ഫാ. ജോണ്‍ ചൂരക്കുന്നേല്‍
ശതവത്സരയുദ്ധം എന്നു മധ്യയുഗങ്ങളില്‍ ചരിത്രകാരډാര്‍ പേരിട്ടിരുന്ന ഒരു ദീര്‍ഘകാല യുദ്ധമുണ്ടായിരുന്നു. ഫ്രാന്‍സുകാരും ഇംഗ്ലീഷുകാരും തമ്മിലായിരുന്നു അത് നടന്നിരുന്നത്. അങ്ങനെ ഒരു യുദ്ധത്തിനു പ്രേരണയായ സാഹചര്യങ്ങളും യുദ്ധത്തിന്‍റെ ആവശ്യകത തന്നെയും പരിഗണനാവിഷയമാക്കിയാല്‍, അതു നമ്മുടെ ചിന്തയ്ക്കു വികാസവും കാഴ്ചപ്പാടുകളില്‍ വൈരുദ്ധ്യവുമുണ്ടാകാന്‍ സഹായകമാകാം. തെക്കു കിഴക്കന്‍ ഫ്രാന്‍സില്‍ വളരെ ഫലപുഷ്ടിയുള്ള ഒരു പ്രദേശമുണ്ടായിരുന്നു. ഇംഗ്ലീഷുകാര്‍ അതിന് അവകാശം പറഞ്ഞിരുന്നു. ഫ്രാന്‍സിന്‍റെ വേലിക്കകത്തുള്ള ഒരു പ്രദേശത്തിന് എങ്ങനെയാണ് ഇംഗ്ലീഷുകാര്‍ അവകാശം ഉന്നയിക്കുക എന്നു ന്യായമായി ചിന്തിക്കാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന കാര്യമായിരുന്നല്ലോ അത്. ഇന്നത്തെപ്പോലെ രാജ്യങ്ങളും അവയുടെ അതിരുകളുമൊക്കെ വ്യക്തമാക്കപ്പെടുകയും അതു പ്രവൃത്തിയിലാക്കി ജീവിക്കാന്‍ മനുഷ്യരായ നമ്മള്‍ പ്രാപ്തരാവുകയുമൊക്കെ ചെയ്യുന്നതിനുണ്ടായ വഴികളായിരുന്നില്ലേ അതെല്ലാം? മനുഷ്യസഹജമായ ചാപല്യങ്ങള്‍ ഇന്നുണ്ടല്ലോ. അതുപോലെ അന്നും ഉണ്ടായിരുന്നുവെന്ന് വിചാരിച്ചാല്‍ അതു യുക്തിസഹമായിരിക്കും.
നൂറ്റിപ്പതിനാറ് വര്‍ഷങ്ങളോളം ആ യുദ്ധം നീണ്ടുനിന്നു. ഇരുവിഭാഗവും സഹകരിച്ച് ഇടയ്ക്കിടെ സന്ധിയുണ്ടാക്കുമായിരുന്നു. എന്നാലുംശരി, നിരുവിക്കാത്ത നേരത്ത് ഒരു കൂട്ടര്‍ വ്യവസ്ഥകളെ മറികടക്കും. അല്ലെങ്കില്‍ അങ്ങനെയുണ്ടായി എന്നു മറുഭാഗത്തിനു തോന്നും. ഇരുവിഭാഗവും പടക്കളത്തിലിറങ്ങുകയും ചെയ്യും. ഇതായിരുന്നു അന്നു സംഭവിച്ചിരുന്നത്. യുദ്ധം സര്‍വത്ര തിډയാണെന്നു പറയാന്‍ തോന്നുമെങ്കിലും പരമാര്‍ത്ഥം അതല്ലല്ലോ. രാഷ്ട്രങ്ങളെക്കുറിച്ചുള്ള അവബോധവും സാമൂഹികാവബോധവും വ്യക്തികളില്‍ വളര്‍ന്നുവന്നത് ആ വഴിക്കൊക്കെയായിരുന്നില്ലേ? അതുപോലെ അവനവന്‍റെ നാടിനെ സംരക്ഷിക്കാന്‍, വേണ്ടിവന്നാല്‍ യുദ്ധം ചെയ്യാനും സന്നദ്ധമായ സൈന്യവും അവര്‍ക്കാവശ്യമായ യുദ്ധസാമഗ്രികളും സഹായകമായ സാങ്കേതിക വിദ്യകളും വളര്‍ന്നുവന്നു. അവയെല്ലാം ഒരു പരിധിവരെ സുസ്ഥിരമായി യുദ്ധവും സൈനികശക്തിയുമെല്ലാം രാജ്യത്തിനാവശ്യമാണോ, അവ ഒഴിവാക്കരുതോ എന്നു തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ നമുക്കാവും. എന്നാലും, മനുഷ്യന്‍ അപൂര്‍ണ്ണനായതുകൊണ്ട് ചാപല്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും തലപൊക്കിയെന്നിരിക്കും. അതും നമ്മള്‍ വിസ്മരിക്കരുതല്ലോ.
അക്കാലത്തായിരുന്നു ജോണ്‍ ഓഫ് ആര്‍ക്ക് (Joan of Arc) എന്ന പേരിലറിയപ്പെടുന്ന ഒരു ചെറുപ്പക്കാരി (പതിനേഴ് വയസ് പ്രായം) ഫ്രാന്‍സിനു വേണ്ടി പടപൊരുതാന്‍ ധൈര്യപ്പെട്ടു രംഗത്തുവന്നത്. ഒരു ഗ്രാമീണ കര്‍ഷകന്‍റെ മകളായിരുന്നു അവള്‍. കാലികളെ മേയിച്ചും കൃഷികാര്യങ്ങളില്‍ പിതാവിനെ സഹായിച്ചും ആ പെണ്‍കുട്ടി വളര്‍ന്നു. സ്കൂളില്‍ പോകാനോ പഠിക്കാനോ അവള്‍ക്ക് അവസരമുണ്ടായിരുന്നില്ല. അതൊന്നും അവള്‍ ചെയ്തതുമില്ല. കാരണങ്ങള്‍ എന്തുതന്നെയാണെന്നു പറഞ്ഞാലും ഫ്രഞ്ച് സൈന്യം യുദ്ധത്തില്‍ അത്ര ഉത്സുകരായിരുന്നില്ല. അതേസമയം, സൈന്യത്തെ നയിക്കാനും ഫ്രാന്‍സിനു വേണ്‍ണ്ടി പോരാടാനും എനിക്ക് ഉള്‍പ്രേരണയുണ്ടായിരുന്നതായി ആ പെണ്‍കൊടി പറയുകയും ചെയ്തിരുന്നു. ഫ്രഞ്ച് സൈന്യാധിപനെ സമീപിച്ച് തന്‍റെ മനസ്സിലിരിപ്പ് അവള്‍ അറിയിച്ചു. ആദ്യമാദ്യം ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാന്‍ അദ്ദേഹത്തിനായില്ല. എങ്കിലും പിന്നീടദ്ദേഹം അവളെ സൈനികവേഷമണിയിച്ചു. രാജാവിന്‍റെ വിശ്വാസം നേടാന്‍ അവള്‍ക്ക് എളുപ്പം കഴിഞ്ഞു. അവള്‍ സൈന്യത്തെ നയിച്ചു. ഫ്രഞ്ചു സൈന്യം യുദ്ധത്തില്‍ വിജയിച്ചു. ചാള്‍സ് ഏഴാമന്‍ രാജാവായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. എങ്കിലും പില്‍ക്കാലത്ത് ജോണ്‍ ഓഫ് ആര്‍ക്ക് ബ്രിട്ടീഷുകാരാല്‍ ബന്ധനസ്ഥയാക്കപ്പെടുകയും വധിക്കപ്പെടുകയുമായിരുന്നു.
ജോണ്‍ ഓഫ് ആര്‍ക്ക് അന്ന് ഫ്രഞ്ച് സൈന്യത്തിന് ഉത്തേജനമായതുപോലെ അമേരിക്കന്‍ ജനതയ്ക്ക് ഒരു വീണ്ടുവിചാരത്തിനു വഴിതെളിച്ച വനിതയായിരുന്നു ലിഡിയ മരിയ ചൈല്‍ഡ് (Lydia Maria Child). . ജോണ്‍ ഓഫ് ആര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും കിട്ടാത്ത ഗ്രാമീണ കര്‍ഷക കുമാരിയായിരുന്നെങ്കില്‍ ലിഡിയ മരിയ ഒരു നല്ല നോവലിസ്റ്റും കുട്ടികള്‍ക്കു വേണ്ടിയുള്ള രചനകളില്‍ മിടുക്കിയുമായിരുന്നു. ലളിതയായ കുടുംബിനി (Frugal House wife) എന്നൊരു പുണ്‍സ്തകം അവള്‍ എഴുതി പ്രസിദ്ധീകരിച്ചു. ക്രിസ്തീയമായ ഒരു പശ്ചാത്തലം അമേരിക്കന്‍ ജീവിതകഥയുടെ പിന്നില്‍ നമുക്കു കാണാനാകും. അതിന്‍റെ ഒരു കാല്പാടാണല്ലോ നവംബര്‍ മാസാവസാനം ആചരിക്കപ്പെടുന്ന കൃതജ്ഞതാദിനം (Thanks giving Day). . ഏബ്രഹാം ലിങ്കണ്‍ പ്രസിഡണ്ടായിരുന്ന കാലം മുതല്‍ ഒരു ദേശീയ ഒഴിവുദിനമായി ആചരിക്കപ്പെടുന്ന ദിവസമാണത്. അന്ന് കുടുംബാംഗങ്ങള്‍ ഒരുമിച്ചുവന്ന് ഒരുമിച്ചു ഭക്ഷണം കഴിക്കും. അതിനുവേണ്ടി ആഹാരം പാകം ചെയ്യുമ്പോള്‍ ഒരു തരിപോലും പാഴില്‍ പോകാതെ കരുതലുണ്ടാകണം എന്ന ചിന്തയായിരുന്നു ചൈല്‍ഡിന്‍റെ സ്വരത്തില്‍ അന്നു തെളിഞ്ഞുകേട്ടത്. ജീവിതലാളിത്യത്തെയും ആവശ്യത്തിലധികമായി യാതൊന്നും ഉപയോഗിക്കാതിരിക്കേണ്ടതിന്‍റെ യുക്തിയെയും അവള്‍ ഉയര്‍ത്തിക്കാണിച്ചത് ഇല്ലായ്മയുടെ അല്ലെങ്കില്‍ ദാരിദ്ര്യത്തിന്‍റെ പേരിലായിരുന്നില്ല. പിന്നെ? മാതൃരാജ്യത്തോടുള്ള മമത എന്ന ധന്യമായ ആദര്‍ശത്തിണ്‍ന്‍റെ പേരിലായിരുന്നു അത്. അങ്ങനെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് എഴുതുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുകവഴി അവളിലെ ഗ്രന്ഥകത്രി അറിയപ്പെടാന്‍ തുടങ്ങി; അംഗീകരിക്കപ്പെടാനും. അങ്ങനെണ്‍യായിരുന്നു ബോസ്റ്റണിലെ സാഹിണ്‍ത്യ സദസ്സുകളില്‍ ഇടംനേടാന്‍ അവള്‍ക്ക് അവസരമായത്. അവിടെവെച്ച് ഒരു കാര്യം അവളുടെ കണ്ണില്‍പ്പെട്ടു. നാലുകാശിന്‍റെ വരുമാനമുള്ള ആളുകളില്‍ ഒരളവുവരെ സുഖതൃഷ്ണ കടന്നുകൂടുന്നതും അതിനോട് ഓരംചേര്‍ന്നു അവരില്‍ പ്രകടമാകുന്ന അലസതയുമായിരുന്നു അത്. അവ രണ്ടിനെണ്‍യും തൊട്ടുരുമ്മി അവള്‍ തൂലിക ചലിപ്പിച്ചു. അവള്‍ പറഞ്ഞു: “ധാര്‍മ്മികമായി നോക്കിയാല്‍, അതു വ്യക്തികളില്‍ വളര്‍ന്നുവരുന്ന തിډയാണ്. പൗരധര്‍മ്മത്തിന്‍റെ പശ്ചാത്തലത്തില്‍ ചിന്തിച്ചാലോ? നാടിന്‍റെ നډയ്ക്കും പുരോഗതിക്കും വിലങ്ങുതടിയും. സ്വന്തം സമകാലീനര്‍ക്കു ജډനാടിന്‍റെ ഭാവിയെക്കുറിച്ചുണ്ടായിരുന്ന നിര്‍വികാര സമീപനം ശ്രദ്ധിച്ച് അവള്‍ എഴുതി, സ്വന്തം കൈകൊണ്ട് വേല ചെയ്തു അന്നന്നുവേണ്ട അപ്പം സമ്പാദിക്കണമെന്ന അണ്‍ഭിമാനബോധവും വരവറിഞ്ഞു ചെലവു ചെയ്യുക എന്ന സ്വഭാവവും നമ്മളില്‍ വേരുപിടിക്കുന്ന നാള്‍വരെ നമ്മളൊക്കെ പാവങ്ങളും. ആ ദുരവസ്ഥയെ ഓര്‍ത്ത് കേഴുന്നവരുമായിരിക്കും. കൈ നനയാതെ മീന്‍ പിടിക്കാനെന്നു കരുതിയാല്‍ അതു കാര്യക്ഷമമാകുമോ?”
ലളിതയായ കുടുംബിനിയില്‍ മരിയ ചൈല്‍ഡ് അനുവാചകരെ ബോധവത്കരിക്കാന്‍ ആഗ്രഹിച്ച മറ്റൊരു ആശയവുമുണ്ടായിരുന്നു. വരവനുസരിച്ച് ചെലവു ചെയ്യുക എന്നതു സ്വഭാവമാക്കുന്ന വ്യക്തികള്‍ അതുവഴി ഇടുങ്ങിയ മനഃസ്ഥിതിയിലേക്കും തന്‍നിമിത്തം സ്വാര്‍ത്ഥതയിലേക്കും നയിക്കപ്പെടും എന്നൊരു ജനസ്വരം അക്കാലത്തുണ്ടായിരുന്നു. പക്ഷേ, സത്യമാകട്ടെ മറിച്ചും. അതു സ്വഭാവമാക്കുന്നവരാണ് ഉള്ളതുകൊണ്ട് ഓണംപോലെ നാള്‍പോക്കി സമൃദ്ധിയുടെ സ്വാദറിയുന്നവര്‍. പോരെങ്കില്‍ തനിക്കുള്ളതു കൊണ്ട് സഹോദരനെ അവശ്യനേരത്തു സഹായിക്കാന്‍ മരുങ്ങുള്ളവരും അതുവഴി സന്തുഷ്ടരും അവരായിരിക്കും. അതാണ് ആത്മസംതൃപ്തിയുടെയും വിശാലഹൃദയത്തിന്‍റെയും രഹസ്യം. റൊട്ടിയുണ്ടാക്കി വില്‍ക്കുകയും അതുവഴി സ്വന്തം കുടുംബത്തെ സമൃദ്ധിയിലേക്കും ശ്രേയസ്സിലേക്കും നയിക്കുകയും ചെയ്ത, വെറും സാധാരണക്കാരനായിരുന്ന, സ്വന്തം അപ്പന്‍റെ ജീവിതമാതൃക ശ്രദ്ധച്ചതില്‍ നിന്നായിരുന്നു മരിയ ചൈല്‍ഡ് ഈ ദാര്‍ശനിക ചിന്തയില്‍ കാലൂന്നിയത്.
ശാല എന്ന പദത്തോടു ബന്ധപ്പെട്ടാണ് ശാലീന എന്ന പദത്തിന്‍റെ ഉത്ഭവം എന്നു പറയാറുണ്ട്. ശാല എന്നുവെച്ചാല്‍, ബലിയര്‍പ്പിക്കപ്പെടുന്ന ആലണ്‍യം ആണ്. ബലിയര്‍പ്പിക്കപ്പെടുന്ന ആലയത്തില്‍ പ്രവേശിക്കാന്‍ യോഗ്യതയുള്ളവളാണ് ശാലീന. ദൈവത്തിനു ബലിയര്‍പ്പിക്കപ്പെടുന്നയിടത്ത് പ്രവേശിക്കാന്‍ യോഗ്യതയുള്ള, ഈശ്വരചിന്തയുള്ള വ്യക്തികളാണ് ജോണ്‍ ഓഫ് ആര്‍ക്കിനെപ്പോലെയോ, മരിയ ചൈല്‍ഡിനെപ്പോലെയോ സമൂഹത്തിണ്‍നും സമുദായത്തിനും ഉത്തേജനമായും പുതിയ കാല്‍വെപ്പുകള്‍ക്ക് പ്രചോദനമായും മുന്നോട്ടുവരുന്നത്. മനുഷ്യപ്രകൃതി അപൂര്‍ണ്ണമായതുകൊണ്ട് ഇടര്‍ച്ചകളും നിരുേډഷമായ സമീപനങ്ങളും പാകപ്പിഴകളും ഇടയ്ക്കിടെ സമൂഹങ്ങളിലോ സമുദായത്തിലോ ഉണ്ടായെന്നിരിക്കും. എന്നാല്‍, ശാലീനകളായ വീട്ടമ്മമാര്‍ സ്വന്തം മക്കള്‍ക്കും അതുവഴി സമൂഹത്തിനും ഉത്തേജനമായിരിക്കും.
ക്രിസ്തുനാഥന്‍ ഒരിക്കല്‍ ശ്രോതാക്കളോടായി പറഞ്ഞു: പണവും പദാര്‍ണ്‍ത്ഥങ്ങളുമടങ്ങുന്ന നശ്വരമായ സമ്പത്ത് വിവേകപൂര്‍വം കൈകാര്യം ചെയ്യുക വഴി അനശ്വരമായ സൗഹൃദവും സ്നേഹിതരെയും സമ്പാദിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത് എന്ന്. അതാണല്ലോ അണ്ണാന്‍കുഞ്ഞും തന്നാലായത് എന്ന ചൊല്ലും ജോണ്‍ ഓഫ് ആര്‍ക്കും ലിഡിയ മരിയ ചൈല്‍ഡും നമ്മളെ ഓര്‍മ്മിപ്പിക്കുന്നതും.
