ജോർജി വർഗ്ഗീസിന് ഇത് അഭിമാന നിമിഷം;ഫൊക്കാനാ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


26 June 2022

ജോർജി വർഗ്ഗീസിന് ഇത് അഭിമാന നിമിഷം;ഫൊക്കാനാ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു

അനിൽ പെണ്ണുക്കര

മേരിക്കൻ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ അന്തർദ്ദേശീയ കൺവൻഷന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫൊക്കാനയുടെ കാരണവർ ജോർജി വർഗ്ഗീസ് നിറഞ്ഞ സന്തോഷത്തിലാണ്.

സന്തോഷത്തിന് അതിരില്ല

” വളരെയേറെ സന്തോഷത്തോടെയാണ് ഫൊക്കാനാ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ നിലകൊള്ളുന്നത്. നിർണ്ണായകമായ രണ്ട് വർഷങ്ങളിൽ സാഹചര്യങ്ങളുടെ പിൻബലത്തോടെ ഫൊക്കാനയെ നയിക്കുവാനും ഏറ്റെടുത്ത എല്ലാ പരിപാടികളും സമയ ബന്ധിതമായി നടപ്പിലാക്കുവാനും സാധിച്ചു. അടുത്തയാഴ്ച്ച ഒർലാണ്ടോയിൽ ഒത്തുകൂടുന്ന ഓരോ മലയാളികൾക്കും സന്തോഷിക്കാവുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന ഗൃഹാതുരത്വം ഉണ്ടാക്കുന്ന മഹാ സമ്മേളനമാകും അരങ്ങേറുക. കാരണം കോവിഡ് മഹാമാരിക്ക്‌ ശേഷം നടക്കുന്ന ഫൊക്കാനയുടെ അന്തർദ്ദേശീയ സമ്മേളനം കൂടിയാണിത്.

കൃത്യതയോടെ
പ്ലാൻ ചെയ്യുന്ന കൺവൻഷൻ

ഒർലാണ്ടോ കൺവൻഷന്റെ മുന്നൊരുക്കങ്ങൾ വളരെ മുന്നെ തുടങ്ങി എന്നതാണ് ഒരു നേട്ടം. കൺവൻഷൻ സെന്റർ , താമസ സൗകര്യം എല്ലാം ബുക്ക് ചെയ്യാൻ സാധിച്ചു. സമയ ബന്ധിതമായി കിക്കോഫുകൾ സംഘടിപ്പിച്ചു. കൺവൻഷൻ രജിസ്ട്രേഷൻ എല്ലാ അംഗ സംഘടനകളും വ്യക്തികളും ഉറപ്പാക്കി. ഫൊക്കാന കൺവൻഷന് ഇത്തവണ മികച്ച സ്പോൺസർമാരെ ലഭിച്ചു. കൺവൻഷനോട് അനുബന്ധിച്ച് നടത്തേണ്ട പ്രോഗ്രാമുകൾക്ക് തയ്യാറെടുപ്പുകൾ പൂർത്തിയായി. വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു. ഇത്തവണ യുവജനങ്ങളുടെ നിരവധി പ്രോഗ്രാമുകൾ തയ്യാറാകുന്നുണ്ട്. മാധ്യമ , സാഹിത്യ, ആരോഗ്യ സെമിനാറുകൾ ഈ കൺവൻഷന്റെ പ്രത്യേകതയായിരിക്കും. ഓരോ രംഗങ്ങളിലും പ്രഗത്ഭരും യുവജനങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കിയുമാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിൽ നിന്ന് പ്രഗത്ഭരായി വ്യക്തിത്വങ്ങൾ ഫൊക്കാന സെമിനാറുകളിൽ പങ്കെടുക്കും. അതിനായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

വിസ്മയ കിരണം
സ്മരണിക

ഫൊക്കാനയുടെ രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ നേർചിത്രമായി ” വിസ്മയ കിരണം ‘ എന്ന പേരിൽ സ്മരണിക കൺവൻഷനിൽ പുറത്തിറക്കും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അമേരിക്കയിലെ സാഹിത്യ സാംസ്കാരിക പ്രതിഭകളുടെ രചനകളോടൊടൊപ്പം, ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വർഷത്തെ എല്ലാ പ്രവർത്തനങ്ങളുടേയും, കേരളാ കൺവൻഷൻ ഉൾപ്പെടെ സചിത്ര വിവരണങ്ങളും ഉൾപ്പെടുത്തിയാണ് വിസ്മയ കിരണം സ്മരണിക തയ്യാറാക്കിയിട്ടുള്ളത്. ഫൊക്കാന കൺവൻഷനിൽ സ്മരണിക പ്രകാശനം ചെയ്യും.

കേരളാ കൺവൻഷനും
വിശേഷ ബുദ്ധിയുള്ള കുഞ്ഞുങ്ങളുടെ അനുഗ്രഹവും

ഇത്തവണത്തെ ഫൊക്കാനാ കേരളാ കൺവൻഷൻ ചരിത്രത്തിൽ ഇടം നേടേണ്ട കൺവൻഷനാണ്. ഒരു കൂട്ടം വിശേഷ ബുദ്ധിയുള്ള കുഞ്ഞുങ്ങളുടെ മുഖത്തു ത്തു വിരിഞ്ഞ ചിരിയിൽ തുടങ്ങിയ കേരളാ കൺവൻഷന് നന്മയുടെ മുഖമായ ശ്രീ. ഗോപിനാഥ് മുതുകാടിന്റെ ചിരിയുടെ പ്രതിഫലനം കൂടിയുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം മാജിക്ക് പ്ലാനറ്റിലെ വിശേഷ ബുദ്ധിയുള്ള കുഞ്ഞുങ്ങളുടെ അതിജീവനത്തിന് വേണ്ടി സംഘടിപ്പിച്ച കൺവൻഷനായിരുന്നു അത്. മാജിക് പ്ലാനറ്റിലെ നൂറിലധികം കുട്ടികളുടേയും കുടുംബങ്ങളുടേയും സന്തോഷത്തിന് മുന്നിൽ ഫൊക്കാനയും നമിച്ചു നിന്നു പോയ നിമിഷങ്ങളിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുതൽ കേരളത്തിന്റെ മന്ത്രിമാർ, സാംസ്കാരിക നായകന്മാർ , എം.പിമാർ, എം.എൽ. എ മാർ, ഫൊക്കാനയുടെ നേതാക്കൾ, അഭ്യുദയ കാംക്ഷികൾ എല്ലാവരും അണിനിരന്നത് ഫൊക്കാനയുടെ ചരിത്ര നിമിഷങ്ങളായി.

ആരോഗ്യ രംഗത്ത്
ഫൊക്കാനയുടെ കരുതൽ

രണ്ട് കോടിയിലധികം രൂപയുടെ ആരോഗ്യ വികസന പ്രവർത്തനങ്ങളാണ് ഫൊക്കാനാ കേരളത്തിൽ കോവിഡ് കാലത്ത് മാത്രം നടപ്പിലാക്കിയത്. അതിനായി അമേരിക്കയിലെ ഫൊക്കാന പ്രവർത്തകർ നടത്തിയ ശ്രമങ്ങളെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു. അവയെല്ലാം കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് എത്തിച്ചു നൽകുവാനും കൃത്യസമയത്ത് അവ ഉപയുക്തമാക്കുവാനും സാധിച്ചു. കൂടാതെ ജീവകാരുണ്യ മേഖലകളിൽ നിരവധി സഹായങ്ങൾ എത്തിക്കുവാനും സാധിച്ചു.
കേരളത്തിലെ നിരവധി കുടുംബങ്ങൾക്ക് തണലായി ഹെൽത്ത് കാർഡും അവതരിപ്പിക്കുവാൻ ഫൊക്കാനയ്ക്ക് കഴിഞ്ഞു.

മറിയാമ്മ പിളളയുടെ വിയോഗം:
തീരാ സങ്കടം.

ഫൊക്കാനയുടെ നെടും തൂൺ എന്ന് വിശേഷിപിക്കാവുന്ന മുൻ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ വിയോഗം ഫൊക്കാന പ്രവർത്തകർക്കാതെ തീരാ ദുഃഖത്തിന് ഇട നൽകി. ആ മരണം നികത്താനാവാത്ത വിടവാണ് മലയാളി സമൂഹത്തിന് നൽകിയത്. ” മറിയാമ്മ പിള്ള നഗർ ‘ എന്ന് ഫൊക്കാനാ ഒർലാന്റോ കൺവൻഷൻ നഗറിന് പേര് നൽകി അവരുടെ സ്മരണകൾ പുതുക്കുകയാണ് ഫൊക്കാന . ഒർലാന്റോ കൺവൻഷൻ അക്ഷരാർത്ഥത്തിൽ മറിയാമ്മ പിള്ളയ്ക്കുള്ള സമർപ്പണം കൂടിയാവും

രണ്ട് വർഷങ്ങൾ
നിറഞ്ഞ സംതൃപ്തി

കഴിഞ്ഞ രണ്ട് വർഷങ്ങൾ നൽകിയത് സംതൃപ്തി മാത്രം. എല്ലാവരേയും ഒരു കുടക്കീഴിൽ അണിനിരത്തുവാൻ സാധിച്ചത് വലിയ നേട്ടം. ഫൊക്കാനയുടെ എല്ലാ പ്രതാപങ്ങളും തിരികെ പിടിച്ചു. പരാതികൾക്ക് ഇട നൽകാതെ ഏത് പ്രതിസന്ധിയിലും ഫൊക്കാനയെ നയിക്കാൻ സാധിച്ചു. വിഷമിക്കുന്ന അവസരങ്ങളിലെല്ലാം സെക്രട്ടറി സജിമോൻ ആന്റണി മുതൽ ഓരോ പ്രവർത്തകരും, നേതാക്കളും, മുൻ നേതാക്കളും തണലായി നിന്നു. അതു തന്നെയാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലെ സന്തോഷം. ഫൊക്കാന ഒരു കുടയാണ് ഏത് മഴക്കാറിലും, പേമാരിയിലും അമേരിക്കൻ മലയാളികൾക്ക് കയറി നിൽക്കാവുന്ന ഒരു കുട…