ഏറ്റവും നല്ല റീജിയണുള്ള ഫോമാ അവാർഡ് സെൻട്രൽ റീജിയൺ നേടി

sponsored advertisements

sponsored advertisements

sponsored advertisements

7 September 2022

ഏറ്റവും നല്ല റീജിയണുള്ള ഫോമാ അവാർഡ് സെൻട്രൽ റീജിയൺ നേടി

റോയി മുളകുന്നം

യു എസ്സ് ഏ, കാനഡ എന്നീ രാജ്യങ്ങളിലെ 84 മലയാളി അസ്സോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫോമ എന്ന മഹാ പ്രസ്ഥാനത്തിന്റെ 12 റീജിയണുകളിൽ നിന്നും 2020-2022 പ്രവർത്തന വർഷത്തേ ഏറ്റവും നല്ല പ്രവർത്തനം കാഴ്ച വച്ച റീജിയണുള്ള പുരസ്ക്കാരം സെൻട്രൽ റീജിയൺ വൈസ് പ്രസിഡന്റ് ജോൺ പാട്ടപതി ബഹു: കേരള ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യനിൽ നിന്നും ഏറ്റു വാങ്ങി.

ചിക്കാഗോ കേന്ദ്രികൃതമായ സെട്രൽ റീജിയണിന്റെ കീഴിലുള്ള അസ്സോസ്സിയേഷനുകളെ രാഷ്ട്രീയ, മത, ജാതി, സ്ഥാപിത താൽപര്യങ്ങളെയും, വലിപ്പ ചെറുപ്പ വ്യത്യാസങ്ങളെയും അവഗണിച്ച് ജോൺ പാട്ടപതിയുടെ നേതൃത്വത്തിൽ ഒരു കുട കീഴിൽ അണി നിരത്തി പ്രവർത്തിച്ചതിന്റെ ഭലമാണ് ഈ അവാർഡ്.

നാഷണൽ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോൺസൺ കണ്ണൂക്കാടൻ, ആന്റോ കവലയ്ക്കൽ, വനിതാ പ്രതിനിധി ജൂബി വള്ളിക്കളം, യുവജന പ്രതിനിധി കാൽവിൻ കവലയ്ക്കൽ, അഡ്‌വൈസറി കൗൺസിൽ വൈസ് ചെയർമാൻ പീറ്റർ കുളങ്ങര, റീജിയണൽ ചെയർമാൻ റോയി മുളകുന്നം ,വൈസ് ചെയർമാൻ സ്റ്റീഫൻ കിഴക്കേക്കുറ്റ്, സെക്രട്ടറി രെജ്ഞൻ എബ്രാഹം , ട്രഷർ ജോയി ഇണ്ടിക്കുഴി തുടങ്ങി എല്ലാ അംഗ അസ്സോസ്സിയേഷൻ ഭാരവാഹികളുടെയും കൂട്ടായ പ്രവർത്തനത്തിന് റീജിയണൽ വൈസ് പ്രസിഡൻറ് ജോൺ പാട്ടപതി അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് നന്ദി രേഖപ്പെടുത്തുകയും അവാർഡ് ഫോമയുടെ സെട്രൽ റീജിയണിലെ എല്ലാ പ്രവർത്തകർക്കുമായി സമർപ്പിക്കുന്നതായും പറയുകയുണ്ടായി.