ഫോമാ കേരളാ കൺവൻഷന് കൊല്ലത്ത് സമാപനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements

15 May 2022

ഫോമാ കേരളാ കൺവൻഷന് കൊല്ലത്ത് സമാപനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

അനിൽ പെണ്ണുക്കര
കൊല്ലം : രണ്ട് ദിവസം നീണ്ടു നിന്ന ഫോമ കേരളാ കൺവൻഷന് കൊല്ലത്ത് സമാപനമായി. മന്ത്രി ജെ. ചിഞ്ചു റാണി സമാപന സമ്മേളനം കൊല്ലം ഓർക്കിഡ് ബീച്ച് റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു. ഫോമ എന്ന സംഘടനയെക്കുറിച്ച് അറിഞ്ഞു വരുന്നതേയുള്ളു എങ്കിലും ഫോമ കോവിഡ്  കാലത്ത് കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് നൽകിയ സഹായം വിസ്മരിക്കുവാൻ സാധിക്കുന്നല്ല.

ആറ് കോടി രൂപയോളം വിവിധ ഘട്ടങ്ങളിലായി കേരളത്തിലെ ജനസമൂഹത്തിലേക്ക് ലഭിച്ചു എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. അത്തരം പ്രവർത്തനങ്ങൾക്ക് ഒരു മനസുണ്ടാവുക എന്നത് പ്രധാനമാണെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. പ്രവാസി മലയാളികളോട് അനുഭാവ പൂർവ്വം പ്രവർത്തിക്കുന്ന , അവർക്ക് ഏതു സമയവും ആശ്രയിക്കാവുന്ന ഗവൺമെന്റാണ് ഇപ്പോൾ കേരളത്തിലുള്ളത്. കേരളത്തിലേക്ക് തിരികെയെത്തുന്ന ഏതൊരു പ്രവാസിക്കും എന്താവശ്യത്തിനും ഗവൺമെന്റിനെ സമീപിക്കാം. അവരുടെ സഹായത്തിനായി ഞങ്ങൾ ഒപ്പമുണ്ട്. മന്ത്രി പറഞ്ഞു.

ഫോമയുമായി വർഷങ്ങളായുള്ള ബന്ധമാണ് തനിക്കുള്ളതെന്നും എപ്പോഴും വികസന പ്രവർത്തനങ്ങളുടെ കാര്യത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാര്യത്തിലും മറ്റ് സംഘടനകളിൽ നിന്നും ഒരു പടി മുന്നേയാണ് ഫോമയുടെ പ്രവർത്തനമെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. ഫോമ പ്രസിഡന്റ് അനിയൻ ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ കൺവൻഷൻ ചെയർമാൻ സ്വന്തം നാട്ടിൽ കൺവൻഷൻ നടത്തിയതിന്റെ സന്തോഷവും, തന്റെ സൗഹൃദ വലയത്തിന്റെ ഊഷ്മളതയും കൺവൻഷൻ വിജയിപ്പിക്കുവാൻ ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച് പ്രസംഗിച്ചു.

ഫോമ നാഷണൽ കൺവൻഷൻ ചെയർമാൻ പോൾ ജോൺ , കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ ആശംസകൾ അറിയിച്ചു.ഫോമ ജോ ട്രഷറർ ബിജു തോണിക്കടവിൽ സ്വാഗതവും ഫോമ ട്രഷറർ തോമസ് ടി ഉമ്മൻ നന്ദിയും അറിയച്ച യോഗത്തിൽ ഫോമ മുൻ പ്രസിഡന്റ് രാജു ചാമത്തിൽ , കേരളാ കൺവൻഷൻ വൈസ് ചെയർമാൻമാരായ ബിനൂബ് ശ്രീധർ , ബെഞ്ചമിൻ ജോർജ് , കൺവീനർമാരായ സണ്ണി വള്ളിക്കളം, ജോർജ് കുട്ടി, ഫോമയുടെ ആർ.വി.പിമാർ, നാഷണൽ കമിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.