ഫോമ കേരളാ കൺവൻഷൻ വൻ വിജയം; ഇനി ഏവർക്കും കാൻകൂണിലേക്ക് സ്വാഗതം , പോൾ ജോൺ (റോഷൻ) ഫോമ ഇന്റർ നാഷണൽ കൺവൻഷൻ ചെയർമാൻ

sponsored advertisements

sponsored advertisements

sponsored advertisements


22 May 2022

ഫോമ കേരളാ കൺവൻഷൻ വൻ വിജയം; ഇനി ഏവർക്കും കാൻകൂണിലേക്ക് സ്വാഗതം , പോൾ ജോൺ (റോഷൻ) ഫോമ ഇന്റർ നാഷണൽ കൺവൻഷൻ ചെയർമാൻ

അനിൽ പെണ്ണുക്കര

ഫോമയുടെ ഏഴാമത് കേരളാ കൺവൻഷൻ സംഘാടന മികവുകൊണ്ടും, കാഴ്ച്ചക്കാരുടെ നിറഞ്ഞ സദസ്സു കൊണ്ടും മികവുറ്റതായിരുന്നുവെന്ന് ഫോമ ഇന്റർ നാഷണൽ കൺവൻഷൻ ചെയർമാൻ പോൾ ജോൺ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ സംഘടിപ്പിച്ച ബിസിനസ് സമ്മേളനം ഫോമ കേരളാ കൺവൻഷന്റെ മുന്നോടിയായി നടത്തിയ പരിപാടിയായിത്തന്നെ വിലയിരുത്താം. പ്രമുഖ വ്യവസായി എം.എ. യൂസഫലിയെ ഫോമയുടെ ബിസിനസ് സമ്മേളനത്തിന്റെ ഭാഗമായി ലഭിക്കുക.

അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പങ്കെടുത്ത വ്യക്തികൾക്ക് ഗുണപ്രദമാകുക, ഇവയെല്ലാം ഫോമയെ സംബന്ധിച്ച് വിലപ്പെട്ട നിമിഷങ്ങളായിരുന്നു. നിരവധി സംരംഭകരെ പ്രസ്തുത ചടങ്ങിൽ പങ്കെടുപ്പിക്കുവാൻ സാധിച്ചതും ഫോമ ബിസിനസ് സമ്മേളനം കോർഡിനേറ്റർ ജോസ് മണക്കാടിന് അഭിമാനിക്കാൻ വക നൽകി. കൃത്യമായി പ്ലാൻ ചെയ്ത് സംഘടിപ്പിച്ച മികച്ച പ്രോഗ്രാം ആയിരുന്നു അത്.
കേരളത്തിന്റെ വിവിധയിടങ്ങളിൽ ആരോഗ്യ മേഖലയ്ക്ക് താങ്ങായി ഫോമ സംഘടിപ്പിച്ച ചികിത്സാ ക്യാമ്പുകൾ ജനശ്രദ്ധ പിടിച്ചു പറ്റി എന്നു മാത്രമല്ല അവയെല്ലാം പൊതുജന പങ്കാളിത്തം കൊണ്ടും, സംഘാടനം കൊണ്ടും മികച്ചതായി.


തുടർന്ന് മെയ് 13, 14 തീയതികളിലായി തിരുവനന്തപുരം, കൊല്ലം എന്നീ സ്ഥലങ്ങളിലായി ഫോമയുടെ കേരളാ കൺവൻഷൻ . ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ റോഷി അഗസ്റ്റിൽ, വി. ശിവൻ കുട്ടി തുടങ്ങിയവരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. ഫോമാ വനിതാ ഫോറം സംഘടിപിച്ച “സഞ്ചയിക” സ്കോളർഷിപ്പ് നാൽപ്പതോളം നേഴ്സിംഗ് വിദ്യാർത്ഥികൾക്ക് അൻപതിനായിരം രൂപവീതം നൽകിയത് ചരിത്ര സംഭവമായി. തുടർച്ചയായി ഈ സ്കോളർഷിപ്പ് കേരളത്തിലെ നേഴ്സിംഗ് വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകാൻ ഫോമയ്ക്ക് സാധിക്കുന്നത് സംഘടനാ പ്രവർത്തനത്തിന്റെ ഏറ്റവും വിജയകരമായ വസ്തുതതായി സമൂഹം നോക്കി കാണും. ഫോമയുടെ സാഹിത്യ സംരംഭമായ അക്ഷര കൈരളിയുടെ പ്രകാശനം ഏറെ ശ്രദ്ധേയമായി. തമ്പി ആന്റണിക്കും സൈജൻ കണിയൊടിക്കലിനും ഫോമയ്ക്കും അഭിമാനിക്കാവുന്ന സാഹിത്യ സംരംഭം ആയി അക്ഷര കേരളം വളരട്ടെ.

രണ്ടാം ദിവസം കൊല്ലത്തേക്ക് കൺവൻഷൻ വരുമ്പോൾ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് കൊല്ലം ബീച്ചിൽ ഫോമ സംഘടിപ്പിച്ച യുദ്ധവിരുദ്ധ പട്ടം പറത്തൽ ആയിരുന്നു. എല്ലാ ദിവസവും സമാധാനം എന്ന സങ്കല്പത്തോടു കൂടി കൈറ്റ് ഇന്ത്യാ ടീമിന്റെ സഹകരണത്തോടെ നടത്തിയ പട്ടം പറത്തൽ ഫോമ പ്രവർത്തകരും കാണികളും ആഘോഷിച്ച പരിപാടി ആയിരുന്നു.കാൻകൂൺ കൺവൻഷനിലും സമാധാനത്തിന്റെ സന്ദേശവുമായി പട്ടം പറത്തൽ സംഘടിപ്പിക്കുമെന്ന് ഫോമ പ്രസിഡന്റ് അനിയൻ ജോർജ് പ്രഖ്യാപിച്ചത് കൈയ്യടിയോടെയാണ് ജനം സ്വകരിച്ചത്.
വൈകിട്ട് കൊല്ലം ബീച്ച് ഓർക്കിഡ് റിസോട്ടിൽ സഘടിപ്പിച്ച ഫോമ സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ഫോമയെ പത്രമാധ്യമങ്ങളിലൂടെയും മറ്റും മനസിലാക്കിയെന്ന് പറഞ്ഞ മന്ത്രി ഫോമയുടെ കോവിഡ് കാല സഹായങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ഫോമയുടെ എക്കാലത്തേയും സുഹൃത്തായ എൻ.കെ. പ്രേമചന്ദ്രനും, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റും പറഞ്ഞ വാക്കുകളും ഫോമയ്ക്ക് ശക്തി പകരുന്നതായിരുന്നു.
ചുരുക്കത്തിൽ വളരെ കൃത്യമായി പ്ലാൻ ചെയ്ത സംഘടിപ്പിച്ച കേരളാ കൺവൻഷൻ വൻ വിജയമായിരുന്നു. കൺവൻഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ്, ഫോമ പ്രസിഡന്റ് അനിയൻ ജോർജ്, ട്രഷറാർ തോമസ് ടി. ഉമ്മൻ, ജോ ട്രഷറാർ ബിജു തോണിക്കടവിൽ ,ജോ സെക്രട്ടറി ജോസ് മണക്കാട്ട്,  ബിനൂബ് ശ്രീധർ, ബെഞ്ചമിൻ ജോർജ് ,സണ്ണി വള്ളിക്കളം, ജോർജ് കുട്ടി എല്ലാവരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. കൂടാതെ കൺവൻഷന് എത്തിയ ഫോമ മുൻ പ്രസിഡന്റ് മാരായ ബേബി ഊരാളിൽ, ഫിലിപ്പ് ചാമത്തിൽ , ബെന്നി വാച്ചാച്ചിറ,ആർ വിപിമാർ ഫോമ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർമാർ, ഫോമ അംഗങ്ങൾ എല്ലാവരേയും പ്രത്യേകം അഭിനന്ദിക്കുന്നു.
കേരളാ കൺവൻഷന്റെ സമാപനം കാൻകൂൺ കൺവൻഷന്റെ തുടക്കമായി കണ്ട് ഫോമ ഇന്റർ നാഷണൽ കൺവൻഷൻ വിജയിപ്പിക്കുവാൻ എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.ഫോമയുടെ രാജ്യാന്തര കൺവെന്‍ഷൻ സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ മെക്സിക്കോയിലെ കാന്‍കൂണിൽ വച്ചാണ് നടക്കുന്നത്. ഇപ്പോൾ തന്നെ 150 പേർ റജിസ്റ്റർ ചെയ്തു കഴിഞ്ഞു. രണ്ടായിരം ആൾക്കാരെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യക്തികളും രാജ്യാന്തര കൺവെൻഷനിൽ പങ്കെടുക്കാനായി എത്തുന്നുണ്ട്.മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ , രാഷ്ട്രീയ നേതാക്കന്മാർ, മന്ത്രിമാര്‍ തുടങ്ങിയവർ,സാംസ്കാരിക പ്രവർത്തകർ,ബിസിനസ് സംരംഭകർ തുടങ്ങിയവർ പങ്കെടുക്കുന്നു.എല്ലാവരും കുടുംബവുമായി എത്തി പരിപാടികൾ ആസ്വദിക്കുക. മെക്സിക്കോയിലെ കാൻകൂണിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. റജിസ്റ്റർ ചെയ്യാത്തവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്ത് കൺവെൻഷനിൽ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.ഫോമ കേരളാ കൺവൻഷൻ വൻ വിജയം
ഇനി ഏവർക്കും കാൻ കൂണിലേക്ക് സ്വാഗതം

പോൾ ജോൺ (റോഷൻ)
ഫോമ ഇന്റർ നാഷണൽ കൺവൻഷൻ ചെയർമാൻ