രണ്ടു നക്ഷത്രങ്ങൾ ഒന്നിച്ചുദിക്കുമ്പോൾ (അനിൽ പെണ്ണുക്കര)

sponsored advertisements

sponsored advertisements

sponsored advertisements

26 February 2022

രണ്ടു നക്ഷത്രങ്ങൾ ഒന്നിച്ചുദിക്കുമ്പോൾ (അനിൽ പെണ്ണുക്കര)

മൂഹത്തിനു വേണ്ടി തങ്ങളുടെ ജീവിതം മാറ്റിവച്ച രണ്ടുമനുഷ്യർ അവിചാരിതമായി കൈകോർക്കുമ്പോൾ അവിടെ സഹജീവി സ്നേഹത്തിന്റെയും, സഹാനുഭൂതിയുടെയും വിത്തുകൾ മുളയ്ക്കും. ഫൊക്കാനയുടെ പ്രസിഡന്റ് ജോർജ്ജി വർഗ്ഗീസിന്റെയും, മാജിക് പ്ലാനറ്റിന്റെ സ്ഥാപകൻ ഗോപിനാഥ്‌ മുതുകാടിന്റെയും കൂടിച്ചേരൽ ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് നമ്മൾ നിർവചിക്കുക. രണ്ടുപേരും കടന്നുവന്ന വഴികൾ ഒന്നായിരുന്നു, പിന്നിട്ട പാതകൾ ഒന്നായിരുന്നു, ഇപ്പോഴിതാ കാലം ചിറകുകൾ ഒടിച്ചു വിട്ട കുട്ടികളെ സ്വപ്നങ്ങളിലേക്ക് കൈ പിടിച്ചു നടത്താൻ ഇരുവരും ഒരേ വഴിയിലൂടെ തന്നെ പരിശ്രമിക്കുന്നു.

മാജിക്കിൽ നിന്നും മാജിക് പ്ലാനറ്റിലേക്ക് ഗോപിനാഥ്‌ മുതുകാട് എത്തുന്നത് അനേകം പ്രതിസന്ധികളെ താണ്ടിയാണ്ട്, തന്റെ ചെറുപ്പം മുതൽക്കേ അദ്ദേഹം സമൂഹത്തിന് വേണ്ടി ജീവിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. അതിന് വേണ്ടി സദാ പ്രവർത്തിച്ചിരുന്നു. ജോർജ്ജി വർഗ്ഗീസും മറിച്ചായിരുന്നില്ല, കുട്ടിക്കാലം മുതൽക്കെയുള്ള സാമൂഹിക സേവനം ഫൊക്കാനയിലേക്കും, തിരുവല്ല വൈ എം സി എല്ലിലെ ഭിന്നശേഷിക്കാരായ കുട്ടികളിലേക്കും നീളുന്നതായിരുന്നു. പൊതുപ്രവർത്തനം തന്നെയായിരുന്നു രണ്ടുപേരുടെയും ജീവിതത്തിന്റെ ലക്ഷ്യം. ഇപ്പോൾ ഒരേ വഴിയിൽ ഇരുവരും കൈകോർത്ത് പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങുമ്പോൾ വലിയ പ്രതീക്ഷയിലാണ് കേരളം.

ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനും അവരുടെ, അവരുടെ വിദ്യാഭ്യാസത്തിനും, മാതാപിതാക്കളുടെ സ്വയം പര്യാപ്തതയ്ക്കും വേണ്ടി ധാരാളം പദ്ധതികളാണ് ഇരുവരും ചെയ്തുവന്നിട്ടുള്ളത്. ഫോക്കാനയ്ക്ക് വേണ്ടി വർഷങ്ങളോളം പ്രവർത്തിച്ച ജോർജ്ജി വർഗ്ഗീസ് എന്ന മനുഷ്യസ്നേഹി, അനേകം പേരുടെ കണ്ണുനീരൊപ്പാനും, സങ്കടങ്ങളിൽ തൂവാലയാകാനും ശ്രമിച്ചയാളാണ്. ഗോപിനാഥ്‌ മുതുകാടാവട്ടെ തന്റെ കണ്ണിൽ കാണുന്ന എല്ലാ മനുഷ്യർക്കും നന്മ ചെയ്യാൻ വേണ്ടി മാത്രം ജനിച്ചതാണ്. ഇതൊരു ദൈവീകമായ ഉത്തരവാദിത്തമാണ്, ഈ കണ്ടുമുട്ടൽ ദൈവീകമായ ഒരു തീരുമാനമാണ്. രണ്ടു നന്മകൾ ഭൂമിയിൽ കണ്ടുമുട്ടണമെന്നും ആ കണ്ടുമുട്ടൽ വേദനിക്കുന്നവരുടെ ഭക്ഷണത്തിൽ രുചിയായി മാറണമെന്നും ദൈവം അവന്റെ പുസ്തകത്തിൽ എഴുതിപ്പിടിപ്പിച്ചതായിരിക്കും.

അനിൽ പെണ്ണുക്കര