ഗ്യാസ് സ്റ്റേഷന്‍ അക്കൗണ്ടിംഗ് ഇനി എളുപ്പത്തില്‍ ചെയ്യാം

sponsored advertisements

sponsored advertisements

sponsored advertisements

12 March 2022

ഗ്യാസ് സ്റ്റേഷന്‍ അക്കൗണ്ടിംഗ് ഇനി എളുപ്പത്തില്‍ ചെയ്യാം

ബൈജു ജോസ് പരുമല

വീക്ലി(VEECLi) എന്ന പേരില്, ഗ്യാസ് സ്റ്റേഷന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വെയര്‍ KCS ല്‍ വച്ച് ചിക്കാഗോയലെ പ്രമുഖരായ പല ഗ്യാസ് സ്റ്റേഷന്‍ ഉടമസ്ഥരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുപയോഗിച്ച് ഏവര്‍ക്കും എളുപ്പത്തില്‍ പഠിക്കുവാനും കൃത്യമായി പ്രതിദിന ഇടപാടുകള്‍ രേഖപ്പെടുത്തുവാനും പറ്റുന്ന രീതിയില്‍ ആണ് ഈ സോഫ്റ്റ്വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് സുരക്ഷയും സ്വകാര്യതയും ഉറപ്പ് വരുത്താനുള്ള മുന്‍കരുതലോടെയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.
ഉടമസ്ഥര്‍ക്ക് വളരെ എളുപ്പത്തില്‍ തങ്ങളുടെ ഗ്യാസ് സ്റ്റേഷനുകളിലെ വിവരങ്ങള്‍ മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലൊ എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും കാണാമെന്നുള്ളതാണ് ഇതിന്‍റെ ഒരു സവിശേഷത. ഷിക്കാഗോയിലെ മലയാളികളായ ബൈജു ജോസ്, ശരണ്‍ കൃഷ്ണന്‍, എബി തോമസ് എന്നിവര്‍ ആണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പല ഗ്യാസ് സ്റ്റേഷനുകളിലും വളരെ നാളുകള്‍കൊണ്ട് അവരുടെ പ്രശ്നങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
കടയ്ക്കുള്ളിലെയും, പുറത്ത് പമ്പിലെയും, ഓരോ ഷിഫ്റ്റിലേയും, ദിവസത്തെയും വില്‍പ്പന വിവരങ്ങള്‍ തത്സമയം വീക്ലിയില്‍ ((VEECLi)) കാണാം. ചെലവുകളം വരവുകളും വളരെ എളുപ്പത്തില്‍ വീക്ലിയില്‍ ഇന്‍പുട്ട് ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് മാസാവസാനം ലാഭനഷ്ട വിവരങ്ങള്‍ നിഷ്പ്രയാസം കണ്ടുപിടിക്കാം. എല്ലാ വിവരങ്ങളും കാണാന്‍ സാധ്യമായതിനാല്‍ കുറേ ഏറെ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ഈ സോഫ്റ്റ്വെയര്‍ സഹായിക്കും.
ലോട്ടറി ബുക്ക്, ടിക്കറ്റ് എന്നിവ വളരെ എളുപ്പത്തില്‍ സ്കാന്‍ ചെയ്ത് ഇന്‍വെന്‍ററിയില്‍ കയറ്റാം. സേഫിലുള്ളതും, വില്‍പനയിലിരിക്കുന്നതിന്‍റേതും ഇന്‍വെന്‍ററി ഏത് സമയത്തും കാണാം. സ്പോട്ട് ചെക്ക് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടാങ്ക് മോണിട്ടറിംങ്ങ് ആണ് വീക്ലിയയുടെ മറ്റൊരു സവിശേഷത. ടാങ്കിനോ സെന്‍സറുകള്‍കോ എന്തെങ്കിലും തകരാറുണ്ടെങ്കിലോ, ഇന്ധനം കുറഞ്ഞ നിലയില്‍ ആണെങ്കിലോ, ഫോണില്‍ അറിയിപ്പ് പ്രത്യക്ഷപ്പെടും.
ഇങ്ങനെ ഒരു നീണ്ട പട്ടിക തന്നെയുണ്ട് വീക്ലിയുടെ പ്രത്യേതകളില്‍. കുറേ ഏറെ മലയാളികള്‍ അമേരിക്കയില്‍ ഉടനീളം ഗ്യാസ് സ്റ്റേഷനുകള്‍ നടത്തുന്നുണ്ട്. അവര്‍ക്ക് ഇത് തീര്‍ച്ചയായും വളരെ ഉപകാരപ്രദമാകുമെന്നുള്ളതില്‍ ഒരു സംശയവുമില്ല. ഗ്യാസ് സ്റ്റേഷന്‍ ഉടമകള്‍ക്ക് വീക്ലി സോഫ്റ്റ്വെയര്‍ അവരുടെ കടയില്‍ സജ്ജമാക്കുവാനും അവര്‍ക്ക് ഉപയോഗപ്രദമാക്കുവാനും വേണ്ട എല്ലാ സഹായവും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

http://veecli.com

Phone: (484) 483-3254  Email: sales@veecli.com