ഫോമ അമേരിക്കയിലെ കേരളത്തിന്റെ എംബസി , കേരളത്തിന് നൽകിയ സഹായം ഉജ്ജ്വലം: മന്ത്രി റോഷി അഗസ്റ്റിൻ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


3 September 2022

ഫോമ അമേരിക്കയിലെ കേരളത്തിന്റെ എംബസി , കേരളത്തിന് നൽകിയ സഹായം ഉജ്ജ്വലം: മന്ത്രി റോഷി അഗസ്റ്റിൻ

കാൻ കൂൺ: ഫോമ അമേരിക്കയിലെ കേരളത്തിന്റെ എംബസിയാണെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . ഫോമ ഇന്റർനാഷണൽ കൺവൻഷൻ കാൻ കൂണിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോമ കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിന് നൽകിയ സംഭാവനകൾ വിസ്മരിക്കാവതല്ല. കേരളത്തിന് എന്ത് പ്രശ്നങ്ങൾ വന്നാലും അപ്പോഴെല്ലാം സഹായ ഹസ്തവുമായി ഫോമയുടെ നേതൃത്വം ഉണ്ടാവും.പ്രളയം ,കോവിഡ് ഒക്കെയായി കേരളം വലഞ്ഞപ്പോൾ കോടിക്കണക്കിനു രൂപയുടെ സഹായവുമായാണ് ഫോമാ കേരളത്തിലെത്തിയത് .ഇടുക്കി ജില്ല ഉൾപ്പെടെ കേരളത്തിൽ വിവിധ ജില്ലകളിൽ ഫോമാ സഹായങ്ങൾ എത്തിച്ചു .അതൊന്നും കേരളത്തിലെ ജനങ്ങൾ മറക്കുകയില്ല .കേരളം ഇപ്പോഴും ഫോമയോട് കടപ്പെട്ടിരിക്കുന്നു .

എം എൽ എ ദലീമ , നടൻ നെപ്പോളിയൻ,ടോമിൻ തച്ചങ്കരി ,സൂരജ് വെഞ്ഞാറന്മൂട് ,എം ജി ശ്രീകുമാർ തുടങ്ങി കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രശസ്തരായ വ്യക്തികൾ ഫോമാ ഇന്റർ നാഷണൽ കൺവൻഷനിൽ പങ്കെടുക്കുന്നുണ്ട് .

ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് അധ്യക്ഷത വഹിച്ചു ,സെക്രട്ടറി ഉണ്ണികൃഷ്ണൻ ,ട്രഷറർ തോമസ് ടി ഉമ്മൻ ,വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് ,ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചിത്രങ്ങൾക്കു കടപ്പാട്‌
ജോണി ജോർജ് ലാസ് വേഗസ്