ഫോമാ കേരളാ കൺവൻഷന് തുടക്കം : ധനമന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements

13 May 2022

ഫോമാ കേരളാ കൺവൻഷന് തുടക്കം : ധനമന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

അനിൽ പെണ്ണുക്കര

തിരുവനന്തപുരം: ഏഴാമത് ഫോമാ കേരളാ കൺവൻഷന് തിരുവന്തപുരം മസ്കറ്റ് ഹോട്ടൽ കൺവൻഷൻ സെന്റെറിൽ തുടക്കമായി. ധനമന്ത്രി കെ.എൻ ബാലഗോപാൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
ഫോമ കേരളത്തിന് നൽകിയ സേവന പ്രവർത്തനങ്ങൾ കേരള ജനതയ്ക്ക് വിസ്മരിക്കാവുന്നതല്ല. കോവിഡ് കാലം തുടങ്ങിയതു മുതൽ ഇതുവരെയും ആറ് കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫോമ നടത്തിയെന്നത് അഭിനന്ദനാർഹം മാത്രമല്ല, കാലം ഓർത്തു വയ്ക്കേണ്ടതുമാണന്ന് ധനമന്ത്രി പറഞ്ഞു. നേഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്ന സഹായം പ്രശംസനീയം,

ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കുറച്ച് വാക്ക് കൂടുതൽ പ്രവൃത്തി എന്നതാണ് ഫോമയുടെ ലക്ഷ്യം എന്ന് പറഞ്ഞു കൊണ്ടാണ് അനിയൻ ജോർജ് തന്റെ അദ്ധ്യക്ഷ പ്രസംഗം തുടങ്ങിയത്. ജീവകാരുണ്യ, സാമൂഹ്യ, സാംസ്കാരിക രംഗത്ത് ഫോമയോളം പ്രവർത്തന നിരതമായ മറ്റൊരു സംഘടന ലോകത്ത് തന്നെ വിരളമാണ്. ആറ് കോടി രൂപയുടെ സഹായങ്ങൾ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കേരളത്തിന് നൽകി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഹെൽപ്പിംഗ് ഹാൻഡ്സ് വഴി നിരവധി സഹായങ്ങൾ, 35 ൽ അധികം ആളുകൾക്ക് ഹെൽപ്പിംഗ് ഹാൻഡ് വഴി സഹായം എത്തിച്ചു നൽകി. കേരളാ കൺവൻഷൻ ഒരു ഉത്സവമല്ല , ഒരു കൂട്ടായ്മയാണ് എന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും ശ്രദ്ധേയമായി ഫോമാ കേരളാ കൺവൻഷൻ സംഘടിപ്പിക്കുവാൻ ഫോമയ്ക്ക് സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മോൻസ് ജോസഫ് എം.എൽ. എ ആശംസ പ്രസംഗത്തിൽ അറിയിച്ചു. കോവിഡ് കാലഘട്ടത്തിലും മുൻപും പിൻപും ഫോമ നടത്തിയ പ്രവർത്തനങ്ങൾ കേരള ജനതയ്ക്ക് അഭിമാനിക്കാവുന്ന തരത്തിൽ ഉയർത്തുവാൻ സാധിച്ചു. ഫോമാ വിമൻസ് ഫോറത്തിന്റെ നേഴ്സിംഗ് വിദ്യാർത്ഥികൾക്കൾക്ക് നൽകുന്ന സ്കോളർഷിപ്പ് ഏറ്റവും അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.സി. വിഷ്ണുനാഥ് എം. എൽ.എ, മുൻ എം .എൽ. എ രാജു ഏബ്രഹാം എന്നിവർ ഫോമ ട്രഷറർ തോമസ്.ടി. ഉമ്മൻ, ജോ ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിൽ കേരളാ കൺവൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ് സ്വാഗതവും കേരളാ കൺവൻഷൻ ജനറൽ കൺവീനർ അഡ്വ. വർഗീസ് മാമൻ നന്ദിയും അറിയിച്ചു. ഫോമജോ സെക്രട്ടറി ജോസ് മണക്കാട് , ഫോമാ നാഷണൽ കൺവൻഷൻ ചെയർമാൻ പോൾ ജോൺ (റോഷൻ ), മുൻ പ്രസിഡന്റ് മാരായ ബെന്നി വാച്ചാച്ചിറ, ഫിലിപ്പ് ചാമത്തിൽ, ഫോമാ നേതാക്കന്മാരായ ജെയിൻ കണ്ണച്ചാം പറമ്പിൽ, സണ്ണി വള്ളിക്കളം, ഫോമാ വിമൻസ് ഫോറം ട്രഷറർ ജാസ്മിൻ പരോൾ തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ ,അഡ്വ. ജെസി കുര്യൻ, കേരളാ കൺവൻഷൻ ജനറൽ കൺവീനർമാരായ അഡ്വ. വർഗീസ് മാമൻ, ഷിബു മണലെ, ലാലു ജോസഫ് , വിക്ടർ തോമസ്, പോൾ പറമ്പി, സണ്ണി ഏബ്രഹാം, സഖറിയ കരുവേലി, യോഹന്നാൻ ശങ്കരത്തിൽ, ജോജി പനച്ചിമൂട്ടിൽ, ബെഞ്ചമിൻ, ബിനൂപ്, ജോസ് പുന്നൂസ്, ആർ വി.വി.പി.ബിജു, ജോസ് മലയിൽ, ആനി ലിബു, അച്ചൻ കുഞ്ഞ്, വത്സൻ, ഷീജ ടോം , സൈജൻ കണിയോടിക്കൽ , ഹരി സമ്പൂതിരി, വിൻസന്റ് ബോസ്, ജോസ് മലയിൽ, അനിയൻ മൂലയിൽ തുടങ്ങിയവരും ഫോമയുടെ അഭ്യുദയ കാംക്ഷികളും ചടങ്ങിൽ സംബന്ധിച്ചു. പ്രൗഢ ഗംഭീരമായ ഫോമ കേരളാ കൺവൻഷന് ജന പ്രാതിനിധ്യം കൊണ്ടും സംഘടനാ പാടവത്തിന്റെ പ്രത്യേകത കൊണ്ടും ഉജ്വലമായിരുന്നു .