ചിക്കാഗോ: കുമരകം സ്വദേശി ജോർജ് കാപ്പിലിന്റെ (ചിക്കാഗോ)സംസ്ക്കാര ചടങ്ങുകൾ ഡിസംബർ 9,10 തീയതികളിൽ നടക്കും .
ഡിസംബർ ഒൻപത് വെള്ളിയാഴ്ച വൈകുന്നേരം നാലുമണി മുതൽ ഒൻപതു മണി വരെ ബെൽവുഡ് മാർത്തോമാ ശ്ലീഹാ കത്തീഡ്രലിൽ പൊതുദർശനം.
ഡിസംബർ പത്തിന് രാവിലെ ഒൻപത് മുപ്പതിന് ബെൽവുഡ് മാർത്തോമാ ശ്ലീഹ കത്തീഡ്രലിൽ പ്രാർത്ഥനാ ശുശ്രൂഷകളും ദിവ്യബലിയും.തുടർന്ന് മേരി ഹിൽ സെമിത്തേരിയിൽ സംസ്ക്കാരം.
പരേതന്റെ ഭാര്യ അന്നക്കുട്ടി ചേർപ്പുങ്കൽ വല്ലൂർ കുടുംബാംഗമാണ്.
മക്കൾ: മൻജു ചേന്നോത്ത്, മരീന ഫ്രാൻസിസ് .
മരുമക്കൾ : ഡോ. സാൽബി പോൾ ചേന്നോത്ത്, നോബിൾ ഫ്രാൻസിസ് .