റവ ഡോ പോൾ പൂവത്തിങ്കൽ നയിക്കുന്ന ഗാനമേള ജൂലൈ 31 ന്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

27 July 2022

റവ ഡോ പോൾ പൂവത്തിങ്കൽ നയിക്കുന്ന ഗാനമേള ജൂലൈ 31 ന്

അമേരിക്കയിൽ ഇപ്പോൾ സന്ദർശനം നടത്തുന്ന പ്രശസ്ത കർണാടിക് സംഗീത വിദഗ്ധൻ “പാടും പാതിരി” എന്നറിയപ്പെടുന്ന റവ ഡോ പോൾ പൂവത്തിങ്കൽ നയിക്കുന്ന ഗാനമേള ജൂലൈ 31 ആം തീയതി ഞായറാഴ്ച വൈകുന്നേരം 5:30 ന് ചിക്കാഗോ ബെൽവുഡ് മാർ തോമാശ്ലീഹാ കത്തീഡ്രൽ ഹാളിൽ നടക്കും. ചിക്കാഗോ രൂപതയുടെ നിയുക്ത ബിഷപ്പ് അഭിവന്ദ്യ മാർ ജോയ് ആലപ്പാട്ട് പരിപാടി ഉൽഘാടനം ചെയ്യും. അതിഥികളെ സ്വാഗതം ചെയ്ത്കൊണ്ടുള്ള കുട്ടികളുടെ സംഘനൃത്തത്തിന് ശേഷം കച്ചേരി ആരംഭിക്കും. ഈ ഫണ്ട് റേസിങ് ഡിന്നർ പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ബഹു. ഫാ പോൾ അറിയിച്ചു. തൃശ്ശൂരിൽ ഫാ പോൾ ആരംഭിക്കുന്ന ആരംഭിക്കുന്ന ഗാനാശ്രമത്തിനുവേണ്ടി

സംഭാവനകൾ തദവസരത്തിൽ സ്വീകരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:

+1 (773) 620-2484.

-തോമസ് ഡിക്രൂസ്