2022 മെയ് 28 ന് ഡെസ്പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടത്തപ്പെടുന്ന ഫോമാ സെൻട്രൽ റീജിയണിന്റെ നേതൃത്വത്തിലുള്ള കലാമേള(യൂത്ത് ഫെസ്റ്റിവൽ) ഒരുക്കങ്ങൾ പൂർത്തിയായി.
കൃത്യമായ സമയക്രമം പാലിക്കേണ്ടതിനാൽ മത്സരാർത്ഥികൾ കൃത്യ സമയത്ത് തന്നെ എത്തിചേരണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു.
റീജിയണൽ കൾച്ചറൽ കമ്മറ്റി ചെയർമാൻ രെജ്ഞൻ എബ്രാഹമിന്റെ അദ്ധ്യക്ഷതയിൽ കൂടി പ്രവർത്തനങ്ങൾ വിലയിരുത്തി .സന്തോഷ് കാട്ടുകാരൻ കോ ചെയർ ജോർജ് മാത്യു,ജിതേഷ് ചുങ്കത്ത്,ജോസി കുരിശുങ്കൽ , ആൽവിൻ ഷുക്കൂർ ,Dr. സിബിൾ ഫിലിപ്പ്, ആഷ്ലി ജോർജ് എന്നിവർ കമ്മറ്റി അംഗങ്ങളായും റീജിയണൽ വൈസ് പ്രസിഡൻറ് ജോൺ പട്ടപതി, ഫോമാ ജോയിൻറ് സെക്രട്ടറി ജോസ് മണക്കാട്ട്,വുമൺസ് റെപ്പറസന്റെറ്റിവ് ജൂബി വള്ളിക്കളം,നാഷണൽ കമ്മറ്റി അംഗങ്ങളായ ജോൺസൺ കണ്ണൂക്കാടൻ, ആന്റോ കവലയ്ക്കൽ തുടങ്ങിയവർ രക്ഷാധികാരികളായും വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.