ജോഷി വള്ളിക്കളം
ചിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്‍റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനമായ ജനുവരി 26-ന് ആര്‍.വി.പി ടോമി ഇടത്തിലിന്‍റെ അദ്ധ്യക്ഷതയില്‍ റിപ്പബ്ലിക് ദിനം ആചരിച്ചു. ഫോമ നാഷണല്‍ വൈസ് പ്രസിഡണ്ട് സണ്ണി വള്ളിക്കളം, നാഷണല്‍ കമ്മിറ്റി മെംബര്‍ ജോയി ഇണ്ടിക്കുഴി, സെന്‍ട്രല്‍ റീജിയന്‍ ചെയര്‍മാന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറര്‍ സിബു കുളങ്ങര, അഡ്വൈസറി ബോര്‍ഡ് ചെയര്‍ പീറ്റര്‍ കുളങ്ങര, മുന്‍ ആര്‍വിപി ജോണ്‍ പാട്ടപ്പതി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, പോള്‍സന്‍ കുളങ്ങര, ജൂബി വള്ളിക്കളം, റോയി നെടുംചിറ എന്നിവര്‍ റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.