മീശപ്പുലിമല (കവിത – ഗഫൂർ എരഞ്ഞിക്കാട്ട് )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

17 February 2022

മീശപ്പുലിമല (കവിത – ഗഫൂർ എരഞ്ഞിക്കാട്ട് )

ലകയറി മലഇറങ്ങി പിന്നെയും പിന്നെയും
കയറി ഇറങ്ങി മലമുകളിലെത്തി .
തണുപ്പുള്ള കാറ്റിൽ
ഹിമഗണം പൊഴിഞ്ഞ പുലരിയിൽ

നീലക്കുറിഞ്ഞിയുടെ നാട്ടിലൂടെ
റോഡോഡെന്ററിന്റെ ചാരുത കണ്ട്
വന്യ മൃഗങ്ങളുടെ മേച്ചില്പുറങ്ങളിലൂടെ
വനമേഖലയിലുടെ ഒരു ആസ്വാദന യാത്ര

ചാറ്റൽ മഴയുടെ കുളിരുകൊണ്ട്
പൂത്തുലഞ്ഞ കാട്ടുപൂക്കൾ
സുഗന്ധം പൊഴിക്കുന്ന മലഞ്ചെരുവിലൂടെ

പൈൻ മരങ്ങൾക്കും യൂക്കാലി
മരങ്ങൾക്കും അരികിലൂടെ
മൂന്നാറിൻ കണ്ണെത്തും ദൂരത്ത്
സഞ്ചാരക്കൊതിയന്മാരുടെ യാത്ര

മഞ്ഞുമൂടിയ അയൽ പ്രദേശങ്ങൾ
മലമുകളിൽ നിന്ന് മങ്ങിയ കാഴ്ച്ചയിൽ
കണ്ട് മടങ്ങാം

മീശപ്പുലിമലയിൽ അങ്ങിനെ
ഇനിയും മഞ്ഞുപെയ്യട്ടെ …
പ്രകൃതി കുളിരുകൊള്ളട്ടെ

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം
സർക്കാരിന്റെ കാവലിൽ
സംരക്ഷിതമായി തുടരട്ടെ ..

അട്ട കടിച്ചതും രക്തം പൊടിഞ്ഞതും
നടന്ന് നടന്നങ്ങനെ കാലുകുഴഞ്ഞതും
നോവായി മാറാതെ മണ്ണിൽ അലിയണം
പ്രകൃതിയെ പ്രണയിച്ച പൂനിലാവുപോലെ