ഫാദർ ജേക്കബ് ചൊള്ളമ്പേൽ നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

27 February 2023

ഫാദർ ജേക്കബ് ചൊള്ളമ്പേൽ നിര്യാതനായി

കോട്ടയം രൂപതയിലെ മുതിർന്ന വൈദികനും ചിക്കാഗോ ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ ഡയറക്ടറുമായ ഫാദർ ജേക്കബ് (ചാക്കുട്ടിയച്ചൻ) ചൊള്ളമ്പേൽ നിര്യാതനായി. കോട്ടയം വിയാനി ഹോമിൽ ഏറെ നാളായി അച്ചൻ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. ഉഴവൂർ പയസ് മൗണ്ട് ഇടവക ചൊള്ളമ്പേൽ കുരുവിള & കുഞ്ഞേലി ദമ്പതികളുടെ പുത്രനായി 1931 ൽ ജനിച്ചു . 1959 ൽ പൗരോഹിത്യം സ്വീകരിച്ചു. കോട്ടയം രൂപതയുടെ ചാൻസലറായും വിവിധ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1983 ൽ ചിക്കാഗോ ക്നാനായ മിഷൻ സ്ഥാപനത്തിന് നേതൃത്വം നൽകി.

മൃതസംസ്കാര ചടങ്ങുകൾ: മാർച്ച് 2 വ്യാഴാഴ്ച രാവിലെ 10 മുതൽ 2 മണിവരെ വിശുദ്ധ പത്താം പീയുസിന്റെ  നാമധേയത്തിലുള്ള പയസ് മൗണ്ട് ദേവാലയത്തിൽ പൊതുദർശനം .  തുടർന്ന് സംസ്കാരചടങ്ങുകൾ ആരംഭിക്കും .

ഫെബ്രുവരി 28 ന് ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിക്ക് ചിക്കാഗോ സെ. മേരീസ് ദൈവാലയത്തിൽ വച്ച് ബഹു. ചൊള്ളമ്പേൽ അച്ചന്റെ ആത്മശാന്തിക്കായി വി. ബലിയർപ്പിച്ച് പ്രാർത്ഥിക്കുന്നതാണ്.

സ്റ്റീഫൻ ചൊള്ളമ്പേൽ

ഫാദർ ജേക്കബ് ചൊള്ളമ്പേൽ