മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി ശേഖരന്‍ നായര്‍ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മാതൃഭൂമി മുന്‍ ബ്യൂറോ ചീഫ് ജി ശേഖരന്‍ നായര്‍ അന്തരിച്ചത്. ശ്രദ്ധേയമായ നിരവധി വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭ സ്‌പീക്കര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച മികച്ച പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളോളം നിയമസഭാ റിപ്പോര്‍ട്ടിംഗ് രംഗത്തും ശേഖരന്‍ നായര്‍ തന്റെ പ്രതിഭ തെളിയിച്ചതാണ് എന്നും സ്പീക്കര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും മാധ്യമ സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും സ്പീക്കര്‍ അറിയിച്ചു.1980ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ജി ശേഖരന്‍ നായര്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ബ്യൂറോ ചീഫായും കോഴിക്കോട് ചീഫ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ മികവിന് മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയായും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നിരവധി തവണ അമേരിക്കയും സന്ദർശിച്ചിട്ടുണ്ട് .