ചിക്കാഗോ ഗീതാമണ്ഡലം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിപുലമായ രീതിയില്‍ ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

15 August 2022

ചിക്കാഗോ ഗീതാമണ്ഡലം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിപുലമായ രീതിയില്‍ ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിച്ചു

മനുഷ്യനുൾപ്പെടെയുള്ള സർവചരാചരങ്ങളെയും സത്യത്തിന്റെയും, ധർമ്മത്തിന്റെയും, നന്മയുടെയും നേർവഴിയിലൂടെ കൈ പിടിച്ചുയർത്തുവാൻ ഒരു മനുഷ്യായുസ്സ് മുഴുവൻ ത്യാഗസമ്പൂർണ്ണമായ ജീവിതം നയിച്ച, മര്യാദാപുരുഷോത്തമനായ ഭഗവാൻ ശ്രീരാമചന്ദ്രന്റെ ഭക്തി നിർഭരവും പാവനവുമായ സ്മരണകൾ നിറഞ്ഞു നിന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രീ കൃഷ്‌ണൻ ചെങ്ങണാംപറമ്പിലിന്റെ കാർമ്മികത്വത്തിൽ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ വെച്ച് ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിച്ചു. രാമായണ പാരായണം, ദിവ്യമായ ശ്രീ രാമ പട്ടാഭിഷേക പുണ്യമുഹൂർത്തത്തിൽ എത്തിയപ്പോൾ പ്രധാന പുരോഹിതന്‍ ശ്രീ ബിജു കൃഷ്ണൻ ഭഗവാന് നവകാഭിഷേകവും തുടര്‍ന്ന് അലങ്കാരങ്ങളും നടത്തി.

അതിനു ശേഷം നൈവേദ്യ സമര്‍പ്പണവും, തുടര്‍ന്നു മന്ത്രഘോഷത്താല്‍ പുഷ്പാഭിഷേകവും അര്‍ച്ചനയും ദീപാരാധനയും നടത്തി.
മനുഷ്യനായി ജനിച്ച് സത്യവും ധര്മ്മവും കൈവിടാതെ ജീവിച്ച് കാണിച്ച മാര്യാദാ പുരുഷോത്തമന് ഭഗവാന് ശ്രീരാമന്റെ കഥാമൃതമാണ് രാമായണം. മനുഷ്യ ജീവിതത്തെ തിന്മയില് നിന്നും നന്മയിലേക്ക് നയിക്കുവാനുള്ള ഏറ്റവും ലളിതവും മനോഹരവുമായ വഴിയാണ് രാമായണ പാരായണം എന്ന് ഗീതാമണ്ഡലം പ്രസിഡന്റ ശ്രീ ജയചന്ദ്രനും, ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച ശ്രീരാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണത്തിൽ നിന്ന് ലഭിക്കുന്നത് എന്ന് ശ്രീ ശേഖരൻ അപ്പുക്കുട്ടനും അഭിപ്രായപെട്ടു.
പ്രധാന പരിഹിതൻ ശ്രീ ബിജു കൃഷ്ണനും, ശ്രീ ആനന്ദ് പ്രഭാകറിനും, രാമായണം മഹോത്സവം ഒരു വന്‍ വിജയമാക്കുവാന്‍ പ്രയത്‌നിച്ച എല്ലാ പ്രവർത്തകർക്കും ബൈജു എസ് മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. മഹാ അന്നദാന ചടങ്ങോടെ ഈ വർഷത്തെ ശ്രീരാമ പട്ടാഭിഷേകം ഉത്സവം പര്യവസാനിച്ചു.

Joychen Puthukulam