ഫോമയുടെ ദേശീയ കലാ-സാംസ്‌കാരിക വിഭാഗം ഭാരവാഹികളെ പ്രഖ്യാപിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

10 February 2023

ഫോമയുടെ ദേശീയ കലാ-സാംസ്‌കാരിക വിഭാഗം ഭാരവാഹികളെ പ്രഖ്യാപിച്ചു


ജോസഫ് ഇടിക്കുള (പി ആർ ഓ, ഫോമ)

ന്യൂ യോർക്ക് : ഫോമയുടെ വരുന്ന രണ്ടു വർഷത്തെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ റീജിയനുകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് കൾച്ചറൽ കമ്മറ്റിയെ പ്രഖ്യാപിച്ചു, ചെയര്‍മാന്‍ : ബിജു തുരുത്തിമാലില്‍, സെക്രട്ടറി: ഡാനിഷ് തോമസ്, നാഷണൽ കമ്മറ്റി കോര്‍ഡിനേറ്റര്‍ : തോമസ് ഉമ്മന്‍, വൈസ് ചെയര്‍മാന്‍ : പോള്‍സണ്‍ കുളങ്ങര, കമ്മിറ്റി അംഗങ്ങള്‍ : ജെസ്സി ജോര്‍ജ് , ഷീല ഷാജു, അഷിത ശ്രീജിത്ത്,

ബിജു തോമസ് തുരുത്തുമാലില്‍.
ബിജു തോമസ് തുരുത്തുമാലില്‍ 2011 ലും 2017 ലും ഗ്രേറ്റര്‍ അറ്റ്‌ലാന്റ മലയാളി അസോസിയേഷന്റെ (GAMA) പ്രസിഡന്റായിരുന്നു. നിലവില്‍ GAMA ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയര്‍മാനാണ്. 2022 ല്‍ ഫോമ കണ്‍വെന്‍ഷന്‍ ബെസ്റ്റ് കപ്പിള്‍സ് മത്സര സംഘാടക സമിതി ചെയര്‍പേഴ്‌സണായിരുന്നു.
2020- 2022 കള്‍ച്ചറല്‍ കമ്മിറ്റിയുടെ കോ-ചെയര്‍മാനായും 2021-ലെ ആദ്യത്തെ ഫോമ ദേശീയ ചെണ്ടമേളം മത്സരത്തിന്റെ കോര്‍ഡിനേറ്ററായും, ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴ കണ്ണങ്കര സ്വദേശിയായ ബിജുതോമസ് ഭാര്യയോടും 4 കുട്ടികളോടും ഒപ്പം ഇപ്പോള്‍ ഗ്രേറ്റര്‍ ജിഎയില്‍ താമസിക്കുന്നു.

ഡാനിഷ് തോമസ്.
കോട്ടയം സ്വദേശിയായ ഡാനിഷ് തോമസ് കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണിൻറെ അലക്സാ മ്യൂസിക്കില്‍ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് മാനേജരായി ജോലി ചെയ്യുന്നു. മികച്ച ഒരു ഗായകനാണ്, ഭാര്യ, ഷെറിന്‍ ഡാനിഷ്, മക്കള്‍: റിയാന ഡാനിഷ് (12 വയസ്സ്), റയാന്‍ ഡാനിഷ് (5 വയസ്സ്). മങ്കയുടെ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ) ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കൂടിയാണ്.

തോമസ് ഉമ്മന്‍
മാവേലിക്കര സ്വദേശിയായ തോമസ് ഉമ്മന്‍ 37 വര്‍ഷം മുമ്പാണ് യുഎസിലേക്ക് കുടിയേറിയത്. ന്യൂയോര്‍ക്ക് ലോണ്‍ ഐലന്റിലെ ഗാര്‍ഡന്‍ സിറ്റിയിലാണ് താമസം. എംടിഎ ആസ്ഥാനത്ത് കമ്മ്യൂണിക്കേഷന്‍ ഡിവിഷനിലാണ് ജോലി ചെയ്യുന്നത്. ഫോമ നാഷണല്‍ കമ്മിറ്റി അംഗമാണ്.
വിവാഹിതന്‍. ഭാര്യ: ജാസ്മിൻ ഉമ്മൻ, അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്നു. രണ്ട് പെണ്‍മക്കളില്‍ മൂത്തയാള്‍ ഡോക്ടറും അടുത്തയാള്‍ ഫിനാന്‍സ് രംഗത്തുമാണ്.

പോള്‍സണ്‍ കുളങ്ങര
ചിക്കാഗോ ഇല്ലിനോയി മിഡ്‌വെസ്റ് മലയാളി അസോസിയേഷന്റെ ഇപ്പോഴത്തെ ബോർഡ് മെമ്പർമാരിലൊരാളാണ്, കേരളത്തിൽ കോട്ടയം സ്വദേശിയായ പോൾസൺ, കഴിഞ്ഞ ഫോമാ കൺവൻഷന്റെ കൾച്ചറൽ കമ്മറ്റി വൈസ് ചെയർമാനായിരുന്നു,

ജെസ്സി ജോര്‍ജ്
കോട്ടയം സ്വദേശിയായ ജെസ്സി ജോര്‍ജ്, ഏകദേശം 40 വര്‍ഷമായി കണക്റ്റിക്കട്ടില്‍ താമസിക്കുന്നു. കേരള അസോസിയേഷന്‍ ഓഫ് കണക്റ്റിക്കട്ട് പ്രസിഡണ്ട് സ്ഥാനം വഹിച്ചിട്ടുണ്ട്. മറ്റ് ദേശീയ കമ്മ്യൂണിറ്റി സംഘടനകളുടെ കമ്മിറ്റികളുമായി സജീവമായി പ്രവര്‍ത്തിക്കുന്നു.

അഷിത ശ്രീജിത്ത്
ഫിലാഡല്‍ഫിയയില്‍ സ്ഥിരതാമസമാക്കിയ ഒരു ഐടി പ്രൊഫഷണലാണ് കോഴിക്കോട് സ്വദേശിനിയായ അഷിത ശ്രീജിത്ത്. മുമ്പ് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ വിമന്‍സ് ഫോറം ചെയര്‍പേഴ്സണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, കൂടാതെ ഫോമായിലെ വുമണ്‍സ് ഫോറത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ശ്രീജിത്ത് കോമത്ത് മാപ്പ് എന്ന പ്രമുഖ മലയാളി സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് . മകള്‍: ഐഷാനി.

ഷീല ഷാജു
1988ല്‍ തൃശ്ശൂരില്‍ നിന്ന് ഫ്ലോറിഡയിലെ താമ്പയിലേക്ക് കുടിയേറിയതാണ് ഷീല ഷാജു. ഭര്‍ത്താവ് ഷാജു ഔസേഫിനും കുട്ടികള്‍ക്കുമൊപ്പം താമസിക്കുന്നു.
മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡ (എംഎസിഎഫ്) താമ്പ യൂണിറ്റ് ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, വിനോദ സമിതി അധ്യക്ഷ, വനിതാ ഫോറം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫോമാ: സണ്‍ഷൈന്‍ റീജിയന്‍ വനിതാ ഫോറം കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമാണ്.

കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത നാഷണൽ കമ്മറ്റിയാണ് വരുന്ന രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പന്ത്രണ്ടോളം കമ്മറ്റികൾക്ക് രൂപം കൊടുത്തത്,,

വളരെ മികച്ച ഒരു കമ്മറ്റിയെയാണ് കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിന് വേണ്ടി തിരഞ്ഞെടുത്തതെന്ന് പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.

വാർത്ത : ജോസഫ് ഇടിക്കുള (പി ആർ ഓ, ഫോമ)