സാൻ ഹൊസെ (കാലിഫോർണിയ): അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ സാൻ ഹൊസെ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഫിലിപ്പ് കുര്യാക്കോസ് വേലുകിഴക്കേതിൽ സാൻ ഹൊസെ (പ്രസിഡന്റ്), സാറ കുര്യാക്കോസ് വേലുകിഴക്കേതിൽ സാൻ ഹൊസെ (വൈസ് പ്രസിഡന്റ്), സാന്ദ്രാ എബ്രഹാം മൂക്കൻചാത്തിയേൽ ലോസ് ആഞ്ചലസ് (സെക്രട്ടറി), ഗബ്രിയേൽ മരങ്ങാട്ടിൽ സാക്രമെന്റോ (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മിഷൻ ലീഗ് ക്നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.