ഫോമ ചിക്കാഗോ സെന്‍ട്രല്‍ റീജിയനു നവ നേതൃത്വം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


14 November 2022

ഫോമ ചിക്കാഗോ സെന്‍ട്രല്‍ റീജിയനു നവ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: ഫോമാ നാഷണല്‍ കമ്മിറ്റി 2022 – 2024 അധികാരമേറ്റതിനുശേഷം ചിക്കാഗോയില്‍ കൂടിയ സെന്‍ട്രല്‍ റീജിയന്റെ  പ്രഥമ മീറ്റിംഗില്‍വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഒക്ടോബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം 6 : 30  നു സിഎംഎ ഹാളില്‍ കൂടിയ യോഗത്തില്‍ ചിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ആര്‍വിപി ടോമി ഇടത്തില്‍ അധ്യക്ഷത വഹിച്ചു. നിരവധി ഫോമ പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ വച്ചു പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (ചെയര്‍മാന്‍), സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (വൈസ് ചെയര്‍മാന്‍), ജോഷി വള്ളിക്കളം (സെക്രട്ടറി), സിബു കുളങ്ങര (ട്രഷറര്‍), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ആഷാ മാത്യു (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍), പീറ്റര്‍ കുളങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ബിജി ഫിലിപ്പ് ഇടാട്ട് (അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍) എന്നിവരാണ് പുതിയ സാരഥികള്‍.

ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, അഡൈ്വസറി ബോര്‍ഡ് ജോയിന്റ് സെക്രട്ടറി ജോസി കുരിശിങ്കല്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോയി പീറ്റര്‍ ഇണ്ടിക്കുഴി, സിബി പതിക്കല്‍ തുടങ്ങി നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഫോമ ചിക്കാഗോ സെന്‍ട്രല്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ 3-ന് ശനിയാഴ്ച വൈകിട്ട് 6.30-ന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുവാന്‍ യോഗത്തില്‍ തീരുമാനമായി.

ഫോമാ നാഷണല്‍ കമ്മിറ്റിയെ കൂടാതെ നിരവധി പ്രോമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ഈ പ്രവര്‍ത്തനോല്‍ഘാടന മീറ്റിംഗിലേക്കു ചിക്കാഗോയിലും പരിസരപ്രദേശത്തുമുള്ള എല്ലാ  ഫോമാ  അനുഭാവികളെയും സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നതായി ചിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി.