉറപ്പാക്കുവാൻ ശ്രദ്ധിച്ചിട്ടുള്ള നേതാവ്കൂടിയാണ് .അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരളാ അസോസിയേഷൻ ഓഫ് ന്യുജേഴ്‌സി (കാൻജ് ) യുടെ മുൻ പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിച്ച പരിചയം ഫോമയുടെ പ്രവർത്തങ്ങൾക്ക് മുതൽക്കൂട്ടാകും .കാൻജിന്റെ സുവർണ കാലഘട്ടങ്ങളിലൊന്നായിരുന്നു ജെയിംസ് ജോർജ് പ്രസിഡന്റായി പ്രവർത്തിച്ച വർഷം, നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് ജെയിംസ് ജോർജ്ജിന്റെ നേത്യത്വത്തിൽ നടത്തിയത്. മാത്യദിന പരിപാടിയിൽ നിന്ന് സമാഹരിച്ച സംഭവനകളിലൂടെ കേരളത്തിലെ നിർധനരായ രണ്ടു കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് കൊടുക്കുന്നതിനും, ഫോമായുടെ കടപ്ര ഫോമാ വില്ലേജിന് ഒരു വീട് സംഭാവന ചെയ്യുന്നതിനും, കഴിഞ്ഞത് കാൻജിന്റെ പ്രവർത്തനങ്ങളിലെ വലിയ ഒരു മുന്നേറ്റമായിരുന്നു.
2009 ൽ കേരളാ അസോസിയേഷൻ ഓഫ് ന്യുജേഴ്‌സിയുടെ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് ജോർജ്ജ് 2013 ൽ ജോയിന്റ് ട്രഷററായി.പിന്നീട് ട്രഷറർ ആയും സെക്രട്ടറിയായും പ്രവർത്തിച്ച ശേഷം 2018 ൽ കാൻജിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു വീട് നിർമ്മിക്കാനുള്ള തുക നൽകിയതും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്നായിരുന്നു. നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനുള്ള സാമ്പത്തിക സഹായം, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും, ആവാസ വ്യവസ്ഥയേയും തകർത്തുകളഞ്ഞ പ്രളയകാലത്ത് കേരളത്തിന് നൽകിയ സഹായങ്ങൾ തുടങ്ങിയവ ജയിംസിന്റെ കാര്യണ്യമനസ്സിന്റെ വലിയ ഉദാഹരണങ്ങളാണ്. കാൻജിന്റെ ചാരിറ്റി വിഭാഗമായ കാൻജ് കെയേഴ്സ്’ എന്ന കൺസപ്റ്റിന് രൂപം കൊടുത്തതും ജെയിംസാണ്.ഇപ്പോൾ
കാൻജ് ട്രസ്റ്റി ബോർഡ് ചെയർമാനായി സേവനമനുഷ്ഠിക്കുന്ന ജെയിംസ് ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ ബിസിനസ് ഫോറം ചെയർ പേഴ്സൺ കൂടിയാണ്. കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ആഭിമുഖ്യത്തിൽ വളരെ വിപുലമായ രീതിയിൽ മിഡ് അറ്റ്ലാന്റിക് റീജിയനു വേണ്ടി രണ്ടു തവണ മീറ്റ് ദി ക്യാൻഡിഡേറ്റ് സംഘടിപ്പിച്ചത് ജെയിംസ് ജോർജിന്റെ നേതൃത്വത്തിലായിരുന്നു.
ഫോമയുടെ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു ആഗോള വാണിജ്യ മീറ്റ് സംഘടിപ്പിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹം ഉണ്ട് .ലോകത്തെമ്പാടുമുള്ള മലയാളി വ്യവസായികളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന വലിയ വെല്ലുവിളി ലക്ഷ്യം കാണണം. അന്തർദ്ദേശീയ വ്യവസായ സമൂഹം കെട്ടിപ്പെടുക്കുന്നതിലൂടെ പരസ്പരം സഹായിക്കുന്നതിനും പുതിയ വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ സ്രോതസ്സുകൾ സൃഷ്ഠിക്കുന്നതിനും വഴിയൊരുക്കും.

അമേരിക്കയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ഏറ്റവും അർഹരായവർക്കായി ഹൈസ്കൂൾ സ്കോളർഷിപ്പ് എന്നതാണ് മറ്റൊരു ആശയം. അർഹരും മിടുക്കരുമായ പ്രവാസി മലയാളികളുടെ മക്കൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിലൂടെ അവരെ സംഘടനയിലേക്ക് അടുപ്പിക്കുന്നതിനും, വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉറപ്പ് വരുത്തുന്നതിനും കഴിയും. വിദ്യഭാസമുള്ള ഒരു തലമുറയാണ് രാജ്യത്തിന്റെ ഭാവിയുടെ മുതൽക്കൂട്ട്.ഇൻട്രാ – സിറ്റി ക്രോസ് സെക്ടർ കൊളാബറേഷൻ ആണ് മറ്റൊരു സ്വപ്നം. കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട ഒരു ജില്ലയോ,നഗരമോ, താലൂക്കോ, ഗ്രാമമോ ആയി അമേരിക്കയിലെ മറ്റൊരു സമാന സ്ഥലത്തെ ഭരണകൂടവുമായി യോജിക്കാവുന്ന മേഖലകളിൽ യോജിച്ചും, പങ്കുവെക്കാവുന്ന അറിവുകളും, സാങ്കേതിക വിനിമയവും പരസ്പരം കൈമാറിയും, പുരോഗതി കൈവരിക്കുക എന്നതാണ് ആശയം കൊണ്ട് ജെയിംസ് ജോർജ്ജ്ഉദ്ദേശിക്കുന്നത്.

ഫാർമസിസ്റ്റായ  ജെയിംസ് ജോർജ്  ഭാര്യ ഷീബ ജോർജ്,  മക്കൾ അലീന ജോർജ്, ഇസബെല്ല ജോർജ് എന്നിവരൊപ്പം ന്യൂ ജേഴ്‌സിയിൽ ലിവിങ്‌സ്റ്റണിൽ താമസിയ്ക്കുന്നു.

ജെയിംസ് ജോർജ്ജ്