റോയി മുളകുന്നം
വൈദികനാകാനുള്ള ദൈവത്തിന്റെ വിളി തിരിച്ചറിഞ്ഞ് ശരിയായി പ്രത്യുത്തരിച്ച്, വിശ്വാസവും പരസ്നേഹവും സാന്മാർഗ്ഗിക ജീവിതവും, വൈകാരിക പക്വതയും, പ്രാർത്ഥനാ ജീവിതവും തിരഞ്ഞെടുത്ത്, ബലിയർപ്പിക്കുവാനുള്ള വൈദികപദവിയിലേക്ക് എത്തുന്നതിനു മുമ്പുള്ള (കാനോൻ CCEO 771) ഡീക്കൻ പട്ടം 2022 മെയ് 15-ാം തിയതി ചിക്കഗോ സെൻറ് തോമസ് സീറോ മലബാർ കത്തിഡ്രലിൽവച്ച് രാവിലെ 9:30 നുള്ള തിരുകർമ്മത്തിൽ ബഹുമാനപ്പെട്ട ബിഷപ്പ് മാർ ജേക്കബ്അങ്ങാടിയത്ത് നൽകുന്നു.
ബ്രദർ ജോർജ് പാറയിൽ ചിക്കാഗോ കത്തിഡ്രൽ ഇടവകാംഗങ്ങളായ സക്കറിയാ( രാജു ) ബെറ്റി പാറയിൽ ദമ്പദികളുടെ പുത്രനാണ്. ചിക്കാഗോ സെൻറ് തോമസ്കത്തിഡ്രൽ ഇടവകയെ സംബന്ധിച്ച് ഇതൊരു അഭിമാനത്തിൻറെ നിമിഷമാണ്. ഈഇടവകയിൽ നിന്ന് ആദ്യമായി ഈ പദവിയിലേക്കെത്തുന്ന വൈദികവിദ്യാർത്ഥിയാണ് ബ്രദർ ജോർജ് പാറയിൽ.