ഫോമാ കണ്‍വന്‍ഷന്‍ വര്‍ണാഭമാക്കാന്‍ സാംസ്ക്കാരിക ഘോഷയാത്ര കമ്മിറ്റി

sponsored advertisements

sponsored advertisements

sponsored advertisements

12 August 2022

ഫോമാ കണ്‍വന്‍ഷന്‍ വര്‍ണാഭമാക്കാന്‍ സാംസ്ക്കാരിക ഘോഷയാത്ര കമ്മിറ്റി

ന്യൂജേഴ്സി: സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ മെക്സിക്കോയിലെ കാന്‍കൂണ്‍ ആതിത്ഥ്യമരുളുന്ന ഫോമ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുന്നതിനു വേണ്ടി വിപുലമായ സാംസ്കാരിക ഘോഷയാത്ര കമ്മറ്റി രൂപീകരിച്ചു. കണ്‍വന്‍ഷന്‍ വേദിയായ മൂണ്‍ പാലസ് റിസോര്‍ട്ടിന്‍റെ പൂമുഖത്ത് നടക്കുന്ന ഘോഷയാത്ര ഫോമയുടെ ചരിത്രത്തിലെ ഏറ്റവും വര്‍ണാഭമാക്കുന്നതിന് രൂപീകൃമായ കമ്മിറ്റിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ ഷിക്കാഗോയില്‍ നിന്നുമുള്ള ആന്‍റോ കവലയ്ക്കല്‍ ആണ്. കാലിഫോര്‍ണിയയില്‍ നിന്നുമുള്ള ജോസഫ് ഔസോ കോ-കോര്‍ഡിനേറ്ററായുമുള്ള കമ്മറ്റിയാണിത്.

സുരേഷ് നായര്‍ (ന്യൂയോര്‍ക്ക്), അനിത നായര്‍ (ന്യൂ ഇംഗ്ലണ്ട്), സുനിത പിള്ള (ഗ്രേറ്റ് ലെക്സ്), സുജ ഔസോ (വെസ്റ്റേണ്‍), ഡോ. രശ്മി കപ്പാട്ടില്‍ (വെസ്റ്റേണ്‍), ലിന്‍സി കൂടാലി (ക്യാപ്പിറ്റല്‍), ജോമോന്‍ ആന്‍റണി (സണ്‍ഷൈന്‍), ബൈജു ജോര്‍ജ് (കാനഡ), ജിജോ ജോസ്, ബൈജു കട്ടത്തറ, ജോണ്‍ പാട്ടപ്പതി, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജൂബി വള്ളിക്കളം, ജിനോ വര്‍ഗീസ് വിന്‍സെന്‍റ് ബോസ്, കാല്‍വിന്‍ കവലിക്കല്‍, കുരുവിള ജെയിംസ്, മസൂദ് അന്‍സാര്‍, ജോയ്സണ്‍ വേണാട്ട്, ഡോ. ജില്‍സി ഡിന്‍സ് ഫിലിപ്പ് മഠത്തില്‍, ബോബി തോമസ്, സിജു ഫിലിപ്പ്, റോഷന്‍ പ്ലാമൂട്ടില്‍ എന്നിവരാണ് മറ്റു കമ്മറ്റി അംഗങ്ങള്‍

താലപ്പൊലി ചെണ്ടമേളം മുത്തുക്കുടകള്‍ മറ്റ് വാദ്യഘോഷങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ കേരളതനിമ നിറഞ്ഞു തുളുമ്പുന്ന വിധത്തിലാണ് ഘോഷയാത്ര ഒരുക്കുന്നത്. തിരുവാതിര, മാവേലി, പുലികളി, കേരളീയ കലാരൂപങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കേരളത്തിന്‍റെ പൈതൃകവും ഒരുമയും സാംസ്കാരിക തനിമയും വിളിച്ചോതുന്നതായിക്കും ഇത്തവണത്തെ ഘേഷയാത്ര. ന്യൂയോര്‍ക്കിലെ പ്രശസ്ത ഡാന്‍സ് അധ്യാപികയായ ബിന്ത്യ ശബരിയാണ് ഘോഷയാത്രയോടനുബന്ധിച്ച് അവതരിപ്പിക്കുന്ന തിരുവാതിര കോഡിനേറ്റ് ചെയ്യുന്നത്.

കണ്‍വന്‍ഷന്‍റെ രണ്ടാം ദിവസമായ സെപ്റ്റംബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഘോഷയാത്ര ആരംഭിക്കുന്നത്. ആദ്യദിവസം എല്ലാവരും എത്തിച്ചേരുന്നതിന്‍റെ തിരക്കിലും മറ്റും ആയതിനാല്‍ കൂടുതല്‍ സൗകര്യപ്രദമായി എല്ലാവരെയും ഉള്‍പ്പെടുത്തി കൊണ്ട് നടത്തുന്നതിനാണ് രണ്ടാം ദിവസത്തേക്ക് ഘോഷയാത്ര പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ് അറിയിച്ചു. ഏറ്റവും ഭംഗിയായും ചിട്ടയായും പങ്കെടുക്കുന്ന ഒരു റീജിയന് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ റീജിയനും അവരവരുടെ റീജിയന്‍റെ ബാനറിന്‍റെ പിന്നില്‍ അണിനിരക്കേണ്ടതാണ്. സാധാരണ കണ്‍വെന്‍ഷന്‍ സെന്‍ററുകളെക്കാള്‍ കൂടുതല്‍ സൗകര്യം ഘോഷയാത്ര നടത്തുന്നതിനായി കാണ്‍കൂണിലെ മൂണ്‍ പാലസില്‍ ഉണ്ടെന്ന് കണ്‍വന്‍ഷന്‍ സെന്‍റര്‍ സന്ദര്‍ശിച്ച ഫോമ എക്സിക്യൂട്ടീവ് ടീം അറിയിച്ചു.

കണ്‍വെന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്ത് എത്തുന്ന എല്ലാ അംഗങ്ങളും സെപ്റ്റംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ആരംഭിക്കുന്ന ഈ സാംസ്കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത് ഇതൊരു വന്‍ വിജയമാക്കണമെന്ന് പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്‍റ് പ്രദീപ് നായര്‍, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.