ഫോമാ ട്രഷറർ ബിജു തോണിക്കടവിൽ ; അർപ്പണബോധമുള്ള സംഘാടകൻ

sponsored advertisements

sponsored advertisements

sponsored advertisements

4 September 2022

ഫോമാ ട്രഷറർ ബിജു തോണിക്കടവിൽ ; അർപ്പണബോധമുള്ള സംഘാടകൻ

സ്വന്തം ലേഖകൻ

ഫോമയുടെ നേതൃത്വ നിരയിലേക്ക് കരുത്തനായ ഒരു നേതാവ് കൂടി കടന്നുവരുന്നു .ബിജു തോണിക്കടവിൽ .ഫോമയുടെ 2022 2024 ലെ ട്രഷറർ . .അർഹിക്കുന്ന വിജയം.തന്റെ അധ്വാനത്തിന് ഫോമാ പ്രവർത്തകർ നൽകിയ അംഗീകാരം കൂടിയാണ് ഈ വിജയം .തെരഞ്ഞെടുപ്പിൽ വോട്ടർമാരെ നേരിൽ കാണുവാനും ,നേരിൽ കാണുവാൻ സാധിക്കാത്തവരെ ഫോണിൽ ബന്ധപ്പെടുവാനും ബിജു തോണിക്കടവിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .ഏൽപ്പിക്കുന്ന കർത്ത്യവ്യങ്ങൾ ഭംഗിയായി നിർവഹിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു .ഫോമയിൽ വന്നകാലം മുതൽ ഫോമയ്‌ക്ക് ഒരു മുതൽക്കൂട്ടായി മാറുകയായിരുന്നു ബിജു തോണിക്കടവിൽ .

അമേരിക്കയിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ ഫോമായുടെ, സുവ്യക്തമായ കാഴ്ച്ചപ്പാടും കര്‍മപരിപാടികളും വ്യക്തിബന്ധങ്ങളുമായി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ജനകീയ പ്രതിഛായയുള്ള സംഘാടകനായി ബിജു തോണിക്കടവില്‍ മാറിയതിനു പിന്നിൽ തന്റെ സ്ഥിരോത്സാഹവും സംഘടനയോട് കൂറുള്ള പ്രവർത്തന ശൈലിയുമായിരുന്നു .

പത്തനംതിട്ട ജില്ലയിലെ റാന്നി, നാറാണമൂഴി തോണിക്കടവില്‍ ടി.എം തോമസിന്റെയും ഏലിയാമ്മയുടെയും മകനായ ബിജു തോണിക്കടവിലിന് നാട്ടില്‍ കൃത്യമായ പൊതുപ്രവര്‍ത്തന ധാരയുണ്ടായിരുന്നു. യുവചേതന ആര്‍ട് ആന്റ് സ്പോര്‍ട് ക്ലബ് പ്രസിഡന്റായി സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കമിട്ട ബിജു യൂത്ത് കേണ്‍ഗ്രസ് നാറാണമൂഴി മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് ഐ നാറാണമൂഴി മണ്ഡലം വൈസ് പ്രസിഡന്റ്, സേവാദള്‍ പത്തനംതിട്ട ജില്ലാ ട്രഷറര്‍, റാന്നി ബ്ലോക്ക് കോണ്‍ഗ്രസ് കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍, റാന്നി ബ്ലോക്ക് സേവാദള്‍ ചെയര്‍മാന്‍, നാറാണമൂഴി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, സമുദായ ട്രസ്റ്റി തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചു. നാറാണമൂഴി പഞ്ചായത്ത് തൊഴിലാളി യൂണിയനിലൂടെ തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങലിലും വ്യാപൃതനായി.

1997ല്‍ അമേരിക്കയിലെത്തിയ ബിജു തോണിക്കടവില്‍ ഫ്ളോറിഡ പാംബീച്ച് മലയാളി അസോസിയേഷന്‍ ഓഡിറ്റര്‍, കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഫോമായുടെ ആര്‍.സി.സി പ്രോജക്ടിന് മാതൃസംഘടനയിലൂടെ നല്ലൊരു സംഖ്യ സമാഹരിച്ച് നല്‍കി.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ചെയര്‍മാന്‍, ആര്‍.വി.പി, യൂത്ത് ഫെസ്റ്റിവല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ബിജു ഫോമായുടെ വില്ലേജ് പ്രോജക്ടിന് തന്റെ റീജിയണില്‍ നിന്ന് 7 വീടുകള്‍ നല്‍കി. അതിലൊന്ന് മാതൃ സംഘടനയുടെ വകയായിരുന്നു. സണ്‍ഷൈന്‍ റീജിയന്‍ ചെയര്‍മാനും, ആര്‍.വി.പിയുമായിരുന്നു. ആര്‍.വി.പിയായിരിക്കെ സണ്‍ഷൈന്‍ റീജിയണില്‍ ആരംഭിച്ച കൃഷിപാഠം ഏറെ ശ്രദ്ധിക്കപ്പെട്ടു. കോവിഡ് കാലത്ത് ഹെല്‍പ്പ് ലൈന്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു. സാന്ത്വന സംഗീതം കോ-ഓര്‍ഡിനേറ്ററായിരുന്നു.

മലയാള ഭാഷാ പഠനത്തിനായി ഏഷ്യാനെറ്റ് ന്യൂസുമായി ചേര്‍ന്നുള്ള പരിപാടിയില്‍ ഫോമായ്ക്കും മികച്ച സംഘാടകനായി ബിജുവിനും അവാര്‍ഡ് ലഭിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ബിജു തോണിക്കടവില്‍. പാംബീച്ച് കൗണ്ടി ഷെറീഫ് ഓഫീസിലാണ് ബിജുവും ഭാര്യ ജൂണാ തോമസും ജോലി ചെയ്യുന്നത്. സോണിയ തോമസ്, സജെ തോമസ് എന്നിവര്‍ മക്കള്‍.

ബിജു തോണിക്കടവിൽ